അറ്റനെലോൾ
Clinical data | |
---|---|
Trade names | Tenormin, others |
AHFS/Drugs.com | monograph |
MedlinePlus | a684031 |
License data | |
Pregnancy category |
|
Routes of administration | By mouth, IV |
Drug class | Selective β1 receptor antagonist |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 40–50% |
Protein binding | 6–16% |
Metabolism | Liver <10% |
Elimination half-life | 6–7 hours |
Excretion | Kidney |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.044.941 |
Chemical and physical data | |
Formula | C14H22N2O3 |
Molar mass | 266.336 g/mol |
3D model (JSmol) | |
Chirality | Racemic mixture |
| |
| |
(verify) |
ഉയർന്ന രക്തസമ്മർദം, ആൻജിന എന്ന ഹൃദയവുമായി ബന്ധപ്പെട്ട നെഞ്ചുവേദന എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ബീറ്റാബ്ലോക്കർ മരുന്നാണ് അറ്റനെലോൾ.[2] ഹൃദയാഘാതത്തിനുശേഷം മരണനിരക്ക് കുറയ്ക്കുന്നതിനും അറ്റനെലോൾ പ്രയോജനപ്പെടുത്തുന്നു. താളാത്മകമല്ലാത്ത ഹൃദയമിടിപ്പ് (അറിത്മിയ), മൈഗ്രേയ്ൻ എന്നിവയുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കുന്നു.[2][3] വായിലൂടെയോ സിരകളിൽ കുത്തിവയ്ച്ചോ മരുന്ന് ശരീരത്തിലെത്തിക്കുന്നു.[2][3] ഇതര രക്തസമ്മർദ്ദ നിയന്ത്രണ മരുന്നുകളുമായി ചേർത്തും അറ്റനെലോൾ ഉപയോഗിക്കുന്നു.[3] ഹൃദയപേശീകോശങ്ങളിലെ ബീറ്റാ -1 സ്വീകരണികളെ തടയുന്ന രാസവസ്തുവാണിത്. [4]
പാർശ്വഫലങ്ങൾ
[തിരുത്തുക]മരുന്നിന്റെ പാർശ്വഫലങ്ങളിൽ നെഞ്ചുവേദന കൂടുക, താളംതെറ്റിയ ഹൃദയമിടിപ്പ്, ശ്വാസമെടുക്കാനുള്ള പ്രയാസം, പെട്ടെന്നുള്ള ശരീരഭാരക്കൂടുതൽ, കൈകളിലും കാലുകളിലും തണുപ്പ്, മയക്കം, വിഷാദാവസ്ഥ, ക്ഷീണം എന്നിവ ഉൾപ്പെടുന്നു.[5] അറ്റനെലോൾ ടൈപ്പ് -2 പ്രമേഹരോഗത്തിന് കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.[6]ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾ ഉള്ളവരും താഴ്ന്ന രക്തസമ്മർദ്ദമുള്ളവരും അറ്റനെലോളിനോട് അലർജി ഉള്ളവരും മരുന്നുപയോഗിക്കരുത്. [7]
ചരിത്രം
[തിരുത്തുക]1969 ൽ അറ്റനെലോളിന്റെ പേറ്റന്റ് സ്ഥാപിച്ചുകിട്ടുകയും 1975 ഓടെ മരുന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.[8] ഒരു ജനേറിക് മരുന്നായി ഇത് ലഭ്യമാണ്.[2]
മരുന്നുപയോഗം
[തിരുത്തുക]ഉയർന്ന രക്തസമ്മർദം, നെഞ്ചുവേദന, ക്യു.ടി. സിൻഡ്രോം, അക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ, സുപ്രാവെൻട്രിക്കുലാർ ടാക്കികാർഡിയ, വെൻട്രിക്കുലാർ ടാക്കികാർഡിയ എന്നിവയുടെ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നു.[9]
മരുന്നിന്റെ പ്രവർത്തനം
[തിരുത്തുക]സ്വാഭാവികമായി ശരീരത്തിൽ രൂപപ്പെടുന്ന ചില രാസഘടകങ്ങളുടെ പ്രവർത്തനത്തെ തടഞ്ഞാണ് അറ്റനെലോൾ പ്രവർത്തിക്കുന്നത്. ഹൃദയത്തിലും രക്തക്കുഴലുകളിലും പ്രവർത്തിക്കുന്ന എപിനെഫ്രിൻ പോലുള്ള രാസഘടകങ്ങളാണ് ഈ നിയന്ത്രണത്തിന് വിധേയമാകുന്നത്. ഇത് ഹൃദയനിരക്കും രക്തസമ്മർദ്ദവും ഹൃദയത്തിൻമേലുള്ള അതിക്ലേശവും ഒഴിവാക്കുന്നു.[10]
രാസഘടന
[തിരുത്തുക]2-4-(2-ഹൈഡ്രോക്സി-3-(ഐസോപ്രൊപ്പൈൽ അമിനോ)പ്രൊപോക്സി)ഫിനൈൽ)എഥനാമൈഡ് എന്നാണ് അറ്റനെലോളിന്റെ തൻമാത്രാരൂപം.[11] ഒരു ഐസോപ്രൊപ്പൈൽ അമിനോപ്രൊപ്പനോൾ ഡെറിവേറ്റീവ് ആണ് അറ്റനെലോൾ.[12]
അവലംബം
[തിരുത്തുക]- ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
- ↑ 2.0 2.1 2.2 2.3 "Atenolol Monograph for Professionals". Drugs.com (in ഇംഗ്ലീഷ്). AHFS. Retrieved 23 December 2018.
- ↑ 3.0 3.1 3.2 British national formulary : BNF 76 (76 ed.). Pharmaceutical Press. 2018. pp. 151–153. ISBN 9780857113382.
- ↑ https://pubchem.ncbi.nlm.nih.gov/compound/Atenolol
- ↑ https://www.drugs.com/atenolol.html
- ↑ Sheetal Ladva (28 ജൂൺ 2006). "NICE and BHS launch updated hypertension guideline". National Institute for Health and Clinical Excellence. Archived from the original on 11 മേയ് 2008. Retrieved 19 ഓഗസ്റ്റ് 2012.
- ↑ https://www.nhs.uk/medicines/atenolol/
- ↑ Fischer, Janos; Ganellin, C. Robin (2006). Analogue-based Drug Discovery (in ഇംഗ്ലീഷ്). John Wiley & Sons. p. 461. ISBN 9783527607495.
- ↑ "Atenolol". The American Society of Health-System Pharmacists. Retrieved 8 May 2018.
- ↑ https://www.webmd.com/drugs/2/drug-11035/atenolol-oral/details
- ↑ https://www.ebi.ac.uk/pdbe-srv/pdbechem/chemicalCompound/show/2TN
- ↑ https://pubchem.ncbi.nlm.nih.gov/compound/Atenolol