ബോഗിബീൽ പാലം
ബോഗിബീൽ പാലം | |
---|---|
Coordinates | 27°24′31″N 94°45′37″E / 27.40861°N 94.76028°E |
Carries | Motor vehicles (three road lanes), Railway (two rail tracks) |
Crosses | Brahmaputra River |
Locale | Dhemaji district and Dibrugarh district, Assam, India |
Characteristics | |
Design | Truss bridge |
Material | Steel, Concrete |
Total length | 4.94 കിലോമീറ്റർ (16,200 അടി) |
Longest span | 125 മീ (410 അടി) |
No. of spans | 41 |
History | |
Construction start | 21 April 2002 |
Construction end | December 2018 |
Opening | 25 December 2018 |
Location | |
വടക്ക് കിഴക്ക് ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന റെയിൽ – റോഡ് പാലം ആണ് ബോഗിബീൽ പാലം (ആസ്സാമീസ്: বগীবিল). ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഈ റെയിൽ – റോഡ് പാലം1997 -ൽ അന്നത്തെ പ്രധാനമന്തിയായിരുന്ന ശ്രീ ദേവഗൗഡ നിർമ്മാണോൽഘാടനം നിർവഹിക്കുകയും ‘ബോഗിബീൽ’ അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഡിസംബർ 25 ന് ഉദ്ഘാടനം ചെയ്തു. മുകളിൽ 3 വരി റോഡും താഴെ ഇരട്ട റെയിൽപാതയുമാണ് ഇതിലുള്ളത്.[1]പൂർത്തീകരണത്തിന് 5900 കോടി ചെലവ് ആയ ഈ പാലം 4.94 കിലോമീറ്റർ നീളവും ബ്രഹ്മപുത്ര നദീനിരപ്പിൽ നിന്ന് 32 മീറ്റർ ഉയരവും കാണപ്പെടുന്നു. ആസ്സാം– അരുണാചൽ ദൂരം 170 കിലോമീറ്റർ കുറയ്ക്കാൻ ഈ പാലത്തിനുകഴിയുമെന്നത് ഇതിൻറെ സവിശേഷതയാണ്. വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ ഈ പാലം നിർണായകമായ പങ്കുവഹിക്കാൻ കഴിയും. ഈ പാലത്തിലൂടെ അരുണാചലിലേക്ക് വേഗത്തിൽ സൈന്യത്തെ എത്തിക്കാനാവും.[2]
അവലംബം
[തിരുത്തുക]- ↑ "Bogibeel Rail-Cum-Road Bridge Project Targeted for Completion by March 2018". Government of India. Press Information Bureau. 25 July 2014. Retrieved 25 July 2014.
- ↑ https://www.manoramaonline.com/news/india/2018/12/24/06-cpy-bogibeel-inaguration.html