ബീഗം സമ്രു
ബീഗം സമ്രു | |
---|---|
ജനനം | ഫർസാന സെബ്-ഉൻ-നിസ്സ c. 1753 |
മരണം | 27 January 1836 (വയസ്സ് 82–83) സർദാന, ഇന്ത്യയിലെ മീററ്റിന് സമീപം |
അന്ത്യ വിശ്രമം | ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ഗ്രേസെസ്, സർദാന |
മറ്റ് പേരുകൾ | ജോവാന നോബിലിസ് സോംബ്രെ |
തൊഴിൽ(s) | നൗച്ച് പെൺകുട്ടി സർദാനയുടെ ഭരണാധികാരി |
ജീവിതപങ്കാളി | വാൾട്ടർ റെയിൻഹാർട്ട് സോംബ്രെ |
മതം മാറിയ കത്തോലിക്കാ ക്രിസ്ത്യാനിയായ ജോവാന നോബിലിസ് സോംബ്രെ, (ca 1753– 27 January 1836), ബീഗം സമ്രു എന്നറിയപ്പെടുന്നു.(Kashmiri: बेगम समरू (Devanagari), بیگم سمرو (Nastaleeq)) കൂടാതെ بیگم بیگم, ബീഗം സുമ്രു,[2][3] (née Farzana Zeb un-Nissa) പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു ദേവദാസീനർത്തകിയായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ഒടുവിൽ മീററ്റിനടുത്തുള്ള ഒരു ചെറിയ പ്രദേശമായ സർധാനയുടെ ഭരണാധികാരിയായിത്തീരുകയും ചെയ്തു.[2]അവരുടെ യൂറോപ്യൻ കൂലിപ്പടയാളിയായ ഭർത്താവ് വാൾട്ടർ റെയ്ൻഹാർട്ട് സോംബ്രെയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച തൊഴിൽ പരിശീലനം ലഭിച്ച ഒരു കൂലിപ്പടയുടെ തലവനായിരുന്നു അവർ.[2]ഈ കൂലിപ്പട സൈന്യം യൂറോപ്യന്മാരും ഇന്ത്യക്കാരും അടങ്ങുന്നതായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയിൽ സർദാനമണ്‌ഡലം ഭരിച്ചതിനാൽ ഇന്ത്യയിലെ ഏക കത്തോലിക്കാ ഭരണാധികാരി എന്ന നിലയിലും അവർ കണക്കാക്കപ്പെടുന്നു.[4][5]
ബീഗം സമ്രു അത്യന്തം ധനികയായി മരിച്ചു. അവരുടെ പൂർവ്വാർജ്ജിതസ്വത്ത് 1923-ൽ ഏകദേശം 55.5 ദശലക്ഷം സ്വർണ്ണ മാർക്കും 1953-ൽ 18 ബില്ല്യൺ ഡോയിഷ് മാർക്കും ആയി കണക്കാക്കി. അവരുടെ അനന്തരാവകാശം ഇന്നും തർക്കത്തിലാണ്.[6] അനന്തരാവകാശ പ്രശ്നം പരിഹരിക്കാൻ "റെയിൻഹാർഡ്സ് എർബെൻഗെമെൻഷാഫ്റ്റ്" എന്ന ഒരു സംഘടന ഇപ്പോഴും ശ്രമിക്കുന്നു.[7] ജീവിതകാലത്ത് അവർ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.[8]
ജീവിതം
[തിരുത്തുക]ബീഗം സമ്രുവിന് നേരിയ പൊക്കം, വെളുത്ത നിറം, അസാമാന്യമായ നേതൃത്വ കഴിവുകൾ എന്നിവ ഉണ്ടായിരുന്നു. ഒന്നിലധികം തവണ, അവർ സ്വന്തം സൈനികരെ നയിച്ചു. അവർ കാശ്മീരി വംശജയായിരുന്നു.[9]
കൗമാരപ്രായത്തിൽ തന്നെ, ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ലക്സംബർഗിലെ വാൾട്ടർ റെയ്ൻഹാർട്ട് സോംബ്രെ എന്ന കൂലിപ്പടയാളിയെ വിവാഹം കഴിച്ചു. (അല്ലെങ്കിൽ കൂടെ താമസിക്കാൻ തുടങ്ങി) 45 വയസുള്ള യൂറോപ്യൻ കൂലിപ്പടയാളിയായ വാൾട്ടർ റെയിൻഹാർട്ട് സോംബ്രെ റെഡ് ലൈറ്റ് ഏരിയയിൽ വന്ന് 14 വയസ്സുള്ള ഒരു പെൺകുട്ടിയായ ഫർസാനയുടെ മനോഹാരിതയിൽ ആകർഷിതനായി. ജോഹാൻ ലാൽ തന്റെ "ബീഗം സമ്രു -ഫേഡെഡ് പോർട്രെയിറ്റ് ഇൻ എ ഗിൽഡെഡ് ഫ്രെയിം" എന്ന കൃതിയിൽ പറയുന്നു. പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്ന ഒരു സൈനികനായിരുന്ന സോംബ്രെ ലഖ്‌നൗവിൽ നിന്ന് രോഹിൽഖണ്ഡിലേക്കും (ബറേലിക്ക് സമീപം), തുടർന്ന് ആഗ്ര, ഡീഗ്, ഭരത്പൂർ എന്നിവിടങ്ങളിലേക്കും തിരികെ ദൊവാബിലേക്കും മാറി. ഗൂഢാലോചനയുടെയും എതിർ-ഗൂഢാലോചനയുടെയും കാലഘട്ടത്തിൽ ഫർസാന അദ്ദേഹത്തെ സഹായിച്ചു.
ഭരണാധികാരി
[തിരുത്തുക]1778-ൽ ഭർത്താവ് വാൾട്ടർ റെയ്ൻഹാർഡിന്റെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ പ്രിൻസിപ്പാലിറ്റിയിൽ നിന്ന് പ്രതിവർഷം 90,000 ഡോളർ വരുമാനം ലഭിച്ചു. കാലക്രമേണ, അവർ ശക്തയായി. ഉത്തർപ്രദേശിലെ സർദാനയിൽ നിന്നുള്ള ഒരു വലിയ പ്രദേശം ഭരിച്ചു. അവരുടെ എസ്റ്റേറ്റിന്റെ ആന്തരിക മാനേജുമെന്റിലെ അവരുടെ പെരുമാറ്റം വളരെ പ്രശംസനീയമായിരുന്നു. 1781 മെയ് 7 ന്, നാൽപതാം വയസ്സിൽ, ബീഗം സമ്രുവിനെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ ജോവാന നോബിലിസ് സ്നാനപ്പെടുത്തി. ജീവിതത്തിലുടനീളം, അവർക്ക് ഒരു സുഹൃത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ജാഗിർദാർ കുടുംബത്തിലെ സർദാനയിൽ നിന്നുള്ള ബേഗം ഉംദ. കാലത്തിനനുസരിച്ച് അവർ ഏറ്റവും അടുത്ത സുഹൃത്തായിത്തീർന്നു. മരണം വരെ ബീഗം സമ്രുമായുള്ള അവരുടെ ബന്ധം തുടർന്നു. ബീഗം ഉംദ വിവാഹിതനായതിനുശേഷവും ബീഗം സമ്രു അവളെ മീററ്റിലേക്ക് ചെന്ന് കാണാൻ സമയം കണ്ടെത്തി. ഭർത്താവുമായി ബന്ധമുള്ള ചില യൂറോപ്യൻ ഉദ്യോഗസ്ഥർ ഫർസാനയുടെ ദർബാർ സമീപിച്ചവരിൽ ഫ്രഞ്ച്കാരനായ ലെ വാസോൾട്ടും ഐറിഷ്കാരനായ ജോർജ്ജ് തോമസും അക്കൂട്ടത്തിലുണ്ട്. ബീഗം ഫ്രഞ്ചുകാരനെ അനുകൂലിച്ചു. 1793-ൽ ബീഗം ഫ്രഞ്ചുകാരനെ വിവാഹം കഴിച്ചുവെന്ന അഭ്യൂഹം പരന്നപ്പോൾ അവരുടെ സൈന്യം കലാപം നടത്തി. കുതിരപ്പുറത്ത് ലെ വാസോൾട്ടും ഒരു പല്ലക്കിൽ ബീഗവും രാത്രിയിൽ രഹസ്യമായി രക്ഷപ്പെടാൻ ദമ്പതികൾ ശ്രമിച്ചു. ലെ വാസൗൾട്ടിന് വെടിയേറ്റതായി തെറ്റിദ്ധരിച്ച ബീഗം സ്വയം കുത്തുകയായിരുന്നുവെങ്കിലും രക്ഷപ്പെട്ടു. എന്നാൽ, കാമുകൻ തലയ്ക്ക് സ്വയം മുറിവേൽപ്പിച്ച് മരിച്ചു. ഒരു പതിപ്പിൽ അവർ ഒരു ആത്മഹത്യാ കരാർ നിർദ്ദേശിക്കുകയും ബീഗം സ്വയം മുറിവേല്പിക്കുകയും സംശയിക്കാതെ ലെ വാസോൾട്ട് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. 1802-ൽ ബ്രിട്ടീഷ് ജനറൽ ലോർഡ് ലേക് ബീഗത്തെ കണ്ടുമുട്ടിയപ്പോൾ, ആവേശത്തോടെ അയാൾ അവൾക്ക് ഹൃദയംഗമമായ ഒരു ചുംബനം നൽകി. അത് അവരുടെ സൈന്യത്തെ ഭയപ്പെടുത്തി. എന്നാൽ പതിവ് തന്ത്രത്തിലൂടെ ബീഗം സമ്രു അവരെ ഓർമിപ്പിച്ചു. “അനുതാപമുള്ള ഒരു കുട്ടിയായ ക്രിസ്‌തീയ വൈദികന്റെ ചുംബനം മാത്രമാണ്”.[10]
Citations
[തിരുത്തുക]- ↑ Pennington, Reina, ed. (2003). Amazons to fighter pilots. Westport, Conn. [u.a.]: Greenwood Press. p. 48. ISBN 9780313327070.
- ↑ 2.0 2.1 2.2 Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 24 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 210.. .
- ↑ Begum Sumru Archived 2017-12-02 at the Wayback Machine The Church of Basilica
- ↑ "The Sardhana Project".
- ↑ budhana
- ↑ ""REINHARD'S ERBENGEMEINSCHAFT" R.E.G.: The Inheritance". Archived from the original on 2007-09-29. Retrieved 2020-02-14.
- ↑ ""REINHARD'S ERBENGEMEINSCHAFT" R.E.G.: Chronology of the Heir Community". Archived from the original on 2007-09-29. Retrieved 2020-02-14.
- ↑ The Indian Mutiny and the British Imagination by Gautam Chakravarty, Cambridge; ISBN 0-521-83274-8
- ↑ Dalrymple 2006, p. 238 "She was originally said to be a Kashmiri dancing girl named Farzana Zeb un-Nissa."
- ↑ Blunt, Edward Arthur Henry (1911). List of Inscriptions on Christian Tombs and Tablets of Historical Interest in the United Provinces of Agra and Oudh. p. 16.
അവലംബം
[തിരുത്തുക]- Dalrymple, William (2006). The Last Mughal. Viking Penguin. ISBN 0-670-99925-3.
{{cite book}}
: Invalid|ref=harv
(help).
- Keay, Julia (2014). Farzana: The Woman who Saved an Empire. I.B.Tauris. ISBN 978-1784530556..