Jump to content

ബഞ്ചമിൻ ബ്ലൂം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benjamin Bloom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഞ്ചമിൻ സാമുവൽ ബ്ലൂം
ജനനം(1913-02-21)ഫെബ്രുവരി 21, 1913
പെനിസൽവേനിയ
മരണംസെപ്റ്റംബർ 13, 1999(1999-09-13) (പ്രായം 86)
ചിക്കാഗോ
ദേശീയതഅമേരിക്ക
വിദ്യാഭ്യാസംവിദ്യാഭ്യാസത്തിൽ പി.എച്ഛ്.ഡി
കലാലയംPennsylvania State University, University of Chicago
തൊഴിൽവിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ
തൊഴിലുടമഅമേരിക്കൻ എഡ്യൂക്കേഷണൽ റിസർച്ച്

അമേരിക്കൻ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് ബഞ്ചമിൻ സാമുവൽ ബ്ലൂം (21 ഫെബ്രുവരി 1913 – 13 സെപ്റ്റംബർ 1999). ബ്ലൂമും സഹപ്രവർത്തകരും കൂടി അനേകവർഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണൽ ഓബ്ജകറ്റീവ്സ് (Taxonomy of Educational Objectives) ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം.[1]

ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ലൂം തരംതിരിച്ചിരിക്കുന്നുത് .ഇതിനെ ബ്ലൂമിൻറെ വർഗീകരണം എന്നു പറയുന്നു.സംജ്ഞാനാത്മകം (cognitive), വികാരാത്മകം (affective), മനശ്ചാലകം (psychomotor). ഇവയെ ആധാരമാക്കി ഭാരതീയ വിദ്യാഭ്യാസ പ്രവർത്തകർ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങൾ താഴെ പറയുന്നവയാണ്: ജ്ഞാന (knowledge) സമ്പാദനം, ധാരണ (undrstanding) വികസനം, പ്രയോഗസാമർഥ്യ (application) വികസനം, വൈദഗ്ദ്ധ്യ (skill) സമ്പാദനം, അഭിഭാവ (attitude) രൂപവത്കരണം, അഭിരുചി (interest) സംവർധനം.[2]

അവലംബം[തിരുത്തുക]

  1. Bloom, B. S. (ed). (1985). Developing Talent in Young People. New York: Ballentine Books.
  2. പ്രൊഫ. എൻ. ശങ്കരൻ നായർ, ഡോ. സി. നാരായണപിള്ള. "അധ്യാപന രീതികൾ". സർവവിജ്ഞാനകോശം. Retrieved 5 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനക്ക്[തിരുത്തുക]

  • Bloom, Benjamin S. (1980). All Our Children Learning. New York: McGraw-Hill.
  • Bloom, Benjamin S. Taxonomy of Educational Objectives (1956). Published by Allyn and Bacon, Boston, MA. Copyright (c) 1984 by Pearson Education.
  • Bloom, B. S. (ed). (1985). Developing Talent in Young People. New York: Ballentine Books.
  • Eisner, Eliot W. "Benjamin Bloom: 1913-1999." Prospects, the quarterly review of comparative education (Paris, UNESCO: International Bureau of Education), vol. XXX, no. 3, September 2000. Retrieved from http://www.ibe.unesco.org/publications/ThinkersPdf/bloome.pdf Archived 2015-11-06 at the Wayback Machine. on April 10, 2009.
"https://ml.wikipedia.org/w/index.php?title=ബഞ്ചമിൻ_ബ്ലൂം&oldid=4092585" എന്ന താളിൽനിന്ന് ശേഖരിച്ചത്