Jump to content

ഇമാം നവവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-Nawawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധ സ്സ പണ്ഡിതനാണ് ഇമാം നവവി. അബൂ സകരിയ്യ മുഹ്‌യദ്ദീൻ യഹ്‌യ ഇബ്ൻ ശറഫ് അൽ നവവി എന്നാണ് മുഴുവൻ പേര്. (1233–1277) (അറബി: أبو زكريا يحيى بن شرف النووي), അൽ നവവി എന്ന പേരിലാണ് പ്രശസ്തമായി അറിയപ്പെടുന്നത്. (631–676 A.H./1234–1277), [1] കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങി ഒട്ടനവധി വിജ്ഞാന ശാഖകളിൽ അവഗാഹം നേടി. ജനനം: ഹിജ്‌റ 631ൽ തെക്കൻ ദമസ്‌കസിലെ നവായിൽ, നാട്ടിൽവെച്ച് ഖുർആൻ ഹൃദ്യസ്ഥമാക്കിയ അദ്ദേഹം, പത്തൊമ്പത് വയസ്സ് പ്രായമായപ്പോൾ പിതാവൊന്നിച്ച് ദമസ്‌കസിൽ വന്ന് റവാഹിയ്യ മദ്‌റസയിൽ താമസമാക്കി.

കുട്ടിക്കാലം

[തിരുത്തുക]

സിറിയയിലെ ദമസ്ക്കസിനടുത്തുള്ള നവ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിൻറെ പേരിലെ അവസാന ഭാഗം ഈ സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്.[1]ശൈഖ് യാസീൻ ബിൻ യൂസുഫ് പറയുന്നു. പത്ത് വയസ്സായ നവവിയെ താൻ നവയിൽവെച്ച് കണ്ടിരുന്നു. എല്ലാ കുട്ടികളും കളികളിൽ മുഴുകിയപ്പോൾ നവവി ഇതിലൊന്നും പങ്കെടുക്കാതെ കഴിയുകയായിരുന്നു.കളിയിലേക്ക് അവനെ ക്ഷണിച്ചെങ്കിലും നവവി അതിലൊന്നും താത്പ്പര്യം കാണിക്കാതെ ഖുർആൻ പാരായണത്തിലായിരുന്നു ആനന്ദം കണ്ടെത്തിയത്.നവവിയുടെ ഇത്തരം സമർപ്പണവും ഭക്തിയും മനസ്സിലായതോടെ എൻറെ ഹൃദയത്തിലും അദ്ദേഹത്തോടുള്ള ബഹുമാനം ഏറിവന്നു.ഞാൻ അദ്ദേഹത്തിൻറെ അധ്യാപകനെ പോയി കാണുകയും നവവിയെ ഒരു വലിയ മതപണ്ഡിതനാക്കണമെന്നും ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം

[തിരുത്തുക]

മതപരമായതോ അല്ലാത്തതോ ആയ സ്ഥാപനങ്ങൾ അവിടെങ്ങുമുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽക്കെ മതപരമായ ഒരു അക്കാദമിക അന്തരീക്ഷത്തിലല്ല നവവി വളർന്നത്.ഇക്കാരണത്താൽ അദ്ദഹത്തെ പിതാവ് ദമാസ്ക്കസിലേക്ക് കൊണ്ടുപോയി. പഠനത്തിൻറെയും പണ്ഡിത ചർച്ചകളുടെയും ഉന്നതമായ ഒരു കേന്ദ്രമായിരുന്നു അത്.ഇക്കാലത്ത് ദമാസ്ക്കസിൽ മുന്നൂറിലേറെ വിദ്യാഭ്യാസത സ്ഥാപനങ്ങളും നിരവധി സർവകലാശാലളും ഉണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
Wikisource
Wikisource
അറബി വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
  1. 1.0 1.1 Ludwig W. Adamec (2009), Historical Dictionary of Islam, pp.238-239. Scarecrow Press. ISBN 0810861615.
  • Public Domain This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "article name needed. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഇമാം_നവവി&oldid=3982739" എന്ന താളിൽനിന്ന് ശേഖരിച്ചത്