ബജി
ദൃശ്യരൂപം
(Bhajji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബജി | |
---|---|
Onion bhaji (left) with potato pakoras | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | India |
പ്രദേശം / സംസ്ഥാനം: | Maharashtrian |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | Flour |
കടലമാവ് പുരട്ടി എണ്ണയിൽ പൊരിച്ചെടുക്കുന്ന ആഹാരപദാർഥങ്ങളെ പൊതുവേ പറയുന്ന പേരാണു് ബജ്ജി.[1] വിവിധ തരത്തിലുള്ള ബജികൾ ഉണ്ട് .പ്രധാനമായും മുട്ടക്കൊണ്ട് തയ്യാറാക്കുന്ന ബജിക്ക് പ്രിയം ഏറെയാണ് .
മുട്ടബജി തയ്യാറക്കുന്ന വിധം ;
ചേരുവകൾ :
- പുഴുങ്ങിയ കോഴി മുട്ട 5 എണ്ണം
- കടലമാവ് 3/4 കപ്പ്
- മൈദ 1/4 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
- മുളക് പൊടി 1/2 ടീസ്പൂൺ
- മഞ്ഞൾ 1/4 ടീസ്പൂൺ
- മല്ലി പൊടി 1/2 ടീസ്പൂൺ
- ഗരം മസാല 1/4 ടീസ്പൂൺ
- ഉപ്പ് ആവിശ്യത്തിന്
- എണ്ണ പൊരിക്കാൻ ആവിശ്യതിന്ന്
- കായം പൊടി ഒരു നുള്ള്
- ബേക്കിംഗ് പൗഡർ ഒരു നുള്ള്
- വെള്ളം
- തയ്യാറാക്കുന്ന വിധം ; ഒരു പാത്രത്തിൽ കടലമാവ് മൈദ എന്നിവ ഇടുക.ഇതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടി മല്ലി പൊടി ഗരം മസാല പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കായം പൊടി ഉപ്പ് ബേക്കിങ് പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക .ഇതിലേക്ക് ആവിശ്യത്തിന്ന് വെള്ളം ചേർക്കുക.നന്നായിട്ട് ഇളക്കുക.ഒരു ഫ്രയിങ് പാൻ സ്റ്റോവിൽ വെച്ചു പൊരിക്കാൻ ആവിശ്യമായ എണ്ണ ഒഴിക്കുക .എണ്ണ ചൂടായി വരുമ്പോൾ പുഴുങ്ങി വെച്ച മുട്ടകൾ ഓരോന്നും ഈരണ്ട് കഷ്ണമാക്കി മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇടുക .തീ മീഡിയം ഫ്ളയിമിൽ വെക്കണം .മുട്ടയുടെ രണ്ടു വശവും ഇളം ബ്രൗൺ നിറമായാൽ വറുത്ത് കോരുക .മുട്ട ബജി തയ്യാർ .
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ബജ്ജി". മാതൃഭൂമി. Archived from the original on 2015-09-12. Retrieved 23 ഏപ്രിൽ 2013.
Bhajji എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.