ഓട്ടിസം സ്പെൿട്രം
ഓട്ടിസം സ്പെൿട്രം | |
---|---|
മറ്റ് പേരുകൾ | Autism spectrum disorder, autistic spectrum disorder, autistic spectral disorder,[1] autism spectrum condition, autistic spectrum condition[2] |
ഓട്ടിസം സ്പെൿട്രത്തിലുള്ള ഒരു കുട്ടി കാര്യങ്ങൾ ആവർത്തിച്ച് ചെയ്യുന്നു. | |
സ്പെഷ്യാലിറ്റി | Psychiatry, clinical psychology |
ലക്ഷണങ്ങൾ | ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രയാസങ്ങൾ, പരിമിതവൃത്തത്തിലുള്ള താല്പര്യങ്ങൾ, ആവർത്തനസ്വഭാവം[3] |
സങ്കീർണത | Employment problems, few relationships, suicide[4] |
സാധാരണ തുടക്കം | രണ്ട് വയസ്സ്[3] |
കാലാവധി | ദീർഘകാലം[5] |
കാരണങ്ങൾ | അവ്യക്തം[5] |
അപകടസാധ്യത ഘടകങ്ങൾ | മാതാപിതാക്കളുടെ പ്രായാധിക്യം, ഗർഭകാലത്തെ ചില രാസ വസ്തുക്കളുമായുള്ള സമ്പർക്കം, തൂക്കക്കുറവ്[3] |
ഡയഗ്നോസ്റ്റിക് രീതി | ലക്ഷണങ്ങളിലൂടെ[5] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Intellectual disability, Rett syndrome, ADHD, selective mutism, childhood-onset schizophrenia[3] |
Treatment | Behavioral therapy, medication[6][7] |
ആവൃത്തി | 1% of people (62.2 million 2015)[3][8] |
കുട്ടിക്കാലത്ത് തന്നെ ആരംഭിക്കുന്ന ഒരു രോഗാവസ്ഥയാണ് ഓട്ടിസം സ്പെക്ട്രം. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജർ സിൻഡ്രോം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഇത്[3]. ആശയവിനിമയം, സാമൂഹിക ഇടപെടൽ എന്നിവയിൽ ഈ സ്പെക്ട്രത്തിലുള്ളവർക്ക് ദീർഘകാല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതോടൊപ്പം, പരിമിതമായ മേഖലയിലെ താത്പര്യങ്ങൾ, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യാനുള്ള താല്പര്യം എന്നിവയും ഇവരിൽ കാണപ്പെടുന്നു[3]. രണ്ട് വയസ്സിന് മുൻപ് തന്നെ ലക്ഷണങ്ങൾ വഴി ഇത് തിരിച്ചറിയപ്പെടുന്നു[3]. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ, ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള ബുദ്ധിമുട്ടുകൾ, ആത്മഹത്യാസാധ്യത എന്നിവയൊക്കെ ഇതിന്റെ സങ്കീർണ്ണതകളിൽ ഉൾപ്പെടുന്നു[4].
കാരണങ്ങൾ
[തിരുത്തുക]ഓട്ടിസം സ്പെൿട്രത്തിന്റെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണെങ്കിലും ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾ ഇതിലേക്ക് നയിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു[5]. പ്രായമായ മാതാപിതാക്കൾ, പാരമ്പര്യം, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ കാരണങ്ങളിൽ കടന്നുവന്നേക്കാം[5]. പാരമ്പര്യവും ജനിതകവുമായ കാരണങ്ങളാണ് 65 മുതൽ 90% വരെയും ഇതിനുള്ളത്[9].
രോഗനിർണ്ണയം
[തിരുത്തുക]രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗനിർണയം നടത്തുന്നത്[5]. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജെർ സിൻഡ്രോം, പെർവേസീവ് ഡെവലപ്മെന്റൽ ഡിസോർഡർ നോട്ട് അതർവൈസ് സ്പെസിഫൈഡ് (PDD-NOS), ചൈൽഡ്‌ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോർഡർ എന്നിവയെല്ലാം ഓട്ടിസം സ്പെക്ട്രം എന്നതിന് കീഴിൽ വരുന്നതായി 2013-ൽ DSM-5 പ്രഖ്യാപിച്ചിരുന്നു[10][11].
ചികിത്സ
[തിരുത്തുക]രോഗത്തിന് ചികിത്സയില്ലെങ്കിലും, ലക്ഷണങ്ങളെ നിയന്ത്രിക്കാവുന്ന ചികിത്സകൾ വഴി നില മെച്ചപ്പെടുത്താൻ സാധിക്കും[12]. ഓരോ വ്യക്തിയിലും അവർക്കനുസരിച്ച മരുന്നുകളോ തെറാപ്പികളോ ഫലം ചെയ്തേക്കാം. ബിഹേവിയറൽ തെറാപ്പി, കോപ്പിങ് സ്കിൽ പഠിപ്പിക്കൽ എന്നിവയെല്ലാം ഫലം കാണിക്കുന്നതായി കാണുന്നു[5]. ഇതിലെ പരിശീലനങ്ങൾ പലപ്പോഴും മാതാപിതാക്കളും കുടുംബവും ഉൾപ്പെടുന്നതായിരിക്കും[5]. രോഗത്തിന് അനുബന്ധമായ ലക്ഷണങ്ങളെ ചികിത്സിക്കാനായി മരുന്നുകൾ ഉപയോഗിക്കാറുണ്ട്.[5][7]
ഏകദേശം ഒരു ശതമാനം ജനസംഖ്യയെ ഓട്ടിസം സ്പെക്ട്രം ബാധിക്കുന്നുവെന്നാണ് കണക്ക്[3][13][8]. പുരുഷന്മാരിലാണ് രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത് (സ്ത്രീകളേക്കാൾ നാലിരട്ടി)[12]. ഓരോ വ്യക്തിക്കും ഇതുമൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ വ്യത്യസ്തമാണ്[11]. ഈ രോഗത്തിന്റെ വ്യാപ്തി (നേരിയ ലക്ഷണങ്ങൾ മുതൽ ഗുരുതര ലക്ഷണങ്ങൾ വരെ) കാരണമാണ് സ്പെൿട്രം എന്ന വിശേഷണനാമം ഉപയോഗിക്കുന്നത്[14][4].
അവലംബം
[തിരുത്തുക]- ↑ Narayan, Sunil; Rao, JS Mohan; K, Nagarajan; Mohammed, Faruq; Kandasamy, Preeti; Subramaniam, Mahadevan (14 April 2020). "Non-Syndromic Autistic Spectral Disorders in Tamilian Chldren Commonly Associated with Brain imaging anomalies and Spectral EEG changes (4209)". Neurology (in ഇംഗ്ലീഷ്). 94 (15 Supplement). ISSN 0028-3878. Archived from the original on 27 August 2021. Retrieved 4 August 2020.
- ↑ Baron-Cohen S, Scott FJ, Allison C, Williams J, Bolton P, Matthews FE, Brayne C (June 2009). "Prevalence of autism-spectrum conditions: UK school-based population study". The British Journal of Psychiatry. 194 (6): 500–9. doi:10.1192/bjp.bp.108.059345. PMID 19478287.
We favour use of the term 'autism-spectrum condition' rather than 'autism-spectrum disorder' as it is less stigmatising, and it reflects that these individuals have not only disabilities which require a medical diagnosis, but also areas of cognitive strength
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 American Psychiatric Association (2013). "Autism Spectrum Disorder. 299.00 (F84.0)". Diagnostic and Statistical Manual of Mental Disorders, Fifth Edition (DSM-5). Arlington, VA: American Psychiatric Publishing. pp. 50–59. doi:10.1176/appi.books.9780890425596. ISBN 978-0-89042-559-6.
- ↑ 4.0 4.1 4.2 Howlin, P; Magiati, I (March 2017). "Autism spectrum disorder: outcomes in adulthood". Current opinion in psychiatry. 30 (2): 69–76. doi:10.1097/YCO.0000000000000308. PMID 28067726.
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 "Autism Spectrum Disorder". NIMH. 2018. Archived from the original on 21 April 2017. Retrieved 21 February 2021.
- ↑ Case-Smith J, Arbesman M (2008). "Evidence-based review of interventions for autism used in or of relevance to occupational therapy". The American Journal of Occupational Therapy. 62 (4): 416–29. doi:10.5014/ajot.62.4.416. PMID 18712004.
- ↑ 7.0 7.1 Accordino RE, Kidd C, Politte LC, Henry CA, McDougle CJ (2016). "Psychopharmacological interventions in autism spectrum disorder". Expert Opinion on Pharmacotherapy. 17 (7): 937–52. doi:10.1517/14656566.2016.1154536. PMID 26891879. S2CID 6255194.
- ↑ 8.0 8.1 Vos T, Allen C, Arora M, Barber RM, Bhutta ZA, Brown A, et al. (GBD 2015 Disease and Injury Incidence and Prevalence Collaborators) (October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
- ↑ "Heritability of autism spectrum disorders: a meta-analysis of twin studies". Journal of Child Psychology and Psychiatry, and Allied Disciplines. 57 (5): 585–95. May 2016. doi:10.1111/jcpp.12499. PMC 4996332. PMID 26709141.
- ↑ "Autism spectrum disorder fact sheet" (PDF). DSM5.org. American Psychiatric Publishing. 2013. Archived from the original (PDF) on 6 October 2013. Retrieved 13 October 2013.
- ↑ 11.0 11.1 "Subgrouping the autism "spectrum": reflections on DSM-5". PLOS Biology. 11 (4): e1001544. 23 April 2013. doi:10.1371/journal.pbio.1001544. PMC 3635864. PMID 23630456.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 12.0 12.1 "10 Facts about Autism Spectrum Disorder (ASD)". Early Childhood Development | ACF (in ഇംഗ്ലീഷ്). Archived from the original on 6 November 2019. Retrieved 6 November 2019.
- ↑ "HRSA-led study estimates 1 in 40 U.S. children has diagnosed autism". hrsa.gov. 19 November 2018. Archived from the original on 17 October 2019. Retrieved 17 October 2019.
- ↑ Sanchack, KE; Thomas, CA (15 December 2016). "Autism Spectrum Disorder: Primary Care Principles". American family physician. 94 (12): 972–979. PMID 28075089.