ബ്രേക്ത്രൂ ലിസൺ
ദൃശ്യരൂപം
(Breakthrough Listen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/e/e3/GBT.png/220px-GBT.png)
പ്രപഞ്ചത്തിലെ അന്യഗ്രഹജീവികളെപ്പറ്റി അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കുന്ന ഒരു പദ്ധതിയാണ് ബ്രേക്‌ത്രൂ ലിസൺ. 2016 ജനുവരിയിൽ ആരംഭിച്ച ഇത് പത്തു വർഷത്തോളം നീണ്ടു നിൽക്കുമെന്നു കരുതുന്നു. ബെർക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിലാണ് ഇതിന്റെ ആസ്ഥാനം. ഉത്തരധ്രുവത്തിൽ ഗ്രീൻ ബാങ്ക് ഗവേഷണകേന്ദ്രം, ദക്ഷിണദ്രുവത്തിലെ പാർക്സ് ഗവേഷണകേന്ദ്രം എന്നിവയിലൂടെ റേഡിയോ കിരണങ്ങളും ഓട്ടോമാറ്റഡ് പാത്ത് ഫൈന്ററിലൂടെ ദൃശ്യപ്രകാശവും ബ്രേക്ത്രൂ ലിസൺ സ്വീകരിക്കുന്നു. ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങളേയും നൂറോളം താരാസമൂഹങ്ങളുടെ കേന്ദ്രത്തേയും ഗവേഷണവിധേയമാക്കാൻ ഇതിലൂടെ പദ്ധതിയിടുന്നു.