Jump to content

ടെക്സാസ് കാലിദീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Babesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കന്നുകാലികളിൽ കണ്ടുവരുന്ന ഒരു പ്രോട്ടോസോവൻ രോഗമാണ് ടെക്സാസ് കാലിദീനം. പതിനെട്ടാം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ പെൻസിൽവാനിയയിലും പത്തൊൻപതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ടെക്സാസിലും കന്നുകാലികളെ ഈ രോഗം ബാധിക്കുകയുണ്ടായി. രോഗം ബാധിച്ച കന്നുകാലികളെ ടെക്സാസിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയച്ചത് വളരെ വേഗത്തിൽ ഈ രോഗം മറ്റു രാജ്യങ്ങളിലും വ്യാപിക്കാനിടയാക്കി. ഇക്കാരണത്താൽ യു.എസ്സിൽ നിന്ന് കന്നുകാലികളെ കയറ്റി അയയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയുണ്ടായി.

Babesia bovis


ശക്തമായ പനി (106°F വരെ) വിളർച്ച, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണുകൾക്കും ചുണ്ടുകൾക്കും നിറം മാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. 1879-ൽ ഡാനിയേൽ സാൽമോൺ (Daniel Salmon) എന്ന ശാസ്ത്രകാരനാണ് ടെക്സാസ് പനിയുടെ കാരണം കണ്ടെത്തിയത്.

മൃഗഡോക്ടറായ എഫ്.എൽ. കിൽബോൺ (F.L.Kilbourne) അമേരിക്കൻ ഡോക്ടറായ തിയോബാൾഡ് സ്മിത്ത് (Theobold Smith) എന്നിവർ ഒരുമിച്ചു നടത്തിയ ഗവേഷണങ്ങൾ രക്തത്തിൽ കാണപ്പെടുന്ന ബേബീസിയ എന്ന സൂക്ഷ്മപരാദ ജീവിയാണ് ടെക്സാസ് രോഗത്തിനു കാരണമെന്നു കണ്ടുപിടിച്ചു. ചെള്ളുകളാണ് രോഗം പരത്തുന്നതെന്നും ഇവർ കണ്ടെത്തി.

അമേരിക്കൻ മൃഗഡോക്ടറായ കൂപ്പർ കാർട്ടിസിന്റെ (Cooper Curtice) പരീക്ഷണങ്ങളിൽ കൊതുകുകൾ മനുഷ്യരിലേക്കും ഈ രോഗത്തെ വ്യാപിപ്പിക്കുമെന്നു കണ്ടെത്തുകയുണ്ടായി.

കന്നുകാലികളിൽ ടെക്സാസ് രോഗത്തിനു നിദാനം ബേബീസിയ ബൈജെമിന എന്ന സ്പീഷീസാണ്. ബേബീസിയയുടെ മറ്റു ചില സ്പീഷീസ് കുതിര, കഴുത, നായ്, പന്നി തുടങ്ങിയവയിൽ ഈ രോഗം വരുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ടെക്സാസ്_കാലിദീനം&oldid=3406459" എന്ന താളിൽനിന്ന് ശേഖരിച്ചത്