അവിഷ്ക ഗുണവർദ്ധനെ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ദിഹാൻ അവിഷ്ക ഗുണവർദ്ധനെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ | 26 മേയ് 1977|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓപ്പണിംഗ് ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 76) | 4 മാർച്ച് 1999 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 10 ഡിസംബർ 2005 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 93) | 26 ജനുവരി 1998 v സിംബാബ്‌വെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 ജനുവരി 2006 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 26 ജൂലൈ 2015 |
ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു അവിഷ്ക ഗുണവർദ്ധനെ എന്ന പേരിലറിയപ്പെട്ടിരുന്ന ദിഹാൻ അവിഷ്ക ഗുണവർദ്ധനെ (ജനനം: 26 മേയ് 1977 കൊളംബോ[1]) ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കയ്ക്കായി കളിച്ച ഇദ്ദേഹം നിരവധി വർഷങ്ങളായി ശ്രീലങ്കൻ എ ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ഠിച്ചിരുന്നു[2][3]. 2017-ൽ ആദ്യമായി അദ്ദേഹത്തെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചു.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]1998-ലെ കോമൺവെൽത്ത് ഗെയിംസിൽ സൗത്താഫ്രിയ്ക്കയുമായുള്ള സെമിഫൈനൽ മത്സരത്തിലാണ് അവിഷ്ക എന്ന ബാറ്റ്സ്മാനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്, ഈ കളിയിൽ ലങ്ക പരാജയപ്പെട്ടെങ്കിലും അർദ്ധ ശതകത്തോടെ അദ്ദേഹം ടീമിന്റെ ടോപ് സ്കോററായിരുന്നു[4]. 1998 ജനുവരി 26ന് കൊളംബോയിൽ സിംബാബ്‌വേയ്ക്കെതിരായ മൂന്നാം ഏകദിന മത്സരമാണ് അവിഷ്കയുടെ കന്നി അന്താരാഷ്ട്ര മത്സരം. ഈ കളിയിൽ 11 പന്തുകളിൽ നിന്നായി മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ മികച്ച ഒരു തുടക്കം ലഭിച്ചെങ്കിലും 12 റൺസിന് പുറത്തായി, ഈ മത്സരത്തിൽ ജയസൂര്യയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ലങ്ക നാല് വിക്കറ്റുകൾക്ക് വിജയിച്ചു[5]. 2000-ൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നെയ്‌റോബിയിൽ നേടിയ 132 റൺസാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ ഏക സെഞ്ച്വറി. ആ മത്സരത്തിൽ, ശ്രീലങ്കൻ ഇന്നിംഗ്സിനെ 10/2 എന്ന തകർച്ചയിൽ നിന്ന് നിന്ന് 287/6 മികച്ച സ്കോറിലേക്ക് എത്തിച്ച അദ്ദേഹം ശ്രീലങ്കയ്ക്ക് 108 റൺസിന്റെ തകർപ്പൻ വിജയം നേടാൻ സഹായിക്കുകയു ചെയ്തു. 2006 ജനുവരി മൂന്നിന്ടെ ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻഡിനെതിരായി നടന്ന രണ്ടാം ഏകദിനമാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സരം, ഈ കളിയിൽ പതിനേഴ് പന്തുകൾ നേരിട്ട അദ്ദേഹം മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ഉപുൽ തരംഗ ഈ മത്സരത്തിൽ ശതകം നേടിയെങ്കിലും ലങ്ക രണ്ട് ഓവർ ശേഷിക്കേ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു[6]. ടെസ്റ്റ് മത്സരങ്ങളിൽ വേണ്ട വിധത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.
1999-ലെ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാർച്ച് നാലിന് ലാഹോറിൽ പാകിസ്താനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, തന്റെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 43 റൺസ് ആദ്യ ഇന്നിംഗ്സിൽ കണ്ടെത്തി. രണ്ടാം ഇന്നിംഗ്സിൽ 37 റൺസ് നേടിയ[7] അദ്ദേഹത്തിന് പിന്നെയുള്ള അഞ്ച് ടെസ്റ്റുകളിൽ നിന്നായി ആകെ 101 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 2004 ഡിസംബർ 10ന് ഡെൽഹിയിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റാണ് അദ്ദേഹം ഒടുവിലായി കളിച്ച ടെസ്റ്റ്, ഈ കളിയിൽ 25ഉം 9ഉം റൺസാണ് നേടിയത്. മത്സരത്തിൽ പത്ത് വികറ്റ് വീഴ്ത്തിയ കുംബ്ലെ കളിയിലെ താരമായപ്പോൾ ഇന്ത്യയുടെ വിജയം 188 റൺസിനായിരുന്നു[8]. ആറ് ടെസ്റ്റുകളിൽ നിന്നായി 16.45 ശാരാശരിയോടെ 181 റൺസാണ് അവിഷ്ക നേടിയത്.
ഏതാനും അർദ്ധശതകങ്ങൾ നേടിയിട്ടും, ഒഴിവാക്കാനാവാത്ത പുറത്താക്കലുകൾ മൂലം ഗുണവർദ്ധനെയ്ക്ക് ടീമിലെ സ്ഥിരമായ സ്ഥാനം നഷ്ടമാക്കി. 2004-ലെ ഏഷ്യാ കപ്പിൽ മർവൻ അട്ടപ്പട്ടുവിന് ഒരു കളിയിൽ വിശ്രമം അനുവദിച്ചപ്പോഴാണ് ഗുണവർദ്ധനെയ്ക്ക് ടീമിൽ അവസരം ലഭിച്ചത്. 2004 മുതൽ തന്നെ ട്വന്റി-20 ക്രിക്കറ്റിൽ ഗുണവർദ്ധനെ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനും മറ്റ് നാല് ശ്രീലങ്കക്കാർക്കും ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ ചേർന്നതിന് ചുമത്തിയ വിലക്ക് 2008 സെപ്റ്റംബറിൽ പിൻവലിച്ചു. അതിന് ശേഷം അദ്ദേഹത്തിന് ശ്രീലങ്കയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അനുമതി ലഭിച്ചു.
ക്രിക്കറ്റിന് ശേഷം
[തിരുത്തുക]നിലവിൽ സിംഹള സ്പോർട്സ് ക്ലബിന്റെ മുഖ്യ ക്രിക്കറ്റ് പരിശീലകനാണ് അവിഷ്ക. എസ്‌എൽപിഎൽ 2012 വിജയിച്ച ടീമായ യുവ നെക്സ്റ്റിന്റെ പരിശീലകനായിരുന്നു അദ്ദേഹം. ഇതുകൂടാതെ ലെഗസി ട്രാവൽസ് (പ്രൈവറ്റ്) ലിമിറ്റഡിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Avishka Gunawardene". espncricinfo.com. Retrieved 2 September 2012.
- ↑ "Sri Lanka A coach Gunawardene eager to work with the next generation". ESPNcricinfo. Retrieved 22 June 2016.
- ↑ "Coach Gunawardene critical of Sri Lanka A batsmen". ESPNcricinfo. Retrieved 1 August 2016.
- ↑ "South Africa beat Sri Lanka - South Africa won by 1 wicket (with 18 balls remaining) - Sri Lanka vs South Africa Commonwealth Games Semi Final Match Summary, Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
- ↑ "Full Scorecard of Zimbabwe vs Sri Lanka 3rd ODI 1998 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
- ↑ "Full Scorecard of Sri Lanka vs New Zealand 2nd ODI 2006 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
- ↑ "Full Scorecard of Pakistan vs Sri Lanka 3rd Match 1999 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.
- ↑ "Full Scorecard of India vs Sri Lanka 2nd Test 2005 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-18.