Jump to content

ബന്ധുക്കൾ ശത്രുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bandhukkal Sathrukkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബന്ധുക്കൾ ശത്രുക്കൾ
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
അഭിനേതാക്കൾജയറാം
മുകേഷ്
നരേന്ദ്രപ്രസാദ്
രോഹിണി
രൂപിണി
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംരാ‍മചന്ദ്രബാബു
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോഅമൃതേശ്വരി പ്രൊഡക്ഷൻ
വിതരണംഅമൃതാ ഫിലിംസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ജയറാം, മുകേഷ്, നരേന്ദ്രപ്രസാദ്, തിലകൻ, രോഹിണി, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധുക്കൾ ശത്രുക്കൾ. മനുഷ്യ ബന്ധങ്ങളുടെ അർത്ഥവും വ്യർത്ഥതയും മുഖ്യവിഷയമായി അമൃതേശ്വരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകുമാരൻ തമ്പി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമൃതാ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതും ശ്രീകുമാരൻ തമ്പിയാണ്. ഈ ചിത്രം ഇറങ്ങി 21 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം അടുത്ത ചിത്രം സംവിധാനം ചെയ്തത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന, സംഗീതം എന്നിവ നിർവ്വഹിച്ചതും ശ്രീകുമാരൻ തമ്പി ആണ്. ഗാനങ്ങൾ മാഗ്നാസൗണ്ട് വിപണനം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനായി മാറിയ ശ്രീകുമാരൻ തമ്പി 21 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം ധാരാളം ആൽബങ്ങൾക്കും ടി.വി. സീരിയലുകൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര എന്നിവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റുകളാണ്. ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. അക്കാലത്തെ കാസറ്റ് വിപണിയിൽ ഒരു വൻ റെക്കോർഡായിരുന്നു ഇത്. ശ്രീകുമാരൻ തമ്പിക്ക് ഇതെത്തുടർന്ന് ഒരു ഗോൾഡൻ ഡിസ്ക് സമ്മാനമായി ലഭിച്ചു.

ഗാനങ്ങൾ
  1. ബന്ധുവാര് ശത്രുവാര് – കെ.ജെ. യേശുദാസ്
  2. ആലപ്പുഴ പട്ടണത്തിൽ – കെ.ജെ. യേശുദാസ്
  3. മലയാളി പെണ്ണേ – കെ.ജെ. യേശുദാസ്
  4. ചുംബന പൂ കൊണ്ട് മൂടി – കെ.ജെ. യേശുദാസ്
  5. പൂനിറം കണ്ട് ഓടി വന്നു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര , കോറസ്
  6. ബന്ധുവാര് ശത്രുവാര് – കെ.ജെ. യേശുദാസ്
  7. തൽക്കാല ദുനിയാവ്‌ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബന്ധുക്കൾ_ശത്രുക്കൾ&oldid=3571032" എന്ന താളിൽനിന്ന് ശേഖരിച്ചത്