അനന്തശയന ക്ഷേത്രം
അനന്തശയന ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Hospet |
നിർദ്ദേശാങ്കം | 15°16′41″N 76°24′26″E / 15.27806°N 76.40722°E |
മതവിഭാഗം | ഹിന്ദുമതം |
ആരാധനാമൂർത്തി | വിഷ്ണു |
ജില്ല | ബെല്ലാരി ജില്ല |
സംസ്ഥാനം | കർണ്ണാടകം |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ മാതൃക | വിജയനഗര വാസ്തുവിദ്യ |
സ്ഥാപകൻ | കൃഷ്ണദേവരായർ |
പൂർത്തിയാക്കിയ വർഷം | 1524 AD |
Official name | ശ്രീ അനന്തശയന ക്ഷേത്രം |
Part of | Group of Monuments at Hampi |
Criteria | Cultural: |
Reference | 241bis-001 |
Inscription | 1986 (10-ആം Session) |
Extensions | N/A |
കർണാടക സംസ്ഥാനത്തെ ബെല്ലാരി ജില്ലയിലെ അനന്തശയനഗുഡിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അനന്തശയന ക്ഷേത്രം. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന കൃഷ്ണദേവരായർ (എഡി 1524) തന്റെ മരണപ്പെട്ട മകന്റെ സ്മരണയ്ക്കായി ഇത് നിർമ്മിച്ചു.[1]
പദോൽപ്പത്തി
[തിരുത്തുക]ആദിശേഷനായ അനന്ത സർപ്പത്തിനുമേൽ ചാരിയിരിക്കുന്ന വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതിനാൽ ഈ ക്ഷേത്രം അനന്തശയനമെന്ന പേരിൽ അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]എഡി 1524-ൽ വിജയനഗരസാമ്രാജ്യത്തലെ പ്രശസ്ത രാജാവായിരുന്ന കൃഷ്ണദേവരായയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. അതീവ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ലിഖിതങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. മഹത്തരവും നേട്ടങ്ങൾക്കു പേരുകേട്ടതുമായ ഈ സാമ്രാജ്യത്തെ 15-ാം നൂറ്റാണ്ടിലെ പേർഷ്യൻ അംബാസഡറായിരുന്ന അബ്ദുർ റസാഖ് വിശേഷിപ്പിച്ചത് ഭൂമിയിലെ സമാനതകളില്ലാത്ത ഒരു സ്ഥലമാണെന്നാണ്. ഒരു കാലത്ത് മഹത്തരമായിരുന്ന ഈ രാജ്യത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ, പ്രത്യേകിച്ച് ബെല്ലാരി ജില്ലയിലെ ഹംപിക്ക് ചുറ്റുപാടുമായി, സാമ്രാജ്യത്തിന്റെ ഭൂതകാല പ്രതാപത്തെ പ്രതിനിധീകരിക്കുന്ന അവശിഷ്ടങ്ങളായി നിലകൊള്ളുന്നു.[2]
വാസ്തുവിദ്യ
[തിരുത്തുക]മൂന്നു വാതായനങ്ങളിലൂടെ പ്രവേശിക്കാവുന്ന വലിയ ചതുർഭുജാകൃതിയിലുള്ള ശ്രീകോവിൽ ഉൾക്കൊള്ളുന്ന ക്ഷേത്രം അതിന്റെ നിർമ്മാണത്തിൽ അതുല്യമാണ്. ഈ ശ്രീകോവിൽ വിഷ്ണുവിന്റെ ഒരു ചാരിക്കിടക്കുന്ന വിഗ്രഹത്തെ ഉൾക്കൊള്ളാൻ പര്യാപ്തമായതാണ്. ക്ഷേത്ര ഘടന പ്രാഥമികമായി കുമ്മായം പൊതിഞ്ഞ ഇഷ്ടിക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിൻ്റെ നീളമുള്ള കരിങ്കൽ പീഠം മാത്രമേ ഇപ്പോൾ കാണാനാകൂ. അർദ്ധവൃത്താകൃതിയിലുള്ള അറ്റങ്ങളുള്ള ശ്രീകോവിലിന്റെ ഏകദേശം 24 മീറ്ററോളം ഉയരമുള്ള കമാനങ്ങളുള്ള മേൽക്കൂരയാണ് ഇവിടുത്തെ ശ്രദ്ധേയമായ സവിശേഷത. ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട ഇത് നിലവിൽ കേടുകൂടാതെയിരിക്കുന്ന അവസ്ഥയിലാണ്. ഉയർന്ന സ്തംഭങ്ങളിൽ താങ്ങിനിർത്തിയ വിശാലമായ മണ്ഡപമാണ് ശ്രീകോവിലിനു മുന്നിലുള്ളത്.
സാംസ്കാരിക പ്രാധാന്യം
[തിരുത്തുക]ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ രൂപകല്പന, പ്രത്യേകിച്ചും ദേവനെ ഉൾക്കൊള്ളുന്ന അതിന്റെ രീതി അക്കാലത്തെ കലാപരമായ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു ഐതിഹ്യപ്രകാരം അനന്തശയന വിഗ്രഹത്തെ അത് പ്രതിഷ്ടിക്കാനുദ്ദേശിച്ച സ്ഥലത്തേക്ക് വഹിച്ചു കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ ഒരു മാർഗ്ഗദർശിയെക്കുറിച്ച് പറയുന്നു. ഇത് കൊണ്ടുപൊകുമ്പോൾ തിരിഞ്ഞുനോക്കരുതെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഈ കരാർ ലംഘിച്ചപ്പോൾ, വിഗ്രഹം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലെത്തുകയും ആ കാലഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന ഒരു വിഗ്രഹമായി ഹൊലാലുവിൽ തുടരുകയും ചെയ്തു.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Hampi Ruins and Ananthasayana Temple". www.asihampiminicircle.in. Archived from the original on 21 October 2016. Retrieved 2018-07-06.
- ↑ "Hampi ruins: Nineteenth century pictures recreate Vijayanagara kingdom grandeur". India Today (in ഇംഗ്ലീഷ്). 1988-07-31. Retrieved 2024-09-26.