Jump to content

അഗ്രിജന്തോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agrigento എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്രിജന്തോ

ഗിർഗണ്ടി
Città di Agrigento
സാൻ ലോറെൻസൊയിലെ പള്ളി.
സാൻ ലോറെൻസൊയിലെ പള്ളി.
CountryItaly
RegionSicily
ProvinceAgrigento (AG)
FrazioniFontanelle, Giardina Gallotti, Monserrato, Montaperto, San Leone, Villaggio La Loggia, Villaggio Mosè, Villaggio Peruzzo, Villaseta
ഭരണസമ്പ്രദായം
 • MayorCalogero Firetto
വിസ്തീർണ്ണം
 • ആകെ244 ച.കി.മീ.(94 ച മൈ)
ഉയരം
230 മീ(750 അടി)
ജനസംഖ്യ
 (31 march 2016)
 • ആകെ59.791
 • ജനസാന്ദ്രത0.25/ച.കി.മീ.(0.63/ച മൈ)
Demonym(s)Agrigentine, Girgintan
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
92100
Dialing code0922
Patron saintSt. Gerlando
Saint day24 February
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

സിസിലിദ്വീപിന്റെ തെക്ക് ഭാഗത്തുള്ള അഗ്രിജന്തോ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ തുറമുഖനഗരമാണ് അഗ്രിജന്തോ. ഗ്രീക്കുകാർ അക്രഗാസ് എന്നും റോമാക്കാർ അഗ്രിജന്തം എന്നും വിളിച്ചിരുന്ന ഈ പട്ടണം ഗിർജന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1927-ലാണ് ഗിർജന്തി എന്ന പേരു മാറ്റി മുൻപ് റോമാക്കാർ ഇതിനു നല്കിയിരുന്ന അഗ്രിജന്തം എന്ന പേരിനോടു സാദൃശ്യമുള്ള അഗ്രിജന്തോ എന്ന പേരിട്ടത്. ബി.സി. 582-ൽ ഗലായിൽ നിന്നുള്ള ഗ്രീക് കുടിയേറ്റക്കാരാണ് ഈ നഗരം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ക്രമേണ അഭിവൃദ്ധി പ്രാപിച്ചുവന്ന ഈ നഗരം ബി.സി. 480 ആയപ്പോഴേക്കും ഐശ്വര്യത്തിന്റെ ഉച്ചകോടിയിലെത്തി. അക്കാലത്ത് ടെറോൺ (488-472) സിറാക്കൂസുമായി ചേർന്ന് കാർത്തേജുകാർ ക്കെതിരായി ഹിമറായിൽവച്ചു നടന്ന നിർണായകയുദ്ധത്തിൽ ഈ നഗരം പിടിച്ചെടുത്തു. ബി.സി. 4-ം ശതകത്തിൽ ഒരു ജനായത്തഭരണം സ്ഥാപിതമാകുന്നതുവരെ ഈ നഗരം വൈദേശികാധിപത്യത്തിനു വിധേയമായി. ദാർശനികനും രാഷ്ട്രതന്ത്രജ്ഞനുമായ എമ്പിദോക്ളിസിന്റെയും പ്രസിദ്ധ നാടകകൃത്തായ ലൂഗി പിറാൻ ദലോയുടെയും ജന്മനാടാണ് അഗ്രിജന്തോ. വിദേശാധിപത്യത്തിലിരുന്നപ്പോഴും വാസ്തുവിദ്യ, ശില്പവേല എന്നീ സുകുമാരകലകളുടെ ഒരു പ്രമുഖകേന്ദ്രമായിരുന്നു ഇവിടം. നശ്വരനഗരങ്ങളിൽ മനോഹരമായത് എന്ന് പിൻഡാർ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കൃഷി, കന്നുകാലി സംരക്ഷണം, വാണിജ്യം എന്നിവയിൽ അധിഷ്ഠിതമായിരുന്നു ഇവിടുത്തെ സമ്പദ്ഘടന. ഗന്ധകം, ഇന്തുപ്പ്, ധാന്യം, എണ്ണ, പഴവർഗങ്ങൾ മുതലായവ ഇവിടുത്തെ പോർട്ടോ എമ്പിദോക്കിളിൽനിന്നു കയറ്റി അയച്ചിരുന്നു. ബി.സി. 406-ൽ കാർത്തിജീനിയന്മാർ ഈ നഗരം നശിപ്പിച്ചു. എന്നാൽ ബി.സി. 338-ൽ തിമോളിയൻ ഈ നഗരം പുനഃസ്ഥാപിച്ചു. ബി.സി. 210-ൽ കാർത്തിജീനിയക്കാരും റോമാക്കാരും തമ്മിൽ വീണ്ടും ഉണ്ടായ യുദ്ധത്തിൽ റോമാക്കാർ അഗ്രിജന്തോ പിടിച്ചെടുത്തു.

ചരിത്രസ്മാരകങ്ങളായ പല കെട്ടിടങ്ങളും അഗ്രിജന്തോയിലുണ്ട്. സെയിന്റ് ജോർജിയോ, സെയിന്റ് സ്പിരിറ്റോ എന്നിവിടങ്ങളിലെ പള്ളികൾ, കൊട്ടാരങ്ങൾ എന്നിവയും ചില ഉദാഹരണങ്ങളാണ്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രിജന്തോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രിജന്തോ&oldid=3622612" എന്ന താളിൽനിന്ന് ശേഖരിച്ചത്