Jump to content

ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Forward Bloc എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

All India Forward Bloc
ചുരുക്കപ്പേര്AIFB
ചെയർപേഴ്സൺN. Velappan Nair
ജനറൽ സെക്രട്ടറിDebabrata Biswas[1]
സ്ഥാപകൻNetaji Subhas Chandra Bose
രൂപീകരിക്കപ്പെട്ടത്22 ജൂൺ 1939; 85 years ago (1939-06-22)
നിന്ന് പിരിഞ്ഞുIndian National Congress
മുഖ്യകാര്യാലയംNetaji Bhavan, T-2235/2, Ashok Nagar, Faiz Road, Karol Bagh, New Delhi, India-110005[2]
വിദ്യാർത്ഥി സംഘടനAll India Students Bloc
യുവജന സംഘടനAll India Youth League
പ്രത്യയശാസ്‌ത്രംLeft-wing nationalism
Socialism
Anti-Imperialism
Indian Socialism[3]
രാഷ്ട്രീയ പക്ഷംLeft-wing
നിറം(ങ്ങൾ)Red     
ECI പദവിState Party (West Bengal)[4]
സഖ്യംLeft Front
സീറ്റുകൾ
11 / 295
(West Bengal Legislative Assembly)
വെബ്സൈറ്റ്
www.forwardbloc.org


സ്ഥാപകൻ -നേതാജി സുഭാഷ്‌ചന്ദ്രബോസ്

All India Forward Bloc -AlFB (ആൾ ഇന്ത്യ ഫോർവേഡ് )ബ്ലോക്ക്‌ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷ ദേശീയവാദ രാഷ്ട്രീയ സംഘടനയാണ്.

1939 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിൻറെ നിലവിലെ ജനറൽ സെക്രട്ടറിദേബ്രതാ ബിശ്വാസ് ആണ്.കേരളത്തിലും ഫോർവേഡ് ബ്ലോക്കിൻറെ പ്രവർത്തനങ്ങൾ വ്യാപകമായികൊണ്ടിരിക്കുന്നു.മലയാളികളായ കൈപ്പുഴ വേലപ്പൻ നായർ ആണ് ഫോർവേഡ് ബ്ലോക്കിൻറെ ചെയർമാൻ.മറ്റൊരു മലയാളി ജി.ദേവരാജൻ ഫോർവേഡ് ബ്ലോക്കിൻറെ ദേശിയ സെക്രട്ടറി മാരിൽ ഒരാളാണ്. സംഘടനരൂപം കൊണ്ട കാലത്തിലെ നിരവധി മലയാളികളുടെ സാനിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് ഫോർവേഡ് ബ്ലോക്ക്‌ .കേരളത്തിൽ അഡ്വ. വി. റാംമോഹൻ ആണ് ഫോർവേഡ് ബ്ലോക്കിൻറെ സംസ്ഥാന സെക്രട്ടറി.മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബായിരുന്നു കേരളത്തിലെ സ്ഥാപക പ്രസിഡന്റ്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്കിൽ ചേർന്ന് പ്രവർത്തിനാരംഭിച്ചു.അദ്ദേഹം ഫോർവേഡ് ബ്ലോക്കിന്റെ കേരളത്തിലെ ആദ്യ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പട്ടു. അബ്ദുൾ റഹ്മാൻ സാഹിബ് ഇക്കാരണം കൊണ്ടും തന്റെ പ്രവർത്തനങ്ങൾകൊണ്ടും തന്നെ കേരളത്തിലെ സുഭാഷ്ചന്ദ്ര ബോസ് എന്നിയപ്പെടുന്നു.

സിംഹം-ഫോർവേഡ് ബ്ലോക്കിൻറെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നം

രൂപികരണം[5]

[തിരുത്തുക]

1938 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. എന്നാൽ തന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും പാർട്ടിയിൽ അംഗീകാരം ലഭിക്കാതെ പോകുന്നതിൽ നേതാജി നിരാശനായിരുന്നു. താമസിയാതെ പാർട്ടിയിലെ അന്തശ്ചിദ്രങ്ങൾ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവിൽ നേതാജിക്ക് രാജിവയ്‌ക്കേണ്ടി വന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോൺഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് ഫോർവേഡ് ബ്ലോക്ക്‌ രൂപം കൊള്ളുന്നത്.ജബല്പൂരിലെ സമ്മേളനത്തിനു ശേഷം നേതാജി കോൺഗ്രസ്സ് പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുകയും ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കുകയും ചെയ്തു. 1939 മെയ് 3 ഫോർവേഡ് ബ്ലോക്ക് പാർട്ടി നേതാജി പ്രഖ്യാപിച്ചു. 1940 ജൂൺ 22-23ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ സമ്മേളനം വിളിച്ചു ചേർത്തു.ഇതോടെ ഫോർവേഡ് ബ്ലോക്ക് രാജ്യമെങ്ങും സജീവമായി. ഇതോടെ ഒരു സ്വതന്ത്ര രാഷ്ട്രീയ സംഘടനയായി ഔദ്യോഗികമായി നിലവിൽ വന്നു. അതിന് മുമ്പ് കോൺഗ്രസ്സിനുള്ളിലെ ഇടത്പക്ഷമായാണ് ഫോർവേഡ് ബ്ലോക്ക് പ്രവർത്തിച്ചത്.ഇന്ത്യയിലെ പുരോഗമന - ഇടത് പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കപ്പെട്ടത്.നേതാജി ആയിരുന്നു പാർട്ടിയുടെ പ്രസിഡന്റ്; ലാൽ ശങ്കർ ലാൽ ജനറൽ സെക്രട്ടറി. പാർട്ടിയുടെ പ്രചരണാർത്ഥം നേതാജി രാജ്യമെമ്പാടും സന്ദർശിച്ചു. പുതിയ ഘടകങ്ങൾ രൂപീകരിച്ചു. 1940 ജൂൺ 22–23 തീയതികളിൽ ഫോർവേഡ് ബ്ലോക്കിന്റെ ആദ്യ സമ്മേളനം നടന്നു. ഇതേസമയം തന്നെ ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ., കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ സഭ, റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ, ലേബർ പാർട്ടി അനുശീലൻ മാർക്സിസ്റ്റുകൾ എന്നിവർ ചേർന്ന് ഒരു ലെഫ്റ്റ് കൺസോളിഡേഷൻ കമ്മിറ്റി രൂപീകരിച്ചു.[6] 1942 ജൂൺ 20 മുതൽ 22 വരെ നാഗ്പൂരിൽ നടന്ന ഫോർവേഡ് ബ്ലോക്ക് ദേശീയ സമ്മേളനം നേതാജിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. എച്ച് വി കാമത്ത് ആയിരുന്നു ജനറൽ സെക്രട്ടറി. ജൂലൈ രണ്ടാം തീയതി നേതാജിയെ പോലീസ് അറസ്റ്റ് ചെയ്തു. 1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാപ്രമേയം പാസായതിന് തൊട്ടുപിന്നാലെ ഫോർവേഡ് ബ്ലോക്കിനെ സർക്കാർ നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു.

ലോക യുദ്ധാവസാനത്തിനും നേതാജിയുടെ തിരോധാനത്തിനും ശേഷം 1946 ഫെബ്രുവരിയിൽ ആർ എസ് റൂയികർ മുൻകയ്യെടുത്ത് ഫോർവേഡ് ബ്ലോക്കിന്റെ സമ്മേളനം ജബൽപൂരിൽ സംഘടിപ്പിച്ചു.

സമരത്തിന്റെ 'ഫോർവേഡ് ബ്ലോക്ക്'

[തിരുത്തുക]
നേതാജി സുഭാഷ്‌ചന്ദ്രബോസ്

സന്ധിയില്ലാത്ത സമരമായിരുന്നു നേതാജിയുടെ രീതി. അതിനദ്ദേഹം കെട്ടിപ്പടുത്തതാണ് ഫോർവേഡ് ബ്ലോക്ക്.

ത്രിപുരി കോൺഗ്രസ് സമ്മേളനം കഴിഞ്ഞതോടെ കോൺഗ്രസ്സിനുള്ളിൽതന്നെ സുസംഘടിതവും സുശിക്ഷിതവുമായ ഒരു ഇടതുപക്ഷചേരി വേണം എന്ന കാര്യം നേതാജിക്ക് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡണ്ട് സ്ഥാനം ഒഴിയുംമുമ്പേ അദ്ദേഹം കോൺഗ്രസ്സിനുള്ളിലെ ഉത്പതിഷ്ണുക്കളായ പുരോഗമനവാദികളെ ഒന്നിച്ചണിനിരത്തിക്കൊണ്ട് ഒരു ഇടതുപക്ഷ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതാണ് 'ഫോർവേഡ് ബ്ലോക്ക്' ആയത്.

1939 മെയ്മാസം മുതൽ ഫോർവേഡ് ബ്ലോക്ക് പ്രവർത്തനങ്ങൾ രാജ്യമെങ്ങും സജീവമായി. കോൺഗ്രസ്സിന്റെ നയങ്ങളെ അത് നിശിതമായി വിമർശിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടരരുത് എന്നു പുതിയ കോൺഗ്രസ് പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദ് നേതാജിയോട് പറഞ്ഞു. ആ നിർദ്ദേശം ജനാധിപത്യവിരുദ്ധമായി തോന്നിയതുകൊണ്ട് അനുസരിക്കാൻ നേതാജി വിസമ്മതിച്ചു. ഇതിന്റെ ശിക്ഷാനടപടിയായി അദ്ദേഹത്തിനെ മൂന്നു കൊല്ലക്കാലത്തേക്ക് പാർട്ടിയിൽ ഏതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നതിൽനിന്നും അയോഗ്യനാക്കി.

നേതാജി സുഭാഷ്‌ചന്ദ്രബോസ് ഐ .എൻ.എ ഭടൻ മാർക്കൊപ്പം

1939 സപ്തംബർ 3ന് മദ്രാസിലെ കടപ്പുറത്ത് ഫോർവേഡ് ബ്ലോക്കിന്റെ വൻ പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബ്രിട്ടനും ജർമനിയും തമ്മിൽ യുദ്ധമാരംഭിച്ച കാര്യം നേതാ ജി അറിയുന്നത്. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു: 'ഇന്ത്യയുടെ സുവർണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേർക്ക് നാം ഉടനെ ആഞ്ഞടിക്കണം'.

1939 ജൂൺ 22ന് ബോംബെയിൽ വച്ചാണ് ഫോർവേഡ് ബ്ലോക്കിന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നത്. സ്വന്തം കക്ഷികൾ പിരിച്ചുവിട്ട് ഫോർവേഡ് ബ്ലോക്കിൽ ലയിക്കണം എന്ന നേതാജിയുടെ അഭ്യർഥനയോട് മറ്റു ഇടതുപാർട്ടികൾ യോജിച്ചില്ല. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എം.എൻ. റോയിയുടെ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ ഫ്രണ്ട് എന്നിവർ ചേർന്ന് നേതാജി യെ ചെയർമാനാക്കിക്കൊണ്ട് ഒരു ഏകീകരണ കമ്മിറ്റി രൂപീകരിച്ചു. പക്ഷേ ഈ കക്ഷികൾക്കിടയിലുണ്ടായ യോജിപ്പില്ലായ്മ ഇടതുപക്ഷഏകീകരണകമ്മിറ്റിയേയും കോൺഗ്രസ്സിന്റെ ദുർബലഅനുകരണമാക്കിത്തീർത്തു. അങ്ങനെ യുദ്ധവിരുദ്ധപ്രവർത്തനവും തീക്ഷ്ണമായ സമരത്തിനുവേണ്ടിയുള്ള പ്രചാരണവും നേതാജിയുടേയും ഫോർവേഡ് ബ്ലോക്കിന്റെയും ചുമതലയിലായി.

നേതാജി സുഭാഷ്‌ചന്ദ്രബോസും INA നേതാക്കന്മാർക്കൊപ്പം

1940ൽ ബീഹാറിലെ രാംഖറിൽവച്ച് 'അഖിലേന്ത്യാ അനുരഞ്ജന വിരുദ്ധ സമ്മേളനം' എന്ന പേരിൽ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരും സ്വാമി സഹജനാനന്ദ് സരസ്വതിയുടെ നേതൃത്വത്തിലുള്ള കിസാൻ സഭയിലെ അംഗങ്ങളും ചേർന്ന് ഒരു പരിപാടി സംഘടിപ്പിച്ചു. അതേസമയത്ത് അതേ സ്ഥലത്ത് കൂടിയിരുന്ന കോൺഗ്രസ് വാർഷികസമ്മേളനത്തേക്കാൾ ബൃഹത്തായിരുന്നു ഇത്.

1939 ആഗസ്ത് മാസത്തിൽ സ്വന്തം പത്രാധിപത്യത്തിൽ ഫോർവേഡ് ബ്ലോക്ക് എന്ന വാരിക നേതാജി തുടങ്ങി. അതിൽ നേതാജിഎഴുതിയ മുഖപ്രസംഗങ്ങളും ലേഖനങ്ങളും ഒരു കാലഘട്ടത്തെ പിടിച്ചുകുലുക്കിയവയായിരുന്നു.

അനുരഞ്ജനവിരുദ്ധസമ്മേളനത്തിനുശേഷം ബ്രിട്ടീഷ് സർക്കാർ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരെ വേട്ടയാടി. അവയൊന്നും കൂസാതെ 1940 ജൂണിൽ നേതാജി നാഗ്പൂരിൽ ഫോർവേഡ് ബ്ലോക്കിന്റെ രണ്ടാം സമ്മേളനം സംഘടിപ്പിച്ചു. 'എല്ലാ അധികാരങ്ങളും ഇന്ത്യൻ ജനതയിലേക്ക്' എന്ന മുദ്രാവാക്യം അദ്ദേഹം അപ്പോൾ പറഞ്ഞതാണ്.അധിക 1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാപ്രമേയം പാസായതിന് തൊട്ടുപിന്നാലെ ഫോർവേഡ് ബ്ലോക്കിനെ സർക്കാർ നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു.നേതാജിയെ അറസ്റ്റ് ചെയ്ത് ജയിലിലും പിന്നീട് വീട്ട് തടങ്കലിലും പാർപ്പിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും വലിയ സായുധ ഇടപെടലായിരുന്നു ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ)യുടേത്. വിമോചനത്തിന് യുദ്ധം മാർഗ്ഗമായി സ്വീകരിച്ച സംഘടനയും അതിൻെറ തന്ത്രങ്ങളും പിന്നീടുണ്ടായ ചരിത്ര സംഭവങ്ങളിൽ തട്ടി തകർന്നു .

ക്യാപ്റ്റൻ ലക്ഷ്മി  അടക്കം കൈവിരലിലെണ്ണാവുന്ന മലയാളികളേ ഐ.എൻ.എയുടെ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തിൽ വന്നിട്ടുള്ളൂ. പക്ഷേ, അതല്ല വാസ്തവം. തുടക്കം മുതൽ അവസാനം വരെ എല്ലാ അർത്ഥത്തിലും മലയാളി പങ്കാളിത്തത്താൽ നിറഞ്ഞതാണ് ഐ.എൻ.എ. രൂപീകരണം, പോരാട്ടമുഖങ്ങൾ, സൈദ്ധാന്തിക-രാഷ്ട്രീയ നേതൃത്വം, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലും മലയാളികൾ സജീവ സാന്നിദ്ധ്യമായിരുന്നു. ഐ.എൻ.എ തെറ്റിധരിക്കപ്പെട്ടിരുന്നത് മലയായിലും ബർമയിലും സിംഗപ്പുരിലും വിവിധ തൊഴിൽ ചെയ്തിരുന്ന മലയാളികളുടെ കൂട്ടമായ പങ്കാളിത്തമെന്ന നിലയികൂടിയാണ്. ഈ സ്ഥലങ്ങളിൽ എസ്റ്റേറ്റ് ജീവനക്കാരായും ബ്രിട്ടീഷ് സൈന്യത്തിലെ ശിപായികളും, മറ്റ് തൊഴിൽമേഖലയിൽ വ്യാപരിച്ചിരുന്നവരും ഐ.എൻ.എയിൽ ചേർന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ, ഇങ്ങ് കേരളത്തിലും ഐ.എൻ.എ സജീവമായ പ്രവർത്തനം ഏറ്റെടുത്ത്, ആളുകളെ സൈന്യത്തിലേക്കും ഫോർഫേഡ് ബ്ളോക്കിലേക്കും റിക്രൂട്ടും ചെയ്തിരുന്നു.

ഫോർവേഡ് ബ്ലോക്കിൻറെ കേരളത്തിലെ പ്രവത്തനങ്ങളും,ഭരണകൂടം കണ്ടുകെട്ടിയ പ്രകടനപത്രികയും

[തിരുത്തുക]

മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആയിരുന്നു കേരളത്തിലെ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാപക നേതാവും ആദ്യ പ്രസിഡൻറും.ലോകയുദ്ധത്തിന് ശേഷം 1946 നവംബറിലാണ് "ഫോർവേഡ് ബ്ലോക്ക് പ്രകടന പത്രിക' സുഭാഷ് ചന്ദ്രബോസിൻെറ അനുയായികൾ മലയാളത്തിൽ അച്ചടിച്ചിറക്കുന്നത്. ഈ പത്രിക തിരുവനന്തപുരം സ്റ്റേറ്റ് ആർകൈവ്സിൽ കോൺഫെഡൻഷ്യൽ ഫയൽ വിഭാഗത്തിലുണ്ട് ( സി.എസ്. ഫയൽ 805/46, തീയതി 18-12-1946) കൊല്ലത്തെ, നേതാജി പ്രസിൽ നിന്നാണ് അച്ചടിച്ചിറക്കുന്നത് എന്ന് പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം ഫോർവേഡ് ബ്ലോക്ക്, ആസാദ് ഹിന്ദു ദളം, ഐ.എൻ.എ, നേതാജി ആസാദ് ഫണ്ട്, കർമപരിപാടി എന്നിവയെപ്പറ്റി പത്രിക പരാമർശിക്കുന്നു.

ജപ്പാൻെറ പതനത്തിന് ശേഷമാണ് ഈ പ്രകടനപത്രിക പുറത്തിറങ്ങിയത് എന്നതാണ് പ്രസക്തം. "ഇന്ത്യക്ക് പരിപൂർണ സ്വാതന്ത്ര്യം സമ്പാദിക്കുകയെന്നുള്ളതാണ് ഫോർവേഡ് ബ്ലോക്കിന്റെ ഉദ്ദേശ്യം' എന്ന് ആദ്യ വാചകത്തിൽ തന്നെ സുവ്യക്തമാക്കുന്നുണ്ട്. "പ്രസ്തുത ഉദ്ദേശത്തെ ലാക്കാക്കി മുതലാളി-തൊഴിലാളി മുതലായ വ്യത്യാസങ്ങളെ നിർമാർജ്ജനം ചെയ്യുന്നതിനുള്ള സോഷ്യലിസ്റ്റ് സിദ്ധാന്തത്തോടുകൂടിയ ഒരു പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക് എന്ന് പ്രഖാപിച്ചുകൊള്ളുന്നു. തൊഴിലാളികളും കർഷകരും കൂടി അധികാരം കരസ്ഥമാക്കുകയും മാടമ്പി സമ്പ്രദായത്തിൻെറ നാശാവിശഷ്ടങ്ങളോടു കൂടി മുതലാളിത്തത്തെയും ജന്മിത്തത്തെയും മൂല വിഛേദം ചെയ്ത് ഉല്പാദന പദ്ധതികൾ ദേശീയമാക്കുയെന്നതാണതിൻെറ താൽപര്യം'.തുടർന്ന് ആസാദ് ഹിന്ദു ദളത്തെപ്പറ്റി പ്രകടന പത്രിക പരാമർശിക്കുന്നു. ""ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി നേതാജി ചെയ്ത അധ്വാനത്തെ പൂർണവിജയത്തിലത്തെിക്കുന്നതിന് സുസന്നദ്ധരാകുന്നവരെ മാത്രമേ ഇതിൽ ചേർക്കയുള്ളൂ. സൈനിക ശിക്ഷണത്തിന് പുറമെ, ആധുനിക രാഷ്ടീയ വിജ്ഞാനത്തെക്കുറിച്ച ഉദ്ബോധനങ്ങളും നൽകുന്നതാണ്'. പിന്നീട് ഐ.എൻ.എയെപ്പറ്റി പരാർമശിക്കുന്നു: ""ഫോർവേഡ് ബ്ലോക്കും ഐ.എൻ.എയും നേതാജിയുടെ രണ്ടു ബലിഷ്ഠ ഹസ്തങ്ങളാണ്. എല്ലാ പ്രായോഗിക പദ്ധതികളിലും ഉഭയകക്ഷികളും പരസ്പരം സഹകരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. എല്ലാ പ്രവശ്യകളിലുമുള്ള ഫോർവേഡ് ബ്ലോക്ക് അംഗങ്ങൾ എല്ലായ്പ്പോഴും ഐ.എൻ.യുമായി ഉറ്റ സമ്പർക്കത്തിൽ ഏർപ്പെടേണ്ടൽതാണ്. അവരുടെ ദുരിത നിവാരണത്തിനും മറ്റും ശ്രമിക്കേണ്ടൽതാണ്''. കർമ പരിപാടികളിൽ ഒന്നാമതായി പറഞ്ഞത് ഐ.എൻ.എക്കാരുടെ സഹായത്തോടു കൂടി യുദ്ധപരിശീലനം സിദ്ധിച്ച ഒരു സൈനിക സന്നദ്ധ സംഘം രാജ്യമെങ്ങും രൂപീകരിക്ക'ലാണ്. ഈ പ്രകടന പത്രികക്കൊപ്പം ഫോർവേഡ് ബ്ലോക്കിൽ ചേരാനുള്ള പ്രതിജ്ഞാ പത്രവും മറ്റൊരു താളിൽ അച്ചടിച്ചിരുന്നു. അതിൽ "സമസ്താധികാരങ്ങളും ഭാരതീയർക്ക്' എന്ന വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.

പക്ഷേ, ഈ പ്രകടന പത്രിക അച്ചടിച്ച് ദിവസങ്ങൾക്കുള്ളിൽ നിരോധിക്കപ്പെട്ടു. 1946 ഡിസംബർ രണ്ടിന് ഇൻസ്പെക്ർ ജനറൽ ഓഫ് പൊലീസ് തിരുവിതാകംർ ഹുസൂർ സെക്രട്ടറിയേറ്റ് രജിസ്റ്റാർക്ക് അയച്ച കത്തിൽ കൊല്ലത്തും മറ്റ് സ്ഥലങ്ങളിലും പ്രകടന പത്രിക വിതരണം ചെയ്യുന്നതായി അറിയിച്ചു. ഇതേ തുടർന്ന് ഡിസംബർ ആറിന് തിരുവിതാംകൂർ അടിയന്തര അികാരം നിയമം, 1122 ( 1/1122) ലെ സെക്ഷൻ രണ്ടു പ്രകാരം തിരുവിതാം കൂർ മഹാരാജാവ് പ്രകടന പത്രിക നിരോധിച്ചു. പ്രകടനപത്രികയുടെ വിതരണവും അച്ചടിയും വിവർത്തനവും തടഞ്ഞു

നേതാജി ജീവിച്ചിരിക്കുന്നു

[തിരുത്തുക]

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തിൽ മരിച്ചിട്ടില്ലെന്ന ദൃഢ വിശ്വാസമാണ് 1946 ഒടുവിൽ പുറത്തിറങ്ങിയ ഫോർവേഡ് ബ്ലോക്ക് പ്രകടന പത്രിക വച്ചുപുലർത്തുന്നത്. നേതാജി ജീവിച്ചിരിക്കുന്നു എന്ന ഉപതലക്കെട്ടിന് തുടർച്ചയായി ഇങ്ങനെ പറയുന്നു: "തുടരെ പലരുമെന്നല്ല പണ്ഡിറ്റ് നെഹ്റു പോലും നേതാജി മരിച്ചുപോയിയെന്നു പറഞ്ഞുവെങ്കിലും ആ സ്വാതന്ത്ര്യ സമരവീരൻ ജീവിച്ചിരുക്കുന്നെന്നെും ഇന്ത്യ സ്വാതന്ത്ര്യ സമരത്തിൻെറ അന്ത്യമം നയിക്കുന്നതിന് പ്രത്യക്ഷപ്പെടുമെന്നും ഫോർവേഡ് ബ്ലോക്ക് നിർവ്വിശങ്കം പ്രസ്താവിച്ചുകൊള്ളുന്നു'.

ഫോർവേഡ് ബ്ലോക്കിനെതിരെ കേരളത്തിലെ കമ്യൂണിസ്റ്റ് നിലപാടുകൾ

[തിരുത്തുക]

കേരളത്തിൽ ഐ.എൻ.എയും ഫോർവേഡ് ബ്ലോക്കും പ്രവർത്തിച്ചിരുന്നത് കമ്യൂണിസ്റ്റുകളുടെ കടുത്ത എതിർപ്പിനെ അതിജീവിച്ചാണ്. സാമ്രാജ്യത്വ യുദ്ധമായി രണ്ടാം ലോകയുദ്ധത്തെ വിശേഷിപ്പിച്ചിരുന്ന കമ്യൂണിസ്റ്റുകൾ സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ ചേർന്നതോടെ ഗുരുതരമായ ആശയക്കുഴപ്പത്തിലകപ്പെട്ടു. നിലപാട് മാറ്റിയ കമ്യൂണിസ്റ്റുകൾ ലോകയുദ്ധത്തെ ജനകീയ യുദ്ധമെന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. സോവിയറ്റ് യൂണിയൻെറ എതിർപക്ഷത്തുള്ള ജപ്പാനോടും ജപ്പാൻെറ ഒപ്പം ചേർന്ന ഐ.എൻ.എക്കാരോടും അതിനെ അനുകൂലിക്കുന്ന ഫോർവേഡ് ബ്ലോക്കുകാരോടും കമ്മ്യൂണിസ്റ്റുകൾക്ക് എതിർപ്പ് തോന്നുക സ്വാഭാവികം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനം പോരാട്ടത്തിന് തയ്യാറായപ്പോൾ അത് നയിക്കുന്നതിന് പകരം ബ്രിട്ടീഷുകാരെ സേവിക്കുക എന്ന തലതിരിഞ്ഞ നയം കമ്യൂണിസ്റ്റുകൾ കൈക്കൊണ്ടു. ഈ ഘട്ടത്തിൽ കോൺഗ്രസിനോട് ഒത്തുചേർന്ന് ഫോർവേഡ് ബ്ലോക്കുകാരേയും ഐ.എൻ.എക്കാരെയും ഒതുക്കാനായിരുന്നു കമ്യൂണിസ്റ്റ് ശ്രമം.

തിരുവനന്തപുരം സ്റ്റേറ്റ് ആർകൈവ്സിൽ സൂക്ഷിച്ചിട്ടുള്ള "കേരളത്തിലെ കോൺഗ്രസുകാരോട്' എന്ന തലക്കെട്ടിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളകമ്മിറ്റി (എമ്പയർ പ്രസ്, കോഴിക്കോട്) പ്രസിദ്ധീകരിച്ച ആഹ്വാനം യുദ്ധകാലത്ത് കോൺഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ച് പ്രവർത്തിക്കേൽതിനെപ്പറ്റി പറയുന്നു. രേഖയിൽ ഫോർവേഡ് ബ്ലോക്കിനേയും ഐ.എൻ.എയും കുറ്റപ്പെടുത്തുന്നു: "... നിങ്ങളെിലൊരു വിഭാഗം ചെയ്യുന്നതെന്താണ്? റെയിലും കമ്പിയും മുറിക്കുക, മറ്റ് വിധത്തിൽ ഗതാഗത മാർഗങ്ങൾ നശിപ്പിക്കുക, നാടിൻെറ സാമ്പത്തിക ജീവിതത്തെ തടസ്സപ്പെടുത്തുക. ഇത് ബ്രിട്ടീഷ് ഭരണത്തെയാണു ശ്വാസംമുട്ടിക്കുന്നതെന്നാണു ഇത് ചെയ്യുന്നവരുടെ വിശ്വാസം. "സർവവവിധത്തിലുമള്ള സ്വാതന്ത്ര്യത്തിൻെറ ശത്രുവായ ഫാസിസത്തിൻെറ തലസ്ഥാന പട്ടണങ്ങളിലിരുന്നു "സ്വാതന്ത്ര്യം' പ്രസംഗിക്കുന്ന സുഭാഷ് ബോസിൻെറ അനുയായികളാണ് കോൺഗ്രസിൻെറ സമരമെന്ന തിരശശിലക്ക് പന്നിൽ നിന്നു കൊണ്ടു ഇവിടെയെല്ലായിടത്തും പ്രവർത്തിക്കുന്നത്. വിപരീതാഭിപ്രായം പറയുന്നവരെ അടിക്കുക, കുത്തുക, കല്ളെറിയുക, മുതലായവയെല്ലാം അവ ക്രമമായി നടത്തുന്നു: സ്വാതന്ത്ര്യപ്രിയരായ ദേശഭിമാനികളെ അടിച്ചുപരിക്കേൽപിക്കുന്ന അവസരത്തിൽ അവർ മഹാത്മാഗാന്ധീ കീജെയ് വിളിച്ചുകൊൽു ഗാന്ധിജിയെയും കോൺഗ്രസിനെയും നമ്മുടെ ദേശീയ പ്രസ്ഥാനത്തെതന്നെയും കളങ്കപ്പെടുത്തുന്നു'.

ആരോപണത്തിൻെറ സ്വഭാവമാണുള്ളതാണെങ്കിലും കമ്യൂണിസ്റ്റുകൾ കേരളത്തിൽ ഐ.എൻ.എ, ഫോർവേഡ് ബ്ലോക്ക് പ്രവർത്തനം നടന്നിരുന്നതായി സമ്മതിക്കുന്നു: ""കഴിഞ്ഞ ഒരു മാസക്കാലത്ത് കണ്ണൂരും തലശ്ശേരിയിലും കോഴിക്കോട്ടും മറ്റും നടന്നതെന്താണ്? സമാധാനപരമായി നടന്നിരുന്ന സമ്മേളനങ്ങളിൽ കടന്നുവന്ന് ഇവർ ബഹളമുണ്ടാക്കി; സഖാക്കർ പി.ആർ. നമ്പ്യാരെയും മറ്റും അടിച്ചു പരിക്കേൽപിച്ചു. അലവിൽ യൂണിയൻ യോഗത്തിൽ വന്നു ബഹളമുണ്ടാക്കുകയും പ്രവർത്തകരെ ദേഹോപദ്രവമേൽപിക്കകുയും ചെയ്തു. തലശ്ശേരിയിൽ പ്രവർത്തകന്മാരുടെ നേരെ കത്തി പ്രയോഗത്തിന് മുതിർന്നു. കോഴിക്കോട്ട് ടി.യു.സി. സമ്മേളനത്തിൽ വന്നു ബഹളവും കല്ളേറുമുൽാകകി. ഇതൊന്നും കോൺഗ്രസിൻെറ വകയല്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, കോൺഗ്രസിൻെറ പേരിലാണ്. കോൺഗ്രസിൻെറ കൊടിയും പിടച്ചുകൊണ്ടാണ്, ഗാന്ധിജി കീ യെ് വളിച്ചുകൊൽാണ്, അവരിതെല്ലാം ചെയ്യുന്നത്. കോൺഗ്രസ് തുടങ്ങിയ സമരമാണ് അവർക്കതിന് അവസരം നൽകിയത്. അതുകൊൽു തന്നെയാണ് സുഭാഷ് ബോസ് ദിവസം തോറും റേഡിയോവിൽ ഈ സമരത്തെ പുകഴ്ത്തികൊണ്ട് സംസാരിക്കുന്നത്. ഇന്ന് ഈ രാജ്യദ്രോഹികളുടെ ആക്രമണത്തിനിരയായിട്ടുള്ളത് കമ്യൂണിസ്റ്റുകാരായ ഞങ്ങളാണ്. കാരണം ഞങ്ങളാണ് ജപ്പാനെ ചെറുക്കുന്ന കാര്യത്തിൽ ഇന്നു കാര്യമായി പണിയെടുക്കുന്നത്. പക്ഷേ, ഇതേ കൂട്ടരാണ് എട്ട് കൊല്ലം മുൻപ് മാലികാണ്ടയിലെ ഗാന്ധിസേവാ സമ്മേളന പന്തലിൽ തീവെക്കാൻ ശ്രമിച്ചതും ഗാന്ധിജിയെ ചെരിപ്പുകൊണ്ടെറിഞ്ഞതും. ജാപ്പാക്രമണം നടന്നു അത് വിജയകരമാകുന്ന പക്ഷം ആ ആക്രമണത്തിൻെറ പ്രാധാന കൊൻപുവിളിക്കാരനായ സുഭാഷ്ബോസ് ചെയ്യുന്ന ആദ്യത്തെ പ്രവൃത്തി ഗാന്ധിജിയോടും പണ്ഡിറ്റ്ജിയോടും കോൺഗ്രസ് നേതൃത്വ¤ത്തോടുമുള്ള തൻെറ പക വീട്ടുകയായിരിക്കുമെന്ന കാര്യത്തിൽ വല്ല സംശയമുണ്ടോ.?

ഒടവിൽ കമ്യൂണിസ്റ്റുകൾ നൽകുന്ന ആഹാ്വാനം ഇതാണ് ". അഞ്ചാംപത്തിക്കാരായ ഫോർവേഡ് ബ്ലോക്കുകാരെ ഒരു കൊടിൽകൊണ്ടുപോലും തൊടരുത്.2. അവർക്ക് കോൺഗ്രസിൽ കടന്നു കൂടാനവസരം നൽകുന്നതായ ഇന്നത്തെ സമരപരിപാടി നിർത്തിവയ്ക്കുക. ജപ്പാനെ ചെറുക്കാനും ദേശീയ ഗവൺമെൻറു സ്ഥാപിക്കാനും വേണ്ടി നാട്ടുകാരെയാകെ അണിനിരത്തുക'.

"കേരളത്തിലെ ബഹുജനങ്ങളോട്  കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭ്യർത്ഥന' (കാലിക്കറ്റ് പ്രസ്, കോഴിക്കോട്) എന്ന മറ്റൊരു യുദ്ധകാല ആഹ്വാനവും വായിച്ചിരിക്കേണ്ടതാണ്.

""നമ്മുടെ നാട് ഒരത്യാപത്തിൻെറ വക്കത്തെിയിരിക്കുകയാണ്. നമ്മുടെ മാതൃഭൂമിയായ ഇന്ത്യയുടെ കിഴക്കെ അതിർത്തിയിൽ ജപ്പാൻെറ പട്ടാളം തടിച്ചുകൂടിയിരിക്കുന്നു. നമ്മുടെ നാടിൻെറ മൂന്നുഭാഗവും ചുറ്റിക്കിടക്കുന്ന ഹിന്തു സമുദ്രത്തിൽ അവൻെറ പടക്കപ്പലുകൾ റോന്തു ചുറ്റുന്നു.നാളെ അവൻെറ പട്ടാളം ആസാമിനെയും ബാംഗാളിനെയും ആക്രമിച്ചേക്കാം.ഒറീസയിലും, ആന്ധ്രയിലും തമിഴ്നാടിടലും, കേരളത്തിലും അവൻെറ പടക്കപ്പലുകളിൽ നിന്നുള്ള പടയാളികൾ വന്നിറങ്ങിയേക്കാം; ഈ ഓരോ സംസ്ഥാനത്തിലുമുള്ള പട്ടണങ്ങളിൽ അവൻെറ വിമാനങ്ങൾ ബോംബിട്ടേക്കാം. അതുകൊണ്ടു, സഖാക്കളെ കേരളത്തിലെ 110 ലക്ഷം ജനങ്ങൾ-തിരുവിതാംകൂറുകാരനും കൊച്ചിക്കാരനും മലബാറുകാരനും-ഹിന്ദുവും മുസ്ളിമും ക്രിസ്ത്യനും- ആണും പെണ്ണും കുട്ടിയും കിഴവനും ഒത്തുചേരുക. എന്തിന്? ജാപ്പേജണ്ടുമാർ തോണിയിലോ പാരച്ചൂട്ടിലോ വന്നിറങ്ങുന്നുൽോ എന്നു പരിശോധിച്ചു ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ; ജാപ്പുപടയാളികൾ വരുമ്പോഴക്കേു അവരെ എതിർക്കുന്ന കാര്യത്തിൽ ഇവിടെയുള്ള പട്ടാളത്തിൻെറ കൈകളെ ശക്തിപ്പെടുത്താൻ:,  ജാപ്പു പട്ടാളത്തിൻെറ ഓരോ കാൽവെപ്പിൻെറയും മുന്നിൽ അധികമധികം തടസ്സങ്ങൾ വലിച്ചെറിയാൻ, ജാപ്പു പട്ടാളക്കാരുടെടയും അവരുടെ ഏജൻറുമാരെയുടെയും തല അരിഞ്ഞരിഞ്ഞുകളയാൻ. ഒരുതരത്തിൽ ജനങ്ങളോട് ഒറ്റുകാരുടെ പണിചെയ്യാൻ ആവശ്യപ്പെടുന്ന കമ്യൂണിസ്റ്റുകൾ മറ്റു നിർദ്ദേശവുംകൂടി മുന്നോട്ടുവയ്ക്കുന്നു: "ഒരോ പട്ടണത്തിലും ഗ്രാമത്തിലും ജാപ്പുവിരോധക്കമമിറികൾ സ്ഥാപിക്കണം. ജാപ്പു പട്ടാളത്തോടും അതിൻെറ നാടൻ സി.ഐ.ഡികളോടും പകയും വെറുപ്പും കത്തിക്കാളുകയെന്ന സ്വഭാവ ഗുണം ഓരോ നാട്ടുകാരനിലും കുത്തിചെലുത്തണം. ജാപ്പു ഫാസിസിത്തിൻെറ നാടൻ സി.ഐ.ഡികളെ കണ്ടുപിടിക്കുന്നതും ആ വിഷ ജന്തുക്കളെ നശിപ്പിക്കുന്നതും തങ്ങളുടെ പാവനമായ കടമയാണെന്ന ബോധം ഓരോരുത്തരിലും പരത്തണം.ബ്രിട്ടീഷ് വിരോധം കൊണ്ട്  ജപ്പാനെ സ്വാഗതം ചെയ്യാനുള്ള മനോഭാവം വന്നു കഴിഞ്ഞവരോ വരുന്നവരോ ആയ ദേശാഭിമാനികളെ ജാപ്പ് സി.ഐഡി.യു പിടിയിൽ നിന്നു മോചിപ്പിക്കണം'. ഇത്തരത്തിൽ തീർത്തും ശത്രുതാപരമായിരുന്നു കമ്യൂണിസ്റ്റകളുടെ സമീപനം. അഞ്ചാംപത്തിക്കാർ എന്ന കമ്യൂണിസ്റ്റുകൾ ആക്ഷേപിച്ചപ്പോൾ തിരിച്ച് "സ്വരാജ്യദ്രോഹികൾ' എന്നാണ് ഫോർവേഡ് ബ്ലോക്കുകാർ വിളിച്ചത്. കമ്യൂണിസ്റ്റുകൾ ഐ.എൻ.എക്കാരോടും ഫോർവേഡ് ബ്ലോക്ക് കാരോടും എടുത്ത സമീപനവുമായി നോക്കിയാൽ താരതമ്യേന പുരോഗനപരമായ നിലപാടായിരുന്നു ഫോർവേഡ് ബ്ലോക്കിനും ഐ .എൻ.എയ്ക്കും തിരിച്ചുണ്ടായിരുന്നത്. ഫോർവേഡ് ബ്ലോക്ക് പ്രകടനപത്രിക തന്നെ അതിന് തെളിവ്. "കമ്യൂണിസ്റ്റുകളോടും വ്യവസ്ഥാപിത പ്രക്ഷോഭത്തെക്കൂടെക്കൂടെ പറ്റിപ്പിടിച്ച് കോൺഗ്രസിൻെറ ഇടതും വലതും വശങ്ങളിലേക്ക് ആടിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റുകളോടും  ഫോർവേഡ് ബ്ലോക്ക് വിയോജിക്കുന്നുണ്ടെങ്കകിലും പൊതുലക്ഷ്യമായ സമ്പൂർണ സ്വാതന്ത്ര്യത്തിലേക്കുള്ള അവിഘന് നിർഗ്ഗമനത്തിൽ മറ്റാരോടും സഹരിക്കുകയാണ് ഫോർവേഡ് ബ്ലോക്കിന്റെ കർത്തവ്യം'.  പ്രകടനപത്രികയിൽ തന്നെ "തൊഴിലാളി നിര' എന്ന ഉപതലക്കെട്ടിന് കീഴിൽ പറയുന്നു: "അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിനോടുള്ള സഹകരണപൂർവമായ ബന്ധമാണ് ഫോർവേഡ് ബ്ലോക്കിന്റെ തൊഴിലാളി നയം'

പാപ്പിറോസ് ബുക്ക്‌ പബ്ലിഷ് ചെയ്തിട്ടുള്ള രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന് വേണ്ടി യുദ്ധം ചെയ്തിട്ടുള്ള ക്യാപ്റ്റൻ ആയിരോടി നാരായണൻ എന്ന ഇന്ത്യാ ക്കാരനായ മലയാളി സൈനികന്റെ ആത്മകഥയായ '1941-ഒരു ഇന്ത്യൻ സൈനികന്റെ ആത്മ കഥയിൽ ' നേതാജിയെയും ഐ . എൻ.എ യും പറ്റി പരാമർശിക്കുന്നത്‌ വായിക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യ നേതാക്കൾ ഒന്നടങ്കം നേതാജി യെ പിൻതുണക്കുകയും ചോറ്റുപട്ടാളം ബ്രിട്ടനെതിരെ തിരിരിഞ്ഞിരുന്നുവെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നിയിരുന്നേ'! ഗാന്ധിജി അപ്രായോഗികമായ സമരതന്ത്രങ്ങളുമായി നടന്ന ഒരു സാധു ബ്രാഹ്മണനായും നെഹ്റു മൗണ്ട് ബാററൺ ന്റെ ഭാര്യയുമായി ചുറ്റിക്കളി നടത്തിയ സുഖിമാനായ എഴുത്ത് കാരനായും, ഒരു പക്ഷേ ചിത്രീകരിക്കപ്പെട്ടേനേ.

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 10 സെപ്റ്റംബർ 2008. Retrieved 25 ജൂൺ 2017.
  2. Administrator, Rajat Kumar Das,Web. "Forward Bloc".{{cite web}}: CS1 maint: multiple names: authors list (link)
  3. Nilogy-of-netaji/ "Party constitution". India: All India Forward Bloc. 2017. Retrieved 22 ഏപ്രിൽ 2017. {{cite web}}: Check |url= value (help)
  4. "List of Political Parties and Election Symbols main Notification Dated 18.01.2013". India: Election Commission of India. 2013. Archived from the original (PDF) on 25 ഡിസംബർ 2018. Retrieved 9 മേയ് 2013.
  5. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
  6. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി