Jump to content

അഗ്രോണമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agronomist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കാർഷികവിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്ന കാർഷികവിജ്ഞാനശാഖയാണ് അഗ്രോണമി. മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, രാസവളങ്ങളുടെ ഉപയോഗം, വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം, വിളകളുടെ രോഗങ്ങൾ, അവയുടെ നിവാരണമാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഈ ശാസ്ത്രശാഖ നല്കുന്നു. ആധുനിക അഗ്രോണമി ഗ്രന്ഥങ്ങളിൽ ധാന്യങ്ങളും നാരുകളും ഉത്പാദിപ്പിക്കുന്ന ചെടികളെ മാത്രമേ ഈ ശാഖയിൽ ഉൾക്കൊള്ളിച്ചുകാണുന്നുള്ളു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രോണമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രോണമി&oldid=1783807" എന്ന താളിൽനിന്ന് ശേഖരിച്ചത്