Jump to content

ഓട്ടോഡെസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Autodesk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓട്ടോഡെസ്ക്, ഇങ്ക്.
Public
Traded as
വ്യവസായം
  • Software
  • media & entertainment
  • manufacturing & industrial
  • bioscience
സ്ഥാപിതംജനുവരി 30, 1982; 42 വർഷങ്ങൾക്ക് മുമ്പ് (1982-01-30)
Mill Valley, California, U.S.
സ്ഥാപകൻsJohn Walker, Dan Drake
ആസ്ഥാനംOne Market Plaza, San Francisco, California, U.S.
പ്രധാന വ്യക്തി
ഉത്പന്നങ്ങൾSee § Products
വരുമാനം Increase US$4.39 billion (2022)
Decrease US$617.6 million (2022)
Decrease US$497.0 million (2022)
മൊത്ത ആസ്തികൾIncrease US$8.61 billion (2022)
Total equityDecrease US$849.1 million (2022)
ജീവനക്കാരുടെ എണ്ണം
12,600 (January 2022)
വെബ്സൈറ്റ്autodesk.com
Footnotes / references
[1]

ആർക്കിടെക്ച്വർ, എഞ്ചിനീയറിങ്, നിർമ്മാണമേഖല, വ്യവസായമേഖല, മീഡിയ, വിദ്യാഭ്യാസ-വിനോദമേഖലകൾ എന്നിവയിലെല്ലാം സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ഓട്ടോഡെസ്ക്. ഓട്ടോഡെസ്ക് ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയാണ്, കൂടാതെ സാൻ ഫ്രാൻസിസ്കോയിലെ ഓഫീസിൽ ഓട്ടോഡെസ്ക് ഉല്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ സൃഷ്ടികളുടെയും പ്രദർശനവും ഉണ്ട്[2].കൂടാതെ ലോകമെമ്പാടും ഓഫീസുകളുണ്ട്. കാലിഫോർണിയ, ഒറിഗോൺ, കൊളറാഡോ, ടെക്സസ്, മിഷിഗൺ, ന്യൂ ഹാംഷെയർ, മസാച്യുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന്റെ യുഎസ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ഒന്റാറിയോ, ക്യൂബെക്ക്, ആൽബെർട്ട എന്നീ പ്രവിശ്യകളിലാണ് ഇതിന്റെ കാനഡയിലുള്ള ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.

ഓട്ടോകാഡിന്റെ ആദ്യ പതിപ്പുകളുടെ പ്രോഗ്രാമറായിരുന്ന ജോൺ വാക്കർ 1982 ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ മുൻനിര കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ (CAD) സോഫ്റ്റ്‌വെയറായ ഓട്ടോകാഡ്, റെവിറ്റ് എന്നിവ പ്രധാനമായും ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, സ്ട്രെക്ചറൽ ഡിസൈനർമാർ എന്നിവർ രൂപകൽപ്പന, വരക്കൽ, കെട്ടിടങ്ങളുടെ ചിത്രീകരണം എന്നിവക്കായി ഉപയോഗിക്കുന്നു. വൺ വേൾഡ് ട്രേഡ് സെന്റർ [3] മുതൽ ടെസ്ല ഇലക്ട്രിക് കാറുകൾ വരെ വിവിധങ്ങളായ മേഖലകളിൽ കമ്പനിയുടെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുവരുന്നു.[4]

ഓട്ടോകാഡിന്റെ പേരിലാണ് ഓട്ടോഡെസ്ക് എന്ന കമ്പനി പ്രശസ്തമായതെങ്കിലും ഓട്ടോഡെസ്ക് ഇൻവെന്റർ, ഓട്ടോഡെസ്ക് സ്കെച്ച്ബുക്, ഫ്യൂഷൻ 360, ഓട്ടോഡെസ്ക് പ്രൊഡക്റ്റ് ഡിസൈൻ സ്യൂട്ട് തുടങ്ങി ഒരു കൂട്ടം സോഫ്റ്റ്‌വെയറുകൾ ഇവർക്കുണ്ട്. ബിൽഡിങ് ഇൻഫർമേഷൻ മോഡെലിങ് (ബി.ഐ.എം) സോഫ്റ്റ്‌വെയറായ റെവിറ്റ് കെട്ടിടനിർമ്മാണത്തിന് മുൻപുള്ള ആസൂത്രണം, നിയന്ത്രണം എന്നിവക്കായി ഉള്ളതാണ്.[5]

അനിമേഷൻ-വീഡിയോ ഗെയിം മേഖലകളിലേക്കായി 3ഡിഎസ് മാക്സ്, മായ എന്നീ സോഫ്റ്റ്‌വെയറുകൾ ഓട്ടോഡെസ്കിന്റെതായി ഉണ്ട്.[6]

ചരിത്രം

[തിരുത്തുക]

1982-ൽ ജോൺ വാക്കറും ഒരു കൂട്ടം പ്രോഗ്രാമർമാരും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.[7] 8-ബിറ്റ് സിപി/എം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൈക്രോ കമ്പ്യൂട്ടറുകളിലും പുതിയ 16-ബിറ്റ് സിസ്റ്റങ്ങളിൽ രണ്ടെണ്ണം വിക്ടർ 9000, ഐബിഎം പേഴ്‌സണൽ കമ്പ്യൂട്ടർ (പിസി) എന്നിവയിലും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ പ്രോഗ്രാമായ ഇന്ററാക്റ്റ് സ്വന്തമാക്കിയ ശേഷമാണ് വാക്കർ കമ്പനി സ്ഥാപിച്ചത്. ഈ ഉപകരണം ചെറിയ ഡിസൈൻ, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കമ്പനികൾക്ക് വിശദമായ സാങ്കേതിക ഡ്രോയിംഗുകൾ സൃഷ്ടിക്കുന്നതിന് തക്കതായ രീതിയിലേക്ക് മാറ്റി. 1979-ൽ മൈക്കൽ റിഡിൽ ഈ പ്രോഗ്രാം വികസിപ്പിച്ചെടുത്തു. പ്രോഗ്രാം വിൽക്കാൻ റിഡിൽ പാടുപെടുകയും റോയൽറ്റിക്ക് പകരമായി വാക്കറിന് വിൽക്കാൻ സമ്മതിക്കുകയും ചെയ്തു. പ്രോഗ്രാം കൂടുതൽ വികസിപ്പിക്കുകയും ഓട്ടോകാഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.[8][9]

അവലംബം

[തിരുത്തുക]
  1. "Autodesk, Inc. Annual Report (Form 10-K), Fiscal Year Ended January 31, 2022". sec.gov. U.S. Securities and Exchange Commission. 14 March 2022.
  2. "Autodesk Gallery - Autodesk". Retrieved 25 September 2015.
  3. "BIM and the Freedom Tower 2 (AEC Magazine)".
  4. "Autodesk – Digital Prototyping". Autodesk. 2008.
  5. "Autodesk Revit Architecture". Autodesk. 2011. Archived from the original on 2011-10-26. Retrieved 2011-10-24.
  6. "Autodesk – Media & Entertainment". Autodesk. 2008. Archived from the original on 2011-01-24.
  7. Markoff, John (April 28, 1994). "COMPANY NEWS; Autodesk Founder Saddles Up and Leaves". The New York Times.
  8. "The Fascinating Story of How Autodesk Came to Be (Part 1)". StudioDaily. 7 January 2012. Archived from the original on 2023-01-20. Retrieved 2022-12-21.
  9. Gindis, Elliott J. (August 18, 2016). Up and Running with AutoCAD 2017: 2D and 3D Drawing and Modeling. Elsevier. pp. 699–702. ISBN 9780128110591.

 

"https://ml.wikipedia.org/w/index.php?title=ഓട്ടോഡെസ്ക്&oldid=3926705" എന്ന താളിൽനിന്ന് ശേഖരിച്ചത്