Jump to content

അമൃത റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amrita Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമൃത റാവു
അമൃത റാവു
ജനനം (1981-06-17) 17 ജൂൺ 1981  (43 വയസ്സ്)
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം2002 - ഇതുവരെ
വെബ്സൈറ്റ്http://www.amrita-rao.com/

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് അമൃത റാവു (കൊങ്കണി: ಅಮೃತಾ ರಾವ್. IPA: [əmrita raʊ], (ജനനം: ജൂൺ 17, 1981)[1][2]

ആദ്യജീവിതം

[തിരുത്തുക]

പിതാവ് ദീപക് റാവു. കർണ്ണാടകയിലെ ചിത്രപ്പൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അമൃത ജനിച്ചത്.[2][3] അമൃതക്ക് പ്രീതികാ റാവു എന്ന ഒരു ഇളയ സഹോദരിയുമുണ്ട്. അമൃതക്ക് മാതൃഭാഷയായ കൊങ്കണിക്ക് പുറമെ, ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, കന്നട എന്നീ ഭാഷകളും നന്നായി കൈകാര്യംചെയ്യാനറിയാം. [4] .

സ്കൂൾ ജീവിതം കഴിഞ്ഞത് മുംബൈയിലാണ്. മനഃശാസ്ത്രത്തിൽ ബിരുദം എടുത്തിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ ഒരു പരസ്യകമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു.

അഭിനയ ജീവിതം

[തിരുത്തുക]

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഒരു മോഡലായിട്ടാ‍ണ്. ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത് 2002 ലെ അബ് കെ ബരസ് എന്ന ചിത്രമാണ്. പക്ഷേ, 2003 ൽ ഇറങ്ങിയ ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് 2004 ലെ മേം ഹൂ ന, 2006 ലെ വിവാഹ് എന്നീ ചിത്രങ്ങൾ മികച്ചതായിരുന്നു. ഈ വിജയ ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു നായകൻ. [5] ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായം ലഭിക്കുകയും [6] ഇത് ഒരു ദാദ ഫാൽകെ പുരസ്കാരം ലഭിക്കുന്നതിനും കാരണമായി.

അടുത്തിടെ ഒരു തെലുഗു ചിത്രത്തിൽ അഭിനയിച്ചത് വിജയമായി.[7] 2007 ൽ ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 2008 ൽ ശ്രേയസ് തൽപടെ നായകനായ വെൽക്കം ടു സജ്ജൻപ്പൂർ എന്ന ചിത്രം ശ്രദ്ധേയമായി.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
Year Title Role Notes
2002 അബ് കെ ബരസ് അഞ്ജലി താപർ/നന്ദിനി
2002 ദി ലജന്റ്റ്‌ ഓഫ് ഭഗത് സിംഗ് മന്നെവാളി
2003 ഇശ്ക് വിശ്ക് പായൽ മെഹ്റ പ്രഥമ സിനിമയിൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം.
2004 മസ്തി ആഞ്ചൽ മെഹ്ത
2004 മേ ഹൂ നാ സഞ്ജന (സഞ്ജു) ബക്ഷി മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം.
2004 ദീവാർ രാധിക
2005 വാഹ്! ലൈഫ് ഹോ തോ ഐസി! പ്രിയ
2005 ഷിഖാർ മാധ്വി
2006 പ്യാരേ മോഹൻ പിയാ
2006 വിവാഹ് പൂനം
2007 ഹേ ബേബി ”ഹേ ബേബി” എന്ന പാട്ടിൽ അതിഥി വേഷം
2007 അതിഥി അമൃത തെലുഗു സിനിമ
2008 മൈ നെയിം ഈസ്‌ ആന്റണി ഗോൺസാൽവസ് റിയ
2008 ശൌര്യ നീര്ജ രാത്തോഡ് അതിഥി വേഷം[8]
2008 വെൽക്കം ടു സജ്ജൻപൂർ കംല മികച്ച നടിക്കുള്ള സ്റ്റാർഡസ്റ്റ്‌ പുരസ്കാരം.
2009 വിക്ടറി നന്ദിനി
2009 ഷോർട്ട് കട്ട്‌: ദി കോൺ ഈസ്‌ ഓൺ മാൻസി
2009 ലൈഫ് പാർട്ണർ അഞ്ജലി കുമാർ അതിഥി വേഷം
2010 ജാനേ കഹാൻ സെ ആയി ഹെ താരയുടെ സഹോദരി അതിഥി വേഷം
2011 ലവ് യു.....മിസ്‌ടർ കലാകാർ! റിതു
2013 ജോളി LLB[9][10] സന്ധ്യ
2013 സിംഗ് സാഹബ്‌ ദി ഗ്രേറ്റ്‌ [11] ജേർണലിസ്റ്റ്‌[12]
2013 സത്യാഗ്രഹ[13][14]
2013 ഹങ്കാമെ പെ ഹങ്കാമ സിമ്രാൻ
2013 ക്രെയ്സി സിറ്റി

അവലംബം

[തിരുത്തുക]
  1. "Happy birthday Amrita!". Rao celebrates birthday. Retrieved 2008 ജൂൺ 17. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 "Amrita Rao Biography". Archived from the original on 2009-01-11. Retrieved 2008 ഡിസംബർ 10. {{cite web}}: Check date values in: |accessdate= (help)
  3. "Chitrapur Sarasat Brahmin". Archived from the original on 2007-03-04. Retrieved 2007-03-04.
  4. http://www.rediff.com/movies/2006/nov/23amrita.htm
  5. "Top 5: 'Baabul' shaky; 'D2' and 'Vivah' big hits!". Vivah: Box Office. Archived from the original on 2012-03-21. Retrieved 2006-12-16.
  6. "Vivah: Movie Review". the Review: Vivah. Archived from the original on 2006-11-09. Retrieved 2006-11-10.
  7. "Amrita Rao in Athithi". Archived from the original on 2011-07-15. Retrieved ഡിസംബർ 26, 2006.
  8. IndiaFM Article
  9. "Arshad calls Jolly LLB 'wonderful' experience". Hindustan Times. 2012-04-02. Archived from the original on 2013-01-25. Retrieved 2012-11-26. Archived 2013-01-25 at Archive.is
  10. "Amrita Rao: JOLLY LLB is brilliant! – bollywood news". glamsham.com. 2012-03-14. Archived from the original on 2012-11-25. Retrieved 2012-11-26.
  11. Hiren Kotwani, TNN Oct 1, 2012, 12.00AM IST (2012-10-01). "Yukta's B-Town networking – Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-10-29. Retrieved 2012-11-26.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) Archived 2013-10-29 at the Wayback Machine.
  12. Hiren Kotwani, TNN Oct 8, 2012, 12.00AM IST (2012-10-08). "Amrita pairs with Sunny Deol in next – Times Of India". Timesofindia.indiatimes.com. Retrieved 2012-11-26.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  13. TNN Feb 21, 2013, 12.00AM IST (2013-02-21). "Amitabh Bachchan’s second bahu awaits him in Bhopal - Times Of India". Timesofindia.indiatimes.com. Retrieved 2013-04-10.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  14. "BH Exclusive: Amrita Rao Talks About 'Satyagraha' | Bollywood Videos". Bollywood Hungama. Retrieved 2013-04-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൃത_റാവു&oldid=4098687" എന്ന താളിൽനിന്ന് ശേഖരിച്ചത്