ബംഗാൾ ക്ഷാമം (1943)
ദൃശ്യരൂപം
(Bengal famine of 1943 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.ഡി 1943 ന് ഇന്ത്യയിലെ ബംഗാളിലുണ്ടായ ക്ഷാമമാണ് 1943 ലെ ബംഗാൾ ക്ഷാമം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ അവസാനത്തെ ക്ഷാമമായിരുന്നു. ഈ ക്ഷാമകാലത്ത് 30 ലക്ഷം പേർ മരിക്കുകയുണ്ടായി. ഹെൽമിന്തോസ്പോറിയം ഒറൈസ എന്ന ഫംഗസ് പരത്തുന്ന ബ്രൗൺ സ്പോട്ട് രോഗം നെൽകൃഷിയെ ബാധിച്ചതാണ് ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യസെന്നിനെ ദാർശനികതയോടെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അദ്ദേഹം നേരിൽ കാണാനിടയായ 1943 ലെ ബംഗാൾ ക്ഷാമം ആയിരുന്നു.