Jump to content

അർദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ardah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Alardah Alnajdiyah
Ardah at Jenadriyah
CountrySaudi Arabia
Domainsdance, drumming and poetry
Reference01196
Inscription history
Inscription2015
ListRepresentative

അറേബ്യൻ ഉപദ്വീപിലെ ഒരു പരമ്പരാഗത നാടോടി നൃത്തമാണ് അർദ (അറബി: العرضة / ALA-LC : al-'arḍah). പരസ്പരം എതിർവശത്തായി രണ്ട് വരികളായി നിന്ന് പുരുഷന്മാർ നൃത്തം അവതരിപ്പിക്കുന്നു. നർത്തകർ വാൾ ഉപയോഗിക്കാറുണ്ട്, അതുപോലെ നൃത്തത്തിൽ വാദ്യങ്ങളും കവിതകളും ഉണ്ട്.[1]

തുടക്കത്തിൽ, യുദ്ധത്തിന് പോകുന്നതിനുമുമ്പ് മധ്യ നജ്ദ് മേഖലയിലെ ഗോത്രവർഗ്ഗക്കാരായ പുരുഷന്മാർ നടത്തിയിരുന്ന നൃത്തമായിരുന്നു അർദ. എന്നാൽ ഇപ്പോൾ ഇത് ആഘോഷങ്ങൾ, വിവാഹങ്ങൾ, ദേശീയ, സാംസ്കാരിക പരിപാടികൾ എന്നിവയിൽ എല്ലാ ഗോത്രങ്ങളിലെയും പുരുഷന്മാർ അവ തരിപ്പിക്കുന്നു. അറേബ്യൻ ഉപദ്വീപിൽ നിലവിൽ വിവിധതരം അർദകളുണ്ട്.[1]

2015 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ (Intangible Cultural Heritage of Humanity) ഇത് അൽഅർദ അൽനജ്ദിയ എന്ന പേരിൽ ഇടം പിടിച്ചിരുന്നു.[2]

നൃത്ത ശൈലി

[തിരുത്തുക]

നർത്തകർ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് വരികളായി നിന്നാണ് അർദ അവതരിപ്പിക്കുന്നത്.[3] ഒരാൾ രണ്ട് വരികളിലേക്കും വാക്യങ്ങൾ ചൊല്ലിക്കൊടുക്കുന്നു, നർത്തകർ അദ്ദേഹത്തിന് ശേഷം വാക്യങ്ങൾ ആവർത്തിക്കുന്നു.[3] സംഗീതജ്ഞർ നർത്തകരുടെ പിന്നിൽ നിൽക്കുന്നു. അവർ സാധാരണയായി തമ്പും ഡ്രമ്മും വായിക്കുന്നു. സംഗീതജ്ഞരുടെ ഉത്ഭവ സ്ഥലത്തിനനുസരിച്ച് ഉപകരണങ്ങൾ വ്യത്യാസപ്പെടാം.[3]

വ്യതിയാനങ്ങൾ

[തിരുത്തുക]
റിയാദിലെ മുറബ്ബ കൊട്ടാരത്തിൽ സൗദി അറേബ്യയിലെ സൽമാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നജ്ദി അർദ നൃത്തം ചെയ്യുന്നു.

അർദ എന്ന വാക്ക് സൈനിക വ്യായാമം പ്രകടനം എന്നിങ്ങനെ അർഥം വരുന്ന അർദ് എന്ന അറബി വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് കരുതപ്പെടുന്നു . ഒരു ഗോത്രത്തിന്റെ പോരാട്ട വീര്യം പരസ്യമായി പ്രദർശിപ്പിക്കുകയും സായുധ നീക്കത്തിന് മുമ്പ് മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.[1] അർദയുടെ പ്രാദേശിക വ്യതിയാനങ്ങൾ അറേബ്യൻ ഉപദ്വീപിലുടനീളം ഉണ്ടെങ്കിലും ഇത് അവതരിപ്പിക്കുന്നതിൻ്റെ ഉദ്ദേശ്യം ഏതാണ്ട് സമാനമാണ്.

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ അർദ എന്നറിയപ്പെടുന്ന നൃത്തം സൗദി അറേബ്യയിൽ നജ്ദി അർദ എന്നും ഹിജാസിലും തെക്കിലും വേഗതയേറിയ താളങ്ങളാൽ വിശേഷിപ്പിക്കപ്പെടുന്ന സതേൺ അർദ എന്നും അറിയപ്പെടുന്നു.[3] യുഎഇയിൽ ഈ നൃത്തം അൽ അയല, അൽ റസീഫ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്, ബഹ്‌റൈനിൽ അതിന്റെ പഴയ പേരായിരുന്നു ഇത്.[3] ഒമാനിൽ ഇത് അൽ റസ്ഫ എന്നാണ് അറിയപ്പെടുന്നത്.[3]

നജ്ദി അർദ

[തിരുത്തുക]

സൗദി അറേബ്യയിലെ അർദയുടെ ഏറ്റവും സാധാരണമായ വകഭേദമാണ് നജ്ദി അർദ. രാജ്യമെമ്പാടും ഏറ്റവുമധികം പരിശീലനം ലഭിച്ചതും പ്രക്ഷേപണം ചെയ്യപ്പെട്ടതുമായ പുരുഷ നാടോടി നൃത്തം കൂടിയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൗദി സർക്കാർ അതിന്റെ പേര് 'സൗദി അർദ' എന്ന് മാറ്റി. രാജ്യത്തുടനീളം നജ്ദി അർദയിൽ നിന്ന് വ്യത്യസ്‌തമായി അർദയുടെ നിരവധി വ്യതിയാനങ്ങൾ ഉണ്ട്, പ്രത്യേകിച്ച് നജ്‌റാൻ, ആസിർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ.[4]

അൽ അർദ അസ്സഊദിയ്യ

[തിരുത്തുക]

അർദയുടെ നിരവധി വകഭേദങ്ങളിൽ സൗദി അറേബ്യയുടെ ദേശീയ നൃത്തമായി തിരഞ്ഞെടുത്തിരിക്കുന്നത് അൽ അർദ അസ്സഊദിയ്യ ആണ്.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Urkevich, Lisa (19 December 2014). "5". Music and Traditions of the Arabian Peninsula: Saudi Arabia, Kuwait, Bahrain, and Qatar (Google Play). Routledge. p. 131/689. ISBN 978-0415888721.
  2. "UNESCO - Alardah Alnajdiyah, dance, drumming and poetry in Saudi Arabia". ich.unesco.org (in ഇംഗ്ലീഷ്). Retrieved 2019-02-07.
  3. 3.0 3.1 3.2 3.3 3.4 3.5 "Folk Culture". Archived from the original on 2022-11-22. Retrieved 2021-02-13.
  4. Urkevich, Lisa (19 December 2014). "5". Music and Traditions of the Arabian Peninsula: Saudi Arabia, Kuwait, Bahrain, and Qatar (Google Play). Routledge. p. 133/689. ISBN 978-0415888721.
  5. Ubaid. "പാരമ്പര്യ നൃത്തച്ചുവടുകൾ വെച്ച് സൽമാൻ രാജാവ്". Retrieved 2021-02-13.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർദ&oldid=4110230" എന്ന താളിൽനിന്ന് ശേഖരിച്ചത്