Jump to content

അമാക്നാക് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amaknak Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമാക്നാക് ദ്വീപ് is located in Alaska
അമാക്നാക് ദ്വീപ്
Location in Alaska

അമാക്നാക് ദ്വീപ് (Russian: Амакнак) അഥവാ ഉമാക്നാക് ദ്വീപ് (Aleut: Amaxnax̂[1]; Russian: Умакнак) അല്യൂഷ്യൻ ദ്വീപുകളിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

തെക്കുപടിഞ്ഞാറൻ അലാസ്കയിലെ അലൂഷ്യൻ വെസ്റ്റ് സെൻസസ് മേഖലയിലെ അല്യൂഷ്യൻ ദ്വീപുകളുടെ ഒരു ഭാഗമായ ഫോക്സ് ഐലന്റ്സ് ദ്വീപസമൂഹത്തിലെ ഒരു ചെറു ദ്വീപാണ് അമാക്നാക്. ഉനലാസ്ക ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്ത് ബെറിംഗ് കടലിന്റെ ഒരു ഉൾക്കടലായ ഉനലാസ്ക ഉൾക്കടലിലാണ് അമക്നാക് ദ്വീപ് സ്ഥിതിചെയ്യുന്നത്. രണ്ടു ദ്വീപുകളുടേയും ഏറ്റവുമുടുത്തുവരുന്ന സ്ഥലത്ത് ഉനാലാസ്ക ഉൾക്കടലിൽ നിന്ന് ഇലിയുലിയുക് ഹാർബറിലേക്ക് പോകുന്ന ചാനലിൽ - രണ്ട് ദ്വീപുകൾക്കുമിടയിലുള്ള അകലം കേവലം 200 അടി (61 മീറ്റർ) മാത്രമാണ്. ഏറ്റവുമടുത്ത മറ്റൊരു സ്ഥലത്ത് 500 അടി (152 മീറ്റർ) നീളമുള്ള ഒരു പാലം ഇരു ദ്വീപുകളെയും തമ്മിൽ ബന്ധിപ്പിക്കുകയും, അവിടെ ഇലിയുലിയുക് ഹാർബർ ക്യാപ്റ്റൻസ് ബേയുമായി സന്ധിക്കുകയും ചെയ്യുന്നു.

ഏകദേശം 3.3 ചതുരശ്ര മീറ്റർ (8.5 ചതുരശ്ര കിലോമീറ്റർ ) ഭൂവിസ്തൃതിയുള്ള അമക്നാക്ക് ദ്വീപിനെ1,051 ചതുരശ്ര മൈൽ (2,722 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള അയൽവാസിയായ ഉനലാസ്ക ദ്വീപ് താരതമ്യതയിൽ ഒരു കുള്ളൻ ദ്വീപാക്കി മാറ്റുന്നു.

ജനസംഖ്യ

[തിരുത്തുക]

വലിപ്പത്തിൽ ചെറുതാണെങ്കിലും, അല്യൂഷ്യൻ ശൃംഖലയിലെ എല്ലാ ദ്വീപുകളേക്കാളും കൂടുതൽ ജനസംഖ്യയുള്ളത് 2000 ലെ സെൻസസ് പ്രകാരം 2,524 ആളുകൾ അധിവസിക്കുന്ന അമാക്നാക് ദ്വീപാണ്. ഉനലാസ്ക നഗരത്തിന്റെ അതിരുകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, അമാക്നാക് നിവാസികൾ പൊതുവെ തങ്ങളെ അമാക്നക് ദ്വീപിൽത്തന്നെ സ്ഥിതിചെയ്യുന്ന ഉനലാസ്ക നഗരത്തിന്റെ ഭാഗമായ ഡച്ച് ഹാർബറിലെ താമസക്കാരായി കണക്കാക്കുന്നു (ബാക്കി 41 ശതമാനം ഉനലാസ്ക നഗരവാസികൾ ഉനലാസ്ക ദ്വീപിലാണ് താമസിക്കുന്നത്.)[2]

അവലംബം

[തിരുത്തുക]
  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
  2. "United States Census Bureau — Amaknak Island: Blocks 1000 thru 1014, Census Tract 2, Aleutians West Census Area, Alaska". Retrieved 2006-09-29.
"https://ml.wikipedia.org/w/index.php?title=അമാക്നാക്_ദ്വീപ്&oldid=3930956" എന്ന താളിൽനിന്ന് ശേഖരിച്ചത്