Jump to content

അന്ന ഇവാനോവ്‌ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna of Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന ഇവാനോവ്‌ന
Анна Ивановна
Empress and Autocrat of All the Russias
ഭരണകാലം 30 January 1730 – 28 October 1740
(10 വർഷം, 272 ദിവസം)
Coronation 28 April 1730
മുൻഗാമി Peter II
പിൻഗാമി Ivan VI
ജീവിതപങ്കാളി Frederick Wilhelm, Duke of Courland
പേര്
Anna Ivanovna Romanova
രാജവംശം House of Romanov
പിതാവ് Ivan V of Russia
മാതാവ് Praskovia Saltykova
മതം Eastern Orthodox
Ministers Cabinet of Empress Anna Ivanovna, painting by Valery Jacobi[1]

റഷ്യൻ ചക്രവർത്തിനിയായിരുന്നു അന്ന ഇവാനോവ്‌ന (Russian: Анна Ивановна) (7 ഫെബ്രുവരി [O.S. 28 ജനുവരി] 1693, മോസ്കോ – 28 October [O.S. 17 October] 1740) . റഷ്യൻ ചക്രവർത്തിയായിരുന്ന ഇവാൻ അഞ്ചാമന്റെ (1666-1696) രണ്ടാമത്തെ മകളും, മഹാനായ പീറ്റർ ചക്രവർത്തി(1672-1725)യുടെ ഭാഗിനേയിയുമായ ഇവർ 1693 ജനു. 25-ന് മോസ്കോയിൽ ജനിച്ചു. കോർലണ്ട് പ്രഭു ഫ്രെഡറിക്ക് വില്യമിനെ 1710-ൽ വിവാഹം ചെയ്തു. പക്ഷേ, വിവാഹാഘോഷച്ചടങ്ങുകളുടെ ക്ഷീണംമൂലം വഴിയിൽവച്ചു തന്നെ നവവരൻ നിര്യാതനായി. അടുത്തവർഷമാണ് മരിച്ചതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പീറ്റർ II (1715-30) നിര്യാതനായതിനെത്തുടർന്ന് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സുപ്രീം പ്രിവികൌൺസിൽ അന്നയെ റഷ്യൻ ചക്രവർത്തിനിയായി അവരോധിച്ചു. എന്നാൽ ചക്രവർത്തിനിയായ ഉടൻ അവർ സുപ്രീം പ്രിവികൌൺസിൽ പിരിച്ചുവിട്ടു. റഷ്യൻ പ്രഭുവർഗത്തെ ഒന്നാകെ ഉന്മൂലനം ചെയ്യാനായിരുന്നു ഇവരുടെ അടുത്ത ശ്രമം. ജർമൻകാരനായ ഏണസ്റ്റ് ജൊഹാൻ ബിറൻ (1690-1772) ഇതിൽ ചക്രവർത്തിനിയുടെ വലംകൈയായി പ്രവർത്തിച്ചു. പോളണ്ടിലെ പിന്തുടർച്ചാവകാശയുദ്ധകാലത്തും (1733-36) തുർക്കിയുദ്ധകാലത്തും (1735-39) റഷ്യയ്ക്കുണ്ടായ വിജയങ്ങൾക്കുത്തരവാദി അന്നയായിരുന്നു. 1740 ഒ. 28-ന് അന്ന അന്തരിച്ചു. തുടർന്ന് സഹോദരീ (അന്ന ലിയോപോൾഡ്വ്ന) പുത്രനായ ഇവാൻ ചക്രവർത്തിയായി.

അവലംബം

[തിരുത്തുക]
  1. In Jacobi's ironic and critical historical pastiche, the thoroughly Frenchified ministers, their weaknesses symbolized by crutches and a rolling invalid's chair, are dominated by the absent presence of the Empress, through her empty seat at table and her shadowed portrait looming on the wall; at right a courtier behind the screen eavesdrops on the proceedings.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ന ഇവാനോവ്ന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ന_ഇവാനോവ്‌ന&oldid=3815180" എന്ന താളിൽനിന്ന് ശേഖരിച്ചത്