Jump to content

അമിനോഫിലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aminophylline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമിനോഫിലിൻ
Clinical data
Routes of
administration
oral, i.v.
ATC code
Legal status
Legal status
Pharmacokinetic data
Protein binding60%
Elimination half-life7-9 hours
Identifiers
  • 1,3-dimethyl-7H-purine-2,6-dione; ethane-1,2-diamine
CAS Number
PubChem CID
DrugBank
ChemSpider
UNII
KEGG
ChEMBL
CompTox Dashboard (EPA)
ECHA InfoCard100.005.696 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC16H24N10O4
Molar mass420.427 g/mol
3D model (JSmol)
  • O=C2N(c1ncnc1C(=O)N2C)C.O=C2N(c1ncnc1C(=O)N2C)C.NCCN
  • InChI=1S/2C7H8N4O2.C2H8N2/c2*1-10-5-4(8-3-9-5)6(12)11(2)7(10)13;3-1-2-4/h2*3H,1-2H3,(H,8,9);1-4H2 checkY
  • Key:FQPFAHBPWDRTLU-UHFFFAOYSA-N checkY
  (verify)

സാൻഥീൻ വകുപ്പിൽപ്പെട്ട ഒരു ഔഷധമാണ് അമിനോഫിലിൻ. തിയോഫിലിൻ, എഥിലീൻ ഡൈഅമീൻ എന്നീ യൌഗികങ്ങൾ മിശ്രണം ചെയ്യുമ്പോൾ ലഭ്യമാകുന്ന ഒരു യുഗ്മലവണമാണ് ഇത്. ഹൃദ്രോഗചികിത്സയിൽ ആദ്യമായി ഉപയോഗിച്ച സാൻഥീൻ-യൌഗികം തിയോബ്രോമിൻ എന്ന രാസപദാർഥം ആയിരുന്നു. പിന്നീടുള്ള ഗവേഷണത്തിന്റെ ഫലമായി തിയോഫിലിൻ കൂടുതൽ മെച്ചമുള്ളതാണെന്നു കണ്ടു; വിശേഷിച്ചും എഥിലീൻ ഡൈഅമീനുമായി ചേർത്ത് യുഗ്മലവണമുണ്ടാക്കി ഉപയോഗിച്ചാൽ. മറ്റെല്ലാ സാൻഥീൻ - ലവണങ്ങളെക്കാളും അമിനൊഫിലിൻ അധികം ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈയിടെയായി സാൻഥീൻ-ഔഷധങ്ങളുടെ പ്രചാരം മൊത്തത്തിൽ ചുരുങ്ങിവരികയാണ്. മൂത്രവർധകമായും (diuretic) ആസ്തമാ പ്രതിവിധിയായും അമിനോഫിലിൻ ഉപയോഗിച്ചിരുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിനോഫിലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമിനോഫിലിൻ&oldid=1915100" എന്ന താളിൽനിന്ന് ശേഖരിച്ചത്