ഉയരം
ദൃശ്യരൂപം
(Altitude എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ് ആണ് ഉയരം[1].
വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം
[തിരുത്തുക]അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്.
- സൂചകോന്നതി
- കേവലോന്നതി
- വാസ്തവോന്നതി
- ഗമനോന്നതി
- ഉയരം
- മർദ്ദോന്നതി
- സാന്ത്രത ഉന്നതി
ഉന്നതിയിലെ മേഖലകൾ
[തിരുത്തുക]ഉയർന്ന മേഖലയും കുറഞ്ഞ മർദ്ദവും
[തിരുത്തുക]ഭൂമിയിൽ ഉയരം കൂടുന്തോറും മർദ്ദം കുറയുന്നു [2]. തന്മാത്രകളുടെ എണ്ണം കുറയുന്നതാണ് ഇതിനു കാരണമായി കരുതുന്നത്.