ചെറുനീലിത്തുമ്പി
ദൃശ്യരൂപം
(Amphiallagma parvum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുനീലിത്തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | A. parvum
|
Binomial name | |
Amphiallagma parvum (Selys, 1876)
| |
Synonyms | |
|
നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചെറുനീലിത്തുമ്പി (ശാസ്ത്രീയനാമം: Amphiallagma parvum).[2][1] ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ, തായ്‌ലാന്റ്, നേപ്പാൾ തുടങ്ങിയ മിക്ക ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു.[1]
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ സൂചിത്തുമ്പികളിൽ ഒന്നാണ് ഇത്. ഈ വലിപ്പക്കുറവും കടുത്ത നീലനിറവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ജലസസ്യങ്ങൾ നിറഞ്ഞ നിശ്ചല ജലാശയങ്ങളിലും ചതുപ്പുകളിലുമാണ് ഇവ മുട്ടയിടുന്നത്.[3][4][5]
പെൺതുമ്പികൾ രണ്ടു നിറങ്ങളിൽ കാണപ്പെടുന്നു; ആൺ തുമ്പികളെപ്പോലെ നീല നിറത്തിലും മഞ്ഞകലർന്ന ഇളംപച്ചനിറത്തിലും.[3]
കേരളത്തിൽ ആദ്യമായി 2017ൽ കണ്ണൂർ ജില്ലയിലെ വരഡൂരിൽ ആണ് ഇവയെ കണ്ടെത്തിയത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Amphiallagma parvum". IUCN Red List of Threatened Species. 2010. IUCN: e.T167258A6318791. 2010. Retrieved 2017-12-27.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-03.
- ↑ 3.0 3.1 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ "Amphiallagma parvum (Selys, 1876)". India Biodiversity Portal. Retrieved 2017-12-27.
- ↑ "Amphiallagma parvum Selys, 1876 – Azure Dartlet". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-12-27.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചെറുനീലിത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചെറുനീലിത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)