Jump to content

ആനന്ദ മഹിദോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ananda Mahidol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ananda Mahidol
King Rama VIII

King of Thailand
ഭരണകാലം 2 March 1935 – 9 June 1946
മുൻഗാമി Prajadhipok (Rama VII)
പിൻഗാമി Bhumibol Adulyadej (Rama IX)
രാജപ്രതിനിധി Regency Council (1935–1944)
Pridi Banomyong (1944–1946)
Prime Ministers
രാജവംശം House of Mahidol
Chakri Dynasty
പിതാവ് Mahidol Adulyadej, Prince of Songkla
മാതാവ് Srinagarindra
മതം Buddhism

തായ്ലാൻഡിലെ ചക്രി രാജവംശത്തിലെ എട്ടാമത്തെ രാജാവായിരുന്നു ആനന്ദ മഹിദോൾ (Thai: อานันทมหิดล) (1925 സെപ്റ്റംബർ 20 – 1946 ജൂൺ 9). ഇദ്ദേഹത്തിന്റെ മുഴുവനായ രാജകീയ പേര് "ഫ്രാ ബാത് സൊംദെത് ഫ്രാ പുരമന്തരമഹാ ആനന്ദ മഹിദോൾ ഫ്രാ ഉത്തമ രാമാധിബോധീന്ദ്ര" (Thai: พระบาทสมเด็จพระปรเมนทรมหาอานันทมหิดลฯ พระอัฐมรามาธิบดินทร) എന്നാണ് ചുരുക്കരൂപത്തിൽ ഉപയോഗിക്കുന്ന സ്ഥാനപ്പേര് രാമാ എട്ടാമൻ എന്നാണ്. ഒൻപതാമത്തെ വയസ്സിലാണ് ഇദ്ദേഹം രാമാ എട്ടാമനായി സ്ഥാനാരോഹണം ചെയ്തത്. ഇദ്ദേഹത്തിന്റെ പിതാവ് മഹിദോൾ അതുല്യതേജ് (Mahidol Adulyadej) (Thai: สมเด็จพระมหิตลาธิเบศรอดุลยเดชวิกรม พระบรมราชชนก) ഒരു മുൻ രാജാവായ ചുലലോങ്ങ്കോൺ (Chulalongkorn the Great) അഥവാ രാമാ അഞ്ചാമന്റെ മകനാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ ഭൂമിബൊൽ അതുല്യതെജ് രാമാ ഒൻപതാമൻ ഇപ്പോഴത്തെ തായ് രാജാവാണ്.

കുടുംബ ചരിത്രവും കിരീടാരോഹണത്തിന്റെ സാഹചര്യങ്ങളും

[തിരുത്തുക]

ആനന്ദ മഹിദോളിന്റെ അപ്പൂപ്പനായ രാമാ അഞ്ചാമന് 4 പ്രധാന ഭാര്യമാരും (രാജ്ഞിമാർ) 92 അപ്രധാന ഭാര്യമാരുമുണ്ടായിരുന്നു അതിൽ 33 ആൺ മക്കളും 44 പെൺ മക്കളുമുണ്ടായിരുന്നു. ആനന്ദ മഹിദോളിന്റെ പിതാവ് മഹിദോൾ അതുല്യതേജ് രാമാ അഞ്ചാമന്റെ അപ്രധാന ഭാര്യമാരിൽ പ്രധാനിയായ സവാങ്ങ് വാദനയുടെ (Savang Vadhana) ഏഴാമത്തെ കുട്ടിയും, രാമാ അഞ്ചാമന്റെ അറുപത്തി ഒൻപതാമത്തെ കുട്ടിയുമായിരുന്നു. രാമാ അഞ്ചാമന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രധാന നാലു രാജ്ഞിമാരിലൊരാളായ സൗഭാ ബൊങ്ങ്ശ്രീയുടെ മകനായ വജ്രവുധ് (Vajiravudh) (Thai: พระบาทสมเด็จพระปรเมนทรมหาวชิราวุธฯ พระมงกุฎเกล้าเจ้าอยู่หัว) രാമാ ആറാമനായി സിംഹാസനവരോണം ചെയ്തു. രാമാ ആറാമൻ വജ്രവുധിനു ആൺമക്കളില്ലായിരുന്നത്കൊണ്ട് (ഒരു പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ) ഇദ്ദേഹത്തിന്റെ കാലശേഷം ഇദ്ദേഹത്തിന്റെ സഹോദരനും സൗഭാ ബൊങ്ങ്ശ്രീയുടെ മകനുമായ പ്രജാധിപോക് രാമാ ഏഴാമനായി സ്ഥാനാവരോണം ചെയ്തു. പ്രജാധിപോക് രാജാവ് അക്കാലത്തെ ജനകീയ സർക്കാരുമായുള്ള ചില ഉരസലുകൾ കാരണം 1935 ൽ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. തായ്ലാൻഡിലെ കിരീടാവകാശ നിയമങ്ങൾ പ്രകാരം അടുത്ത അവകാശം രാമാ അഞ്ചാമന്റെ പത്നി സവാങ്ങ് വാദനയുടെ മക്കൾക്കായിരുന്നു. ഇതിൽ ഏറ്റവും യോഗ്യതയുള്ള മകൻ മഹിദോൾ അതുല്യതേജ് അതിന് ആറു വർഷം മുൻപു മരണമടഞ്ഞതിനാൽ അദ്ദേഹത്തിന്റെ ഒൻപത് വയസ്സുകാരനായ മകൻ ആനന്ദ മഹിദോൾ രാമാ എട്ടാമൻ എന്ന പേരിൽ രാജാവായി. ആ സമയത്ത് ആനന്ദ മഹിദോൾ സ്വിറ്റ്സർലാൻഡിൽ പഠിക്കുകയായിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനന്ദ_മഹിദോൾ&oldid=3202616" എന്ന താളിൽനിന്ന് ശേഖരിച്ചത്