Jump to content

ബാബു ദിവാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Babu Divakaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബു ദിവാകരൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു ബാബു ദിവാകരൻ (ജനനം: 5 നവംബർ 1952). പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു

ജീവിതരേഖ[തിരുത്തുക]

ആർ.എസ്.പി.-യുടെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെയും ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.[1] 1987-ൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി കൊല്ലം മണ്ഡലത്തിൽ മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ കടവൂർ ശിവദാസനെ 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.[2] പിന്നീട് കോൺഗ്രസ്സിൽ ചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.

ആർ.എസ്.പി.യിലെ പിളർപ്പിനെ തുടർന്ന് ബേബി ജോൺ നേതൃത്വം നൽകിയ ആർ.എസ്.പി.(ബി) വിഭാഗത്തോടൊപ്പമാണ് ബാബു ദിവാകരൻ നിലകൊണ്ടത്. 2001-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.-ന്റെ ഭാഗമായി മത്സരിച്ച ആർ.എസ്.പി.(ബി)-യുടെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി ബാബു ദിവാകരനായിരുന്നു. തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ആർ.എസ്.പി.യിലെ പ്രൊഫ. കല്ലട വിജയത്തിനെ 12,275 വോട്ടിന്റെ വ്യത്യാസത്തിൽ തോല്പിച്ച് അദ്ദേഹം ആന്റണി മന്ത്രിസഭയിൽ അംഗമായി. എന്നാൽ ബേബി ജോണിന്റെ മകനും ആർ.എസ്.പി(ബി)യിലെ മറ്റൊരു എം.എൽ.എ-യുമായിരുന്ന ഷിബു ബേബിജോണുമായി പിന്നീട് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം സ്വന്തം നിലയിൽ ആർ.എസ്.പി (എം) എന്ന പുതിയ പാർട്ടി രൂപീകരിക്കുകയുണ്ടായി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൊല്ലം മണ്ഡലത്തിൽ പി.കെ.ഗുരുദാസനോട് പരാജയപ്പെട്ടു . 2008 നവംബർ 16-ന് ആർ.എസ്.പി (എം) മുലായം സിങ്ങിന്റെ സമാജ്‌വാദി പാർട്ടിയിൽ ലയിച്ചതോടെ യു.ഡി.എഫുമായുള്ള ബന്ധം മുറിഞ്ഞു. സമാജ്‌വാദി പാർട്ടിയായി തനിച്ചുനിന്ന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ആർ.എസ്.പി. (എം) പുനരുജ്ജീവിപ്പിക്കാൻ ബാബു ദിവാകരനും കൂട്ടരും തീരുമാനിക്കുകയും 2009 ആഗസ്ത് 17-ന് സമാജ്‌വാദി പാർട്ടി വിടുകയും ചെയ്തു. 2011-ൽ ബാബു ദിവാകരൻ കോൺഗ്രസ്(ഐ)-ൽ ചേർന്നു.[3]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m055.htm
  2. "കൊല്ലം നിയമസഭാമണ്ഡലം: എട്ടുതവണ യു.ഡി.എഫ്. ; അഞ്ചുപ്രാവശ്യം എൽ.ഡി.എഫ്". മാതൃഭൂമി(പാർലമെന്റ് ഇലക്ഷൻ-2009 താൾ). ഏപ്രിൽ-മേയ്, 2009. Retrieved മാർച്ച് 14, 2012. {{cite web}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ബാബു ദിവാകരൻ കോൺഗ്രസിൽ ചേർന്നു". മാതൃഭൂമി. ഫെബ്രുവരി 22, 2011. Archived from the original on 2011-02-25. Retrieved മാർച്ച് 14, 2012.
"https://ml.wikipedia.org/w/index.php?title=ബാബു_ദിവാകരൻ&oldid=3638903" എന്ന താളിൽനിന്ന് ശേഖരിച്ചത്