ആനന്ദ്, ഗുജറാത്ത്
ആനന്ദ് આણંદ | |
---|---|
നഗരം | |
Country | India |
സംസ്ഥാനം | ഗുജറാത്ത് |
District | ആനന്ദ് |
• ആകെ | 22.7 ച.കി.മീ.(8.8 ച മൈ) |
ഉയരം | 39 മീ(128 അടി) |
(2011) | |
• ആകെ | 300,462 |
• Official | ഗുജറാത്തി, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 388001 |
വാഹന റെജിസ്ട്രേഷൻ | GJ 23 |
ഗുജറാത്തിലെ ഒരു നഗരമാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഇന്ത്യയിലെ 'പാൽ തലസ്ഥാനം' എന്നാണ് ആനന്ദ് അറിയപ്പെടുന്നത്. പ്രശസ്ത ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമായ അമൂൽ കേന്ദ്രീകരിച്ചിരിക്കുന്നത് ആനന്ദ് നഗരത്തിലാണ്. കൂടാതെ ദേശീയ ഡയറി വികസന ബോർഡും, ആനന്ദ് കാർഷികസർവകലാശാലയും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
അഹമ്മദാബാദിനും വഡോദരയ്ക്കുമിടയിലാണ് ആനന്ദ് സ്ഥിതിചെയ്യുന്നത്. നാഷനൽ എക്സ്പ്രസ്‌വേ 1 ആനന്ദിലൂടെ കടന്നുപോകുന്നു, ഗാന്ധിനഗറിൽ നിന്നും 101 കി.മീ അകലെയാണ് ആനന്ദ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഉത്തരാർധഗോളത്തിൽ 22°34′N 72°56′E / 22.57°N 72.93°E-ലാണ് ആനന്ദിന്റെ സ്ഥാനം.[1]സമുദ്രനിരപ്പിൽനിന്നും ശരാശരി 39 metres (127 feet) ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. 22.7 ച,കി.മീ യാണ് നഗരത്തിന്റെ മൊത്തം വിസ്തീർണം.
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസസ് പ്രകാരം സാക്ഷരത 78%, ജനസംഖ്യ 3,00,462 ആണ്, ഇതിൽ 52% പുരുഷൻമാരും 48% സ്ത്രീകളുമാണ്[2].
അവലംബം
[തിരുത്തുക]- ↑ Falling Rain Genomics, Inc - Anand
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Anand District Information website Archived 2009-07-25 at the Wayback Machine.