ബാസ് കടലിടുക്ക്
Bass Strait | |
---|---|
സ്ഥാനം | Southern Ocean–Pacific Ocean |
നിർദ്ദേശാങ്കങ്ങൾ | 40°S 146°E / 40°S 146°E |
Type | Strait |
Basin countries | Australia |
പരമാവധി നീളം | 500 കിലോമീറ്റർ (310 മൈൽ) |
പരമാവധി വീതി | 350 കിലോമീറ്റർ (220 മൈൽ) |
ശരാശരി ആഴം | 60 മീറ്റർ (200 അടി) |
പരമാവധി ആഴം | 155 മീ (509 അടി) |
ടാസ്മേനിയയെ ഓസ്ട്രേലിയയുടെ മുഖ്യഭൂമിയുമായി വേർതിരിക്കുന്ന കടലിടുക്കാണ് ബാസ് കടലിടുക്ക്(Bass Strait /bæs/)[1] (കൃത്യമായി പറഞ്ഞാൽ ബൗണ്ടറി ഐസ്ലെറ്റ് ഒഴികെയുള്ള വിക്ടോറിയയെ), ടാസ്മാൻ കടൽ , ഗ്രേറ്റ് ഓസ്ട്രേലിയ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന ജലമാർഗ്ഗമാണിത്. 8,000 വർഷങ്ങൾക്ക് മുമ്പേ സമുദ്രനിരപ്പ് ഉയർന്നപ്പോളാണ് ഇത് രൂപം കൊണ്ടത്. ബ്രിട്ടീഷ് നാവികസേനയിലെ സർജനും പര്യവേക്ഷകനുമായ ജോർജ്ജ് ബാസിന്റെ പേരിൽ നിന്നുമാണ് ഈ കടലിടുക്കിന് ബാസ് കടലിടുക്ക് എന്ന് നാമകരണം ചെയ്യപ്പെട്ടത്.
പരിധി
[തിരുത്തുക]ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ബാസ് കടലിടുക്കിന്റെ പരിധി ഇപ്രകാരം നിർവചിക്കുന്നു:[2]
- പടിഞ്ഞാറ് ഗ്രേറ്റ് ഓസ്ട്രേലിയ ഉൾക്കടലിന്റെ കിഴക്കൻ അതിർത്തി - ഓസ്‌ട്രേലിയയിലെ കേപ് ഒട്ട്‌വേ മുതൽ ടാസ്മാനിയയിലെകിംഗ് ഐലൻഡ് വരെയും അവിടെ നിന്ന് ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള കേപ് ഗ്രിം വരെയും ഒരു രേഖ.
- കിഴക്ക്. ഗാബോ ദ്വീപിനും എഡിസ്റ്റോൺ പോയിന്റിനും ഇടയിലുള്ള ടാസ്മാൻ കടലിന്റെ പടിഞ്ഞാറൻ അതിർത്തി കേപ് ഹോവെക്ക് സമീപം, 37°30′ കിഴക്ക്) ഈസ്റ്റ് സിസ്റ്റർ ഐലൻഡിന്റെ വടക്കുകിഴക്കൻ അറ്റത്തേക്കും (148°E) അവിടെ നിന്ന് 148-ാമത്തെ കിഴക്കൻ രേഖാംശത്തിലൂടെ ഫ്ലിൻഡേഴ്‌സ് ദ്വീപ് വരെ; ഈ ദ്വീപിനപ്പുറം വാൻസിറ്റാർട്ട് ഷോൾസിന്റെ കിഴക്കോട്ട് കേപ് ബാരൻ ദ്വീപ് വരെയും (കേപ് ബാരൻ ദ്വീപിന്റെ കിഴക്കേ അറ്റം) മുതൽ എഡിസ്റ്റോൺ പോയിന്റ് വരെ (41°S ) [ടാസ്മാനിയയിൽ].
ഭൂമിശാസ്ത്രം
[തിരുത്തുക]
ബാസ് കടലിടുക്കിന് ഏകദേശം 250 കി.മീ (820,210 അടി) വീതിയും 500 കി.മീ (1,640,420 അടി) നീളവുമുണ്ട്, ശരാശരി ആഴം 60 മീ (200 അടി). ഏറ്റവും വീതി കൂടിയ ഭാഗമായ ടാസ്മാനിയയുടെ വടക്കുകിഴക്കൻ അറ്റത്തുള്ള കേപ് പോർട്ട്‌ലാന്റിനും ഓസ്‌ട്രേലിയൻ മെയിൻ ലാന്റിലെ പോയിന്റ് ഹിക്‌സിനും ഇടയിൽ ഏകദേശം 350 കി.മീ. ദൂരമുണ്ട്
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/place/Bass-Strait
- ↑ "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 8 October 2011. Retrieved 28 December 2020.