ഭുവനേശ്വർ കുമാർ
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഭുവനേശ്വർ കുമാർ | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | മീററ്റ്, ഉത്തർപ്രദേശ്, ഇന്ത്യ | 5 ഡിസംബർ 1990||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ഭുവി | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ മീഡിയം ഫാസ്റ്റ് | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 | 25 ഡിസംബർ 2012 v പാകിസ്താൻ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 28 ഡിസംബർ 2012 v പാകിസ്താൻ | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
2007/08–തുടരുന്നു | ഉത്തർപ്രദേശ് | ||||||||||||||||||||||||||||||||||||||||||||||||||||
2009–2010 | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | ||||||||||||||||||||||||||||||||||||||||||||||||||||
2011-തുടരുന്നു | പൂനെ വാരിയേർസ് | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 13 ഡിസംബർ 2012 |
ഒരു ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം താരമാണ് ഭുവനേശ്വർ കുമാർ (ജനനം: 1990 ഡിസംബർ 5ന് ഉത്തർ പ്രദേശിലെ മീററ്റിൽ) നിലവിൽ പൂണെ വാരിയേഴ്സ് ഇന്ത്യക്കു വേണ്ടി ഐപിഎല്ലിൽ കളിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉത്തർ പ്രദേശ് സംസ്ഥാന ടീമിനെ പ്രതിനിധാനം ചെയ്യുന്നു. ഇദ്ദേഹം വലം കൈ മീഡിയം ഫാസ്റ്റ് ബൗളറും വലംകൈ ബാറ്റ്സ്മാനുമാണ്.
തന്റെ പതിനേഴം വയസിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. ബംഗാളിനെതിരെയായിരുന്നു മത്സരം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സച്ചിൻ ടെൻണ്ടുൽക്കറെ പൂജ്യം റണ്ണിൽ പുറത്താക്കിയ ആദ്യ താരമാണ് ഭുവനേശ്വർ. 2008/09 സീസണിലായിരുന്നു ഈ നേട്ടം.[1] സീസണിലെ മികച്ച പ്രകടനം അദ്ദേഹത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കരാറിലെത്തിച്ചു.[2] ദുലീപ് ട്രോഫിയിലും ദിയോദാർ ട്രോഫിയിലും സെൻട്രൽ സോണിനു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.[3][4]
ട്വന്റി 20യിലാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറുന്നത്. ബാംഗ്ലൂർചിന്നസ്വാമി സ്റ്റേഡിയത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്താനെതിരെയായിരുന്നു അരങ്ങേറ്റം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.[5]
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ട് ട്വന്റി 20 മത്സരത്തിലെ മോശം പ്രകടനം കാഴ്ചവച്ച പർവീന്ദർ അവാനയ്ക്ക് പകരക്കാരനായാണ് ഭുവനേശ്വർ പാകിസ്താനെതിരെയുള്ള ട്വന്റി 20 ടീമിൽ എത്തുന്നത്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 2012 ക്രിസ്തുമസ് ദിനത്തിൽ പാകിസ്താനെതിരെയായിരുന്നു ആദ്യ മത്സരം. 4 ഓവറുകളിൽ നിന്നായി 9 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 2.25 ആയിരുന്നു ഈ മത്സരത്തിലെ അദ്ദേഹത്തിന്റെ എക്കോണമി റേറ്റ്. നസീർ ജംഷദ്, അഹമ്മദ് ഷഹ്സാദ്, ഉമർ അക്മൽ എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം പക്ഷെ ഇന്ത്യയുടെ ചെറിയ സ്കോറിനെ (134) സംരക്ഷിക്കാൻ പോന്നതായിരുന്നില്ല.
അന്താരാഷ്ട്ര ട്വന്റി 20യിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ട് കളിക്കാരിൽ ഒരാളാണ് ഭുവനേശ്വർ. സെയ്ന്റ് ലൂസിയൻ താരമായ ഗാരി മാഥുറിനാണ് ഈ നേട്ടത്തിന്റെ മറ്റൊരു ഉടമ. 2011 ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം, (4 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റ്).
2012 ഡിസംബർ 30ന് പാകിസ്താനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം.[6] മത്സരത്തിൽ പാകിസ്താൻ ജയിച്ചെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചത്. 9 ഓവറുകളെറിഞ്ഞ് വിട്ടുകൊടുത്തത് 27 റൺസ് മാത്രമാണ്, 2 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഇതിൽ 3 ഓവറുകൾ മെയ്ഡൻ ഓവറുകളായിരുന്നു. മറ്റെല്ലാ ഇന്ത്യൻ ബൗളർമാരെക്കാളും കുറഞ്ഞ എക്കൊണമി റേറ്റും അദ്ദേഹത്തിന്റേതായിരുന്നു, (3.00).[7]
തന്റെ ഏകദിന കരിയറിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടാൻ അദ്ദേഹത്തിനായി. മുഹമ്മദ് ഹഫീസിനെയായിരുന്നു അദ്ദേഹം പുറത്താക്കിയത്. പിന്നീട് അസർ അലിയേയും ഭുവനേശ്വർ പുറത്താക്കി.[7]
അവലംബം
[തിരുത്തുക]- ↑ Bhuvneshwar lives his dream
- ↑ Bhuvneshwar to replace Ryder for Bangalore
- ↑ [1]
- ↑ [2]
- ↑ "Bhuvneshwar Kumar 3 Wickets in Debut T20 Match". Archived from the original on 2012-12-27. Retrieved 2012-12-28.
- ↑ "പാകിസ്താന് ആറ് വിക്കറ്റ് ജയം". Archived from the original on 2012-12-30. Retrieved 2012-12-30.
- ↑ 7.0 7.1 cricbuzz.com-scorecard[പ്രവർത്തിക്കാത്ത കണ്ണി]