Jump to content

ഭൂമിക ചാവ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhumika Chawla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭൂമിക (വിവക്ഷകൾ) എന്ന താൾ കാണുക. ഭൂമിക (വിവക്ഷകൾ)
ഭൂമിക ചാവ്‌ല
Chawla in 2017
ജനനം
രചന
മറ്റ് പേരുകൾഗുഡിയ
ഭൂമിക
ഭൂമി
തൊഴിൽഅഭിനേത്രി
സജീവ കാലം2000 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഭരത് ടാകൂർ (2007 - ഇതുവർ)
വെബ്സൈറ്റ്http://www.bhoomikachawla.info/

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഭൂമിക ചാവ്‌ല (പഞ്ചാബി: ਭੂਮਿਕਾ ਚਾਵਲਾ, ഹിന്ദി: भूमिका चावला, തെലുഗ്: భూమిక చావ్లా, തമിഴ്: பூமிகா சாவ்லா) ജനനം: 21 ഓഗസ്റ്റ് 1978 ) ഭൂമികയുടെ ജനന നാമം രചന എന്നാണ്. ഗുഡിയ എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.

ആദ്യ ജീവിതം

[തിരുത്തുക]

ഭൂമിക ജനിച്ചത് ന്യൂ ഡെൽഹിയിലാണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഡെൽഹിയിൽ തന്നെയാണ്. 1997 ൽ ഭൂമിക മുംബൈയിലേക്ക് മാറി. അതിനു ശേഷം തന്റെ തൊഴിൽ ചലച്ചിത്രമേഖലയിലാക്കുകയായിരുന്നു.

ഔദ്യോഗികജീവിതം

[തിരുത്തുക]

ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

ബോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറീച്ച ചിത്രം 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള 'സീ സിനി അവാർഡ്' ലഭിച്ചു.[2]

2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ 'യാരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു.

ഭൂമിക വിവാഹം ചെയ്തിരിക്കുന്നത് ഭരത് ടാക്കൂർ എന്ന യോഗ അദ്ധ്യാപകനേയാണ്. ഒക്ടോബർ 21, 2007 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Bhoomika With Sathyaraj". Bhoomikachawla.info. Archived from the original on 2009-01-25. Retrieved 2007 December 11. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  2. "Nominees for the 49th Manikchand Filmfare Awards 2003". March 2008. Archived from the original on 2012-07-12. Retrieved 2008-12-23. {{cite web}}: Cite has empty unknown parameter: |2= (help); Text "Fact" ignored (help)
  3. "Bhumika Chawla weds yoga guru Bharat". Screenindia.com. Retrieved 2007 October 21. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭൂമിക_ചാവ്‌ല&oldid=3970402" എന്ന താളിൽനിന്ന് ശേഖരിച്ചത്