Jump to content

അർധ് സത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ardh Satya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ardh Satya
പ്രമാണം:Ardh Satya, 1982 fim.jpg
DVD cover
സംവിധാനംGovind Nihalani
നിർമ്മാണംManmohan Shetty
Pradeep Uppoor
രചനVasant Dev (dialogues)
കഥD. A. Panwalker
തിരക്കഥVijay Tendulkar
ആസ്പദമാക്കിയത്Short story Surya
by S.D. Panwalkar
അഭിനേതാക്കൾOm Puri
Smita Patil
Amrish Puri
Shafi Inamdar
Naseeruddin Shah
Sadashiv Amrapurkar
സംഗീതംAjit Verman
ഛായാഗ്രഹണംGovind Nihalani
ചിത്രസംയോജനംRenu Saluja
റിലീസിങ് തീയതി
  • 19 ഓഗസ്റ്റ് 1983 (1983-08-19) (India)
രാജ്യംIndia
ഭാഷHindi
സമയദൈർഘ്യം130 minutes

ഗോവിന്ദ് നിഹലാനി എന്ന ഇന്ത്യൻ സംവിധായകന്റെ പ്രശസ്തമായ സിനിമയാണ് അർധ് സത്യ. 1983 നിഹലാനി സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ രചിച്ചത് വിജയ് തെണ്ടുൽക്കർ എന്ന മറാഠി നാടകകൃത്ത് ആയിരുന്നു. എസ്. ഡി പവാൽക്കറുടെ സൂര്യ എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തിയാണ് തെണ്ടുൽക്കർ ഈ തിരക്കഥ തയ്യാറാക്കിയത്. ഗോവിന്ദ് നിഹലാനിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ആദ്യ സിനിമയായ ആക്രോശ് (1980) പ്രശസ്തമാണ്. [1]

ഈ അതിപ്രശസ്തമായ പൊലീസ് സിനിമയിൽ പ്രധാന കഥാപാത്രമായ പൊലീസ്കാരനായി ഓം പുരി ആണ് അഭിനയിക്കുന്നത്. നായകൻ, തന്റെ ചുറ്റുപാടുമുള്ള പൈശാചികതയോടും തന്റെ സ്വന്തം ചപലതകളോടും സമരം ചെയ്യുന്നു. ഈ സിനിമയിൽ ഓം പുരിക്കൊപ്പം, അമ്രീഷ് പുരി, സ്മിതാ പാട്ടീൽ, നാസീറുദ്ദീൻ ഷാ, സദാശിവ് അമ്രപുർക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. മറാത്തി കവിയായ ദിലീപ് ചിത്രെയുടെ തീം കവിതയും ഈ ചിത്രത്തിലുണ്ട്. ഇത് ഒരു മറാത്തി നാടകമായിരുന്നു.[2] The title of the film came from a poem written by Dilip Chitre.[2] ദിലീപ് ചിത്രെ രചിച്ച ഒരു കവിതയുടെ തലക്കെട്ടിൽനിന്നാണ് ഈ ചിത്രത്തിന്റെ പേരു വന്നത്. [3]


അർധ് സത്യ അനേകം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രലോകത്തെ ഒരു നാഷികക്കല്ലായ സിനിമയായി ഈ ചിത്രം മാറി. [4]ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട പൊലീസ് സംബന്ധമായ ഏറ്റവും നല്ല സിനിമയായി ഈ സിനിമയെ കരുതിവരുന്നു.[5] 1984ൽ അർധ് സത്യയുടെ തുടർച്ചയായ സിനിമയായ പാർട്ടി ഇറങ്ങി.

അവലംബം

[തിരുത്തുക]
  1. Ardh Satya at lib.virginia.edu Archived 13 December 2007 at the Wayback Machine.
  2. 2.0 2.1 Salam, Ziya Us (6 November 2014). "Ardh Satya (1983)". The Hindu. Retrieved 25 March 2016.
  3. N, Patcy (3 November 2014). "'Sadashiv Amrapurkar was offered limited roles but he picked the best'". Rediff.com. Retrieved 25 March 2016.
  4. Ardh Satya Review
  5. Best cop films[പ്രവർത്തിക്കാത്ത കണ്ണി] starboxoffice.com.
"https://ml.wikipedia.org/w/index.php?title=അർധ്_സത്യ&oldid=2463130" എന്ന താളിൽനിന്ന് ശേഖരിച്ചത്