Jump to content

ബാനാ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bana Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Subedar Major and Honorary Captain
ബാനാ സിങ്
PVC
Honorary Captain Bana Singh, wearing his PVC medal.
ജനനം (1949-01-06) 6 ജനുവരി 1949  (75 വയസ്സ്)
Kadyal, Jammu & Kashmir
ദേശീയതഇന്ത്യ Republic of India
വിഭാഗം Indian Army
ജോലിക്കാലം1969–2000
പദവി Honorary Captain
യൂനിറ്റ്8 JAK LI
യുദ്ധങ്ങൾSiachen Conflict
Operation Meghdoot
Operation Rajiv
പുരസ്കാരങ്ങൾ Param Vir Chakra

1949 ജനുവരി 6ന് ജമ്മു കാശ്മീരിലെ കദ്യാൽ ജില്ലയിലാണ് നായിക് സുബേദാർ ബാനാ സിങ്ങിന്റെ ജനനം. 1969 ജനുവരി 6ന് ഇന്ത്യൻ കരസേനയുടെ ജമ്മു കാശ്മീർ ലൈറ്റ് ഇൻഫന്ററി റെജിമെന്റിൽ ബാനാ സിങ്ങ് പ്രവേശനം നേടി.

1987ലെ സിയാച്ചിൻ സംഘർഷത്തെത്തുടർന്ന് 6450 മീറ്റർ ഉഅയരമുള്ള സിയാച്ചിൻ പ്രദേശത്ത് കൂടി നിരവധി പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്ക് കടന്നു വന്നു. മഞ്ഞു നിറഞ്ഞ സിയാച്ചിൻ പ്രദേശത്ത് ഒരു സൈനികനീക്കം നടത്താൻ ബുദ്ധിമുട്ടാണെങ്കിൽ പോലും സൈനികപരമായി തന്ത്രപ്രധാനമായ മേഖലയായതിനാൽ ഇന്ത്യ അതിന് നിർബന്ധിതമായി. ഇതിനായി ഒരു പ്രത്യേക സൈനികവ്യൂഹത്തെ ഇന്ത്യ നിയോഗിച്ചു. സുബേദാർ ബാനാ സിങ്ങും ഈ ദൗത്യസംഘത്തിൽ അംഗമായി.[1]

സിയാച്ചിനിൽ എത്തിച്ചേരുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദുർഘടം പിടിച്ച പാതയിലൂടെ ബാനാ സിങ്ങും സംഘവും പണിപ്പെട്ട് മുന്നേറി. ഗനേഡും ബയണറ്റുമുപയോഗിച്ച് അവർ ധീരമായി പൊരുതി. ഒടുവിൽ അവർ നുഴഞ്ഞുകയറ്റകാരെ തുരത്തി. 21,000 അടി ഉയരത്തിൽ ശത്രുക്കളെ ആക്രമിച്ച് തുരത്തിയതിന് ബാനാ സിങ്ങിന് പരമോന്നത ബഹുമതിയായ പരമവീര ചക്രം നൽകി രാഷ്ട്രം ആദരിച്ചു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-09-23. Retrieved 2010-10-15.



"https://ml.wikipedia.org/w/index.php?title=ബാനാ_സിങ്&oldid=3638883" എന്ന താളിൽനിന്ന് ശേഖരിച്ചത്