ബഹദൂർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹദൂർ | |
---|---|
ജനനം | പി. കെ.കുഞ്ഞാലു 1930 |
മരണം | 22 May 2000 Chennai, Tamil Nadu, India |
തൊഴിൽ | ACTOR, |
സജീവ കാലം | 1954-2000 |
ജീവിതപങ്കാളി(കൾ) | ജമീല |
കുട്ടികൾ | സിദ്ദീഖ്, മൊഹമ്മദ്, റുക്കിയ |
മാതാപിതാക്ക(ൾ) | Padiyath Blangachalil Kochumoideen, Khadeeja. |
മലയാള സിനിമയിലെ എക്കാലത്തേയും ഒരു മികച്ച ഹാസ്യ നടനായിരുന്നു ബഹദൂർ. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു.ബഹദൂറിൻറ്റെ അവസാന ചിത്രം ലോഹിതദാസ് സംവിധാനം ചെയ്യുന്ന ജോക്കർ ആണ്.
ആദ്യകാല ജീവിതം
[തിരുത്തുക]പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായി ജനിച്ച ബഹദൂർ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുകുന്നത്. ആദ്യകാലത്ത് തന്റെ അഭിനയ ജീവിതം ബഹദൂർ നാടകത്തിലൂടെയാണ് തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്.
അഭിനയ ജീവിതം
[തിരുത്തുക]ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ (1954) അഭിനയിച്ചു. അക്കാലത്ത് ആകാശവാണിയിൽ നാടകങ്ങളിലും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. പിന്നീട് പാടാത്ത പൈങ്കിളി എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. പിന്നീട് അദ്ദേഹത്തിന് ഒരു പാട് സിനിമകൾ ലഭിച്ചു. അടൂർ ഭാസിയുമായി ചേർന്ന് സിനിമയിൽ ഒരു ഹാസ്യ തരംഗം തന്നെ ബഹദൂർ സൃഷ്ടിച്ചു.
മരണം
[തിരുത്തുക]2000 മേയ് 22ന് കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം ഉച്ചക്ക് 3:00 മണിയോടെ തലച്ചോറിൽ രക്തസ്രാവം മൂലം സംഭവിക്കുകയായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബഹദൂറിനെ കുറിച്ച് ഒരു ലഘുചിത്രം Archived 2007-04-01 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Bahadoor