Jump to content

അനാർക്കലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anarkali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനാർക്കലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അനാർക്കലി (വിവക്ഷകൾ) എന്ന താൾ കാണുക. അനാർക്കലി (വിവക്ഷകൾ)
അനാർക്കലി - ഒരു ചിത്രീകരണം
അനാർക്കലിയുടെ ശവകുടീരത്തിലെ സമൃദ്ധമായി കൊത്തിയെടുത്ത വെളുത്ത മാർബിൾ ശവകുടീരത്തിൽ ലിഖിതമുണ്ട്: എന്റെ പ്രിയപ്പെട്ടവളുടെ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞോ, ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം വരെ ഞാൻ ദൈവത്തിന് നന്ദി പറയും. ഈ ശവകുടീരം സലീമിന്റെ ഭാര്യ സാഹിബ് ജയമാലിന്റെതാണെന്ന് വിശ്വസിക്കപ്പെടുന്നു

മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്.

അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=അനാർക്കലി&oldid=3940296" എന്ന താളിൽനിന്ന് ശേഖരിച്ചത്