Jump to content

അഗസ്റ്റ, ജോർജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Augusta, Georgia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗസ്റ്റ, ജോർജിയ
അഗസ്റ്റ–റിച്ച്മണ്ട് കൌണ്ടി
Downtown Augusta on Broad Street
Augusta National Golf Club Riverwalk Augusta on the Savannah River
The University Hall at Augusta University Sacred Heart Cultural Center
The Augusta Canal with the Enterprise Mill in the background Old Government House
Clockwise from top: Downtown Augusta on Broad Street, Riverwalk Augusta on the Savannah River, Sacred Heart Cultural Center, Old Government House, Augusta Canal with the Enterprise Mill in the background, Augusta University, Augusta National Golf Club
ഔദ്യോഗിക ലോഗോ അഗസ്റ്റ, ജോർജിയ
Nickname: 
"ദ ഗാർഡൻ സിറ്റി"
Motto: 
Location within Richmond County
Location within Richmond County
Coordinates: 33°28′N 81°58′W / 33.467°N 81.967°W / 33.467; -81.967
Country അമേരിക്കൻ ഐക്യനാടുകൾ
State Georgia
CountiesRichmond
Established1736[1]
City-county consolidation1996[1]
സർക്കാർ
 • MayorHardie Davis (D)
വിസ്തീർണ്ണം
306.5 ച മൈ (793 ച.കി.മീ.)
 • ഭൂമി302.1 ച മൈ (782 ച.കി.മീ.)
 • ജലം4.3 ച മൈ (11.3 ച.കി.മീ.)
 • നഗരപ്രദേശം
259.52 ച മൈ (672.2 ച.കി.മീ.)
ഉയരം136 അടി (45 മീ)
ജനസംഖ്യ
1,95,844
 • ഏകദേശം 
(2019)[4]
1,97,888
 • റാങ്ക്US: 122nd
 • ജനസാന്ദ്രത654.2/ച മൈ (252.6/ച.കി.മീ.)
 • നഗരപ്രദേശം
3,86,787 (US: 98th)
 • നഗരജനസാന്ദ്രത1,490.4/ച മൈ (575.4/ച.കി.മീ.)
 • മെട്രോപ്രദേശം
6,00,151 (US: 93rd)
 • CSRA
7,09,433
 • Change 2011–2014
Increase3.32%
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP codes
30901, 30904, 30906, 30907, 30909, 30912,[5] 30815
ഏരിയകോഡുകൾ706, 762[6][7]
വെബ്സൈറ്റ്AugustaGA.gov

ഔദ്യോഗികമായി അഗസ്റ്റ-റിച്ച്മണ്ട് കൌണ്ടി എന്നറിയപ്പെടുന്ന അഗസ്റ്റ (/əˈɡʌstə/), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ജോർ‌ജിയയുടെ മധ്യ കിഴക്കൻ അതിർത്തിയിലുള്ള ഒരു ഏകീകൃത നഗര-കൌണ്ടിയാണ്. തെക്കൻ കരോലൈനയിൽ നിന്ന് സവന്ന നദിക്ക് കുറുകെ, നദിയുടെ നാവികയോഗ്യമായ ഭാഗത്തിന്റെ ഉപരിഭാഗത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അറ്റ്ലാന്റയ്ക്ക് ശേഷം ജോർജിയയിലെ രണ്ടാമത്തെ വലിയ നഗരമായ അഗസ്റ്റ സ്ഥിതിചെയ്യുന്നത് സംസ്ഥാനത്തെ ഫാൾ ലൈൻ വിഭാഗത്തിലാണ്.

യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഏകീകരിക്കപ്പെടാത്ത നഗരങ്ങളായ ബ്ലൈത്ത്, ഹെഫ്സിബ എന്നിവ ഒഴികെയുള്ള അഗസ്റ്റ-റിച്ച്മണ്ട് കൌണ്ടിയിലെ 2019 ലെ ജനസംഖ്യ 197,888 ആയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ 123 മത്തെ വലിയ നഗരമാണിത്. അഗസ്റ്റ നഗരവും റിച്ച്മണ്ട് കൌണ്ടിയും തമ്മിലുള്ള ഏകീകരണ പ്രക്രിയ 1995 ലെ രണ്ട് അധികാരപരിധികളിലെ ജനഹിതപരിശോധനയോടെ ആരംഭിച്ചു. 1996 ജൂലൈ 1 നാണ് ലയനം പൂർത്തിയായത്. അഗസ്റ്റ മെട്രോപൊളിറ്റൻ ഏരിയയിലെ പ്രധാന നഗരമാണ് അഗസ്റ്റ. 2017 ൽ 600,151 ജനസംഖ്യയുണ്ടായിരുന്ന ഇത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മെട്രോ പ്രദേശമായി മാറിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ 93-ആം സ്ഥാനമുള്ള വലിയ മെട്രോപൊളിറ്റൻ പ്രദേശമാണിത്.

1736 ൽ സ്ഥാപിതമായ അഗസ്റ്റ നഗരം വെയിൽസ് രാജകുമാരൻ ഫ്രെഡറിക്കിന്റെ വധുവും, ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് മൂന്നാമന്റെ മാതാവുമായിരുന്ന സാക്സെ-ഗോതയിലെ അഗസ്റ്റ രാജകുമാരിയുടെ (1719–1772) ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് അഗസ്റ്റ കോൺഫെഡറേറ്റുകാരുടെ പ്രധാന വെടിമരുന്ന് പ്രവൃത്തി കേന്ദ്രമായിരുന്നു.[8] അഗസ്റ്റയിലെ ഊഷ്മള കാലാവസ്ഥ 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും മധ്യത്തിലും നഗരത്തെ കിഴക്കൻ അമേരിക്കയിലെ ഒരു പ്രധാന റിസോർട്ട് പട്ടണമാക്കി മാറ്റി. അന്തർ‌ദ്ദേശീയമായി, ഓരോ വസന്തകാലത്തും മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പേരിൽ അഗസ്റ്റ അറിയപ്പെടുന്നു. അഗസ്റ്റ നാഷണൽ ഗോൾഫ് ക്ലബിലേക്ക് ലോകമെമ്പാടുമുള്ള 200,000 സന്ദർശകരെ മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെന്റ് കൊണ്ടുവരുന്നു. അഗസ്റ്റ നാഷണലിലെ അംഗത്വം ലോകമെമ്പാടുമുള്ള ഗോൾഫ് കായികരംഗത്തെ ഏറ്റവും ഉത്കൃഷ്ടമായ ഒന്നായി കണക്കാക്കപ്പെടുന്നു.

ഐ -20 പാതയിലൂടെ കാറിൽ അറ്റ്ലാന്റ നഗരകേന്ദ്രത്തിന് ഏകദേശം രണ്ട് മണിക്കൂർ യാത്രാദൂരത്തിൽ കിഴക്കായി അഗസ്റ്റ നിലകൊള്ളുന്നു. പ്രധാന യു‌എസ് കരസേനാ താവളമായ ഫോർട്ട് ഗോർഡന്റെ ആസ്ഥാനമാണ് ഈ നഗരം. പുതിയ ദേശീയ സൈബർ സുരക്ഷാ ആസ്ഥാനം അഗസ്റ്റ നഗരത്തെ ആസ്ഥാനമാക്കുമെന്ന് 2016 ൽ പ്രഖ്യാപിക്കപ്പെട്ടു.

ചരിത്രം

[തിരുത്തുക]

മത്സ്യബന്ധനത്തിനും ജലാവശ്യത്തിനും ഗതാഗതത്തിനുമായി നദിയെ ആശ്രയിച്ചിരുന്ന തദ്ദേശീയ വംശജരുടെ വിവിധ സംസ്കാരങ്ങൾ നദിയോര പ്രദേശത്ത് വളരെക്കാലം താമസിച്ചിരുന്നു. അഗസ്റ്റ നഗരം നിലനിൽക്കുന്ന സ്ഥാനം ഫാൾ ലൈനിനു സമീപത്തായതിനാൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ സവന്ന നദി മുറിച്ചുകടക്കുന്നതിനുള്ള ഒരു സ്ഥലമായി ഉപയോഗിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "History". Archived from the original on May 27, 2010. Retrieved December 22, 2009.
  2. "Augusta Facts". Archived from the original on May 27, 2010. Retrieved December 22, 2009.
  3. "2017 U.S. Census Estimates–List of Places". U.S. Census Bureau. Archived from the original on September 22, 2018. Retrieved May 24, 2018.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "USPS.com® – ZIP Code Lookup". Archived from the original on November 4, 2010.
  6. "Get your digits straight - chronicle.augusta.com". chronicle.augusta.com. Archived from the original on September 24, 2009. Retrieved May 28, 2008.
  7. "762 on way to phone near you". Archived from the original on September 27, 2009. Retrieved May 28, 2008.
  8. "Augusta", in The Concise Columbia Encyclopedia (New York: Columbia Univ. Press, 1994), p. 56.
"https://ml.wikipedia.org/w/index.php?title=അഗസ്റ്റ,_ജോർജിയ&oldid=3545818" എന്ന താളിൽനിന്ന് ശേഖരിച്ചത്