അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ(അമൃത്)
ദൃശ്യരൂപം
(Atal Mission for Rejuvenation and Urban Transformation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ(അമൃത്) (AMRUT) | |
---|---|
പ്രമാണം:AMRUT logo.png | |
രാജ്യം | India |
പ്രധാനമന്ത്രി | Narendra Modi |
മന്ത്രാലയം | MoUD |
പ്രധാന ആളുകൾ | Hardeep Singh Puri |
സ്ഥാപിച്ച തീയതി | 24 ജൂൺ 2015 |
നിലവിലെ നില | Active |
നഗര ഭരണ പരിഷ്‌കാരങ്ങൾക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത്. 2015-16 കാലയളവിൽ നടത്തേണ്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയതിന്റെ അംഗീകാരമായി കേരളം അധിക ഗ്രാന്റിന് അർഹത നേടി. 15 കോടിയുടെ അധിക ഗ്രാന്റാണ് ലഭിച്ചത്. 'അമൃത്' പദ്ധതിയിൽ 11 നഗരപരിഷ്‌കരണ നടപടികളിലൂടെ അഞ്ചുവർഷംകൊണ്ട് (2015-20) 54 നാഴികക്കല്ലുകൾ നേടുകയാണ് ലക്ഷ്യം. ഇതിൽ 28 എണ്ണം 2015-16 സാമ്പത്തികവർഷം കൈവരിക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നടത്തിപ്പ് വിലയിരുത്തി 70 ശതമാനം മാർക്ക് നേടുന്നവർക്കാണ് ഇൻസെന്റീവ് അനുവദിക്കുന്നത്. ഇതിൽ ശരാശരി 81 ശതമാനം സ്‌കോർ ഓരോ പരിഷ്‌കാരങ്ങൾക്കും നേടിയാണ് കേരളം ദേശീയതലത്തിൽ അഞ്ചാമതെത്തിയത്.[1]