ജൈവ വാതകം
ദൃശ്യരൂപം
(Biogas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം(ഇംഗ്ലീഷ്: Biogas, ബയോഗ്യാസ്). ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ(methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, നൈട്രജൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം (bio-fuel) ആണ്.
ഘടകങ്ങൾ
[തിരുത്തുക]സംയുക്തം | Chem | % |
---|---|---|
മീതൈൽ | CH 4 |
50–75 |
കാർബൺ ഡൈ ഓക്സൈഡ് | CO 2 |
25–50 |
നൈട്രജൻ | N 2 |
0–10 |
ഹൈഡ്രജൻ | H 2 |
0–1 |
ഹൈഡ്രജൻ സൾഫൈഡ് | H 2S |
0–3 |
ഓക്സിജൻ | O 2 |
0–0 |
ഉപയോഗങ്ങൾ
[തിരുത്തുക]- പാചകാവശ്യങ്ങൾക്കും വിളക്കുകൾ കത്തിക്കുന്നതിനും വേണ്ട ഇന്ധനമായി ഉപയോഗിക്കുന്നു.[2]
ഗുണങ്ങൾ
[തിരുത്തുക]- താരതമ്യേന ലളിതവും, എളുപ്പം നിർമ്മിക്കാവുന്നതുമാണ്. [2]
- ചാരം അവശേഷിപ്പിക്കാതെയും പുകയില്ലാതെയും കത്തുന്നു.
- ഗാർഹിക ജൈവാവശിഷ്ടങ്ങളുടെ നിർമാർജ്ജനം ഉപയോഗപ്രദമായും ആരോഗ്യകരമായും നിർവഹിക്കാം.
- വിറകിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധിവരെ വനനശീകരണം തടയുന്നു.
- ജൈവ വാതക പ്ലാന്റിലെ അവശിഷ്ടം നല്ല വളമാണ്.
വിവിധതരം പ്ലാന്റുകൾ
[തിരുത്തുക]- ഫിക്സഡ് ഡോം ടൈപ്പ് [2]
- ഫ്ലോട്ടിങ് ഗ്യാസ് ഹോൾഡർ ടൈപ്പ്
അവലംബം
[തിരുത്തുക]- ↑ Basic Information on Biogas, www.kolumbus.fi. Retrieved 2.11.07.
- ↑ 2.0 2.1 2.2 കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഭൗതികശാസ്ത്രപുസ്തകം - 2004, പേജ് നം. 145 (പി.ഡി.എഫ്. പതിപ്പ്.