ബോക്സൈറ്റ്
അലുമിനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നാണ് ബോക്സൈറ്റ്. ഗിബ്സൈറ്റ് (Al(OH)3), ബൊഹമൈറ്റ്γ-AlO(OH) , ഡയാസ്പോസ് α-AlO(OH), എന്നിവയും, ഇരുമ്പിന്റെ ഓക്സൈഡുകളായ ഗോഥൈറ്റ്, ഹെമറ്റൈറ്റ്, കളിമൺ ലവണമായ (മിനറൽ) കയോലിനൈറ്റ്, വളരെ ചെറിയ അളവിൽ അനറ്റേസ് (TiO2) എന്നിവയും ചേർന്നാണ് സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ൽ പിയറേ ബെർതിയെ ഫ്രാൻസിലെ ലെ ബൗ-ദ-പ്രൊവാൻസിൽ (Les Baux-de-Provence) കണ്ടെത്തിയ ഇതിന് സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.
ഉല്‍പ്പാദനം
[തിരുത്തുക]ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം 2005-ൽ ഓസ്ട്രേലിയ ബോക്സൈറ്റ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആഗോള തലത്തിലെ ഉല്പ്പാനത്തിന്റെ മൂന്നിലൊന്ന് ഓസ്ട്റേലിയയുടെ സംഭാവനയാണ്. ബ്രസീൽ, ചൈന, ഗിനിയ എന്നീ രാജ്യങ്ങൾ ഒസ്ട്രേലിയക്കു പിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
രാജ്യം................. | ആകെ ഉല്‍പ്പാദനം | റിസർവ് | അടിസ്ഥാന സമ്പാദനം | |
---|---|---|---|---|
2000 | 2001 | |||
ഓസ്ട്രേലിയ | 53,800 | 53,500 | 3,800,000 | 7,400,000 |
ബ്രസീൽ | 14,000 | 14,000 | 3,900,000 | 4,900,000 |
ചൈന | 9,000 | 9,200 | 720,000 | 2,000,000 |
ഗിനിയ | 15,000 | 15,000 | 7,400,000 | 8,600,000 |
ഗയാന | 2,400 | 2,000 | 700,000 | 900,000 |
ഇന്ത്യ | 7,370 | 8,000 | 770,000 | 1,400,000 |
ജമൈക്ക | 11,100 | 13,000 | 2,000,000 | 2,500,000 |
റഷ്യ | 4,200 | 4,000 | 200,000 | 250,000 |
സരിനാം | 3,610 | 4,000 | 580,000 | 600,000 |
അമേരിക്കൻ ഐക്യനാടുകൾ | NA | NA | 20,000 | 40,000 |
വെനിസ്വേല | 4,200 | 4,400 | 320,000 | 350,000 |
മറ്റു രാജ്യങ്ങൾ | 10,800 | 10,200 | 4,100,000 | 4,700,000 |
ആഗോള ഉല്‍പ്പാദനം | 135,000 | 137,000 | 24,000,000 | 34,000,000 |
ശുദ്ധീകരണം - അലൂമിന( Al2O3 ) നിർമ്മാണം ( ബയർ പ്രക്രിയ )
[തിരുത്തുക]ബോക്സൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്ന ക്ഷാരത്തിൽ അലിയിച്ച് ലായനിയാക്കുന്നു. (150-200 °C ). ബോക്സൈറ്റിലെ മാലിന്യങ്ങൾ ഖരാവസ്ഥയിൽ (റെഡ് മഡ് ) അടിയുന്നു.
ഗിബ്സൈറ്റ്: Al(OH)3 + Na+ + OH- ---> Al(OH)4- + Na+
ബൊഹമൈറ്റ്, ഡയാസ്പോസ്: AlO(OH) + Na+ + OH - + H2O ---> Al(OH)4- + Na+
ഈ ലായനി പിന്നീട് സ്വാംശീകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
Al(OH)4- + Na+ ---> Al(OH)3 + Na+ + OH-
ഇങ്ങനെ കിട്ടുന്ന ഉല്പന്നം പിന്നീട് കാൽസിനേഷന് (1100 °C). വിധേയമാക്കുന്നു. ഇതോടെ വെളുത്ത പൊടി രൂപത്തിലുള്ള അലൂമിനിയം ഓക്സൈഡ് (അലൂമിന) ലഭിക്കുന്നു.
2Al(OH)3 ---> Al2O3 + 3H2O
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- യു.എസ്.ജി.എസ് പേജ്
- മിനറൽ ഇൻഫർമേഷൻ ഇൻസ്റ്റിറ്റ്യൂട്ട് Archived 2005-10-03 at the Wayback Machine
- ഗിനിയയിലെ ബോക്സൈറ്റ് Archived 2007-10-24 at the Wayback Machine