Jump to content

ഐ വേയ്‌വേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ai Weiwei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This is a Chinese name; the family name is Ai.
Ai Weiwei
Ai Weiwei
ജനനം (1957-05-18) 18 മേയ് 1957  (67 വയസ്സ്)
Beijing, China
ദേശീയതChinese
അറിയപ്പെടുന്ന കൃതി
Sunflower Seeds
ജീവിതപങ്കാളി(കൾ)Lu Qing
Ai Weiwei
Chineseലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Lang/data/is latn data' not found
അയ് വേയി വേയിയുടെ സൂര്യകാന്തി വിത്തുകളുടെ പ്രദർശനം

ചൈനയിലെ ഒരു സമകാലീന ചിത്രകാരനും, ശില്പിയും, വാസ്തുവിദ്യക്കാരനും, ഛായാഗ്രാഹകനു, ചലച്ചിത്ര സംവിധായകനും, രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകനുമാണ്[1][2] ഐ വേയ്‌വേയ് (Ai Weiwei (ജനനം മേയ് 18 1957)). ഹെർസോഗ് & ദേ മ്യുറോൺ എന്ന സ്വിസ് കമ്പനിയുമായി സഹകരിച്ച് 2008-ൽ ചൈനയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു വേണ്ടി നിർമ്മിച്ച് ബീജിങ്ങ് നാഷണൽ സ്റ്റേഡിയത്തിന്റെ (കിളിക്കൂട്സ്‌റ്റേഡിയം)കലാ വിദഗ്ദോപദേശകനായിരുന്നു ഐ[3]. ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകൽപന നൽകിയത് ഇദ്ദേഹമാണ്. ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ ചൈനീസ് സർക്കാരിന്റെ ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ ധ്വംസനങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുക കൂടി ചെയ്യുന്ന ആളാണിദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

ചൈനയിലെ പ്രശസ്ത കവിയായിരുന്ന ഐക്വിങിന്റെ മകനാണ്. സാംസ്കാരിക വിപ്ലവ കാലത്ത് ലേബർ ക്യാംപിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നതിനായാണ് ഐക്വിങിനെ നിയോഗിച്ചിരുന്നത്.[4]

പലായനം

[തിരുത്തുക]

ഒളിമ്പിക്‌സിന് പിന്നാലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ ചൈനീസ് സർക്കാർ വേണ്ട വിധം ഇടപെടാതിരുന്നപ്പോൾ വെയ് വെയ് ദുരിത ബാധിതർക്കു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തെ വിമതനായി മുദ്ര കുത്തി ചൈനീസ് സർക്കാർ പ്രതികാര നടപടികൾ സ്വീകരിച്ചു. 2011ൽ നിർമിച്ച ഡോക്യുമെന്ററിയിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ച വെയുടെ പാസ്‌പോർട്ട് അധികൃതർ കണ്ടുകെട്ടി. 2015 ലാണ് പാസ്‌പോർട്ട് ഇദ്ദേഹത്തിന് തിരികെ നൽകിയത്. തുടർന്ന് രാജ്യം വിട്ട വെയ് വെയ് ജർമനിയിൽ അഭയം തേടി. വെയ് 2006 മുതൽ ഉപയോഗിച്ചു വരുന്ന സ്റ്റുഡിയോ 2018 ൽ ചൈനീസ് അധികൃതർ തകർത്തു. 2011ൽ സമാന രീതിയിൽ അദ്ദേഹത്തിന്റെ ഷാങ്ഹായിലുള്ള സ്റ്റുഡിയോ തകർത്തിരുന്നു.[5]

പ്രദർശനങ്ങൾ

[തിരുത്തുക]

അയ് വെയ് വെയ്ക്ക് ചൈനീസ് സർക്കാർ കൊച്ചി-മുസിരിസ് ബിനാലെയിൽ പങ്കെടുക്കാനായി കൊച്ചി സന്ദർശിക്കാനുള്ള അനുമതി ചൈനീസ് സർക്കാർ നിഷേധിച്ചു.[6] വേയിക്കെത്താനായില്ലെങ്കിലും, ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന, അദ്ദേഹത്തിന്റെ വിഡിയോ ഇൻസ്റ്റലേഷൻ കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നു.[7]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ai Weiwei". Wolseley Media. 2008. Retrieved 6 ജൂലൈ 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. Cooper, Rafi (6 ജൂലൈ 2008). "Cultural revolutionary". The Observer. UK. Retrieved 6 ജൂലൈ 2008.
  3. "China's New Faces: Ai Weiwei". BBC News. 3 മാർച്ച് 2005. Retrieved 26 ഏപ്രിൽ 2010.
  4. മധുസൂധനൻ, കെ.എം. (16 - 22). "സൂര്യകാന്തി വിത്തുകൊണ്ട് ചൈനയിലൊരു കലാപം". മാതൃഭൂമി. 90 (40). {{cite journal}}: |access-date= requires |url= (help); Check date values in: |date= and |year= / |date= mismatch (help); Unknown parameter |month= ignored (help)
  5. https://www.mathrubhumi.com/news/world/studio-of-dissident-chinese-artist-ai-weiwei-who-designed-bird-s-nest-stadium-demolished-1.3037528
  6. Mathew, Ashlin. "China bars 'rebel' Ai Weiwei from attending Kochi event". India Today. Retrieved 8 ജനുവരി 2013.
  7. എൻ. എസ്., മാധവൻ. "ബിനാലെയോട് നമ്മൾ ചെയ്യുന്നത്". മലയാള മനോരമ. Archived from the original on 9 ജനുവരി 2013. Retrieved 8 ജനുവരി 2013.

അധിക വായനക്ക്

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ en:Ai Weiwei എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

"https://ml.wikipedia.org/w/index.php?title=ഐ_വേയ്‌വേയ്&oldid=4092443" എന്ന താളിൽനിന്ന് ശേഖരിച്ചത്