വിശ്വകദ്രു
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
വിശ്വകദ്രു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | CVn |
Genitive: | Canum Venaticorum |
ഖഗോളരേഖാംശം: | 13 h |
അവനമനം: | +40° |
വിസ്തീർണ്ണം: | 465 ചതുരശ്ര ഡിഗ്രി. (38-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
2 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
21 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 1 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
കോർ കറോലി (α CVn) (2.90m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
β CVn (27.4 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 5 |
ഉൽക്കവൃഷ്ടികൾ : | Canes Venaticids |
സമീപമുള്ള നക്ഷത്രരാശികൾ: |
സപ്തർഷിമണ്ഡലം (Ursa Major) അവ്വപുരുഷൻ (Boötes) സീതാവേണി (Coma Berenices) |
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ് മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് വിശ്വകദ്രു (Canes Venatici). 17-ാം നൂറ്റാണ്ടിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ രാശി രൂപപ്പെടുത്തിയത്.കാനിസ് വെനാറ്റിസി എന്ന പേരിന്റെ അർത്ഥം വേട്ടനായകൾ എന്നാണ്. ബൂഒട്ടിസ് എന്ന കർഷകന്റെ നായകളായണ് ഇവയെ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യകാന്തിമാനം 2.9 ആയ കോർ കരോലി എന്ന നക്ഷത്രമാണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. കൂടുതൽ ചുവന്ന നക്ഷത്രങ്ങളിൽ ഒന്നായ ലാ സൂപ്പർബാ വിശ്വകദ്രു രാശിലാണുള്ളത്. പ്രശസ്തമായ വേൾപൂൾ ഗാലക്സി ഈ രാശിയിലാണുള്ളത്.
ചരിത്രം
[തിരുത്തുക]വിശ്വകദ്രുവിൽ ഉള്ളത് വളരെ മങ്ങിയ നക്ഷത്രങ്ങളാണ്. അതുകൊണ്ട് ടോളമി അദ്ദേഹത്തിന്റെ നക്ഷത്രകാറ്റലോഗിൽ സപ്തർഷിമണ്ഡലത്തിനു താഴെ ഏതാനും നക്ഷത്രങ്ങളുടെ രൂപമില്ലാത്ത കൂട്ടമായാണ് വിശ്വകദ്രുവിനെ ചേർത്തിട്ടുള്ളത്.
മദ്ധ്യകാലത്തുണ്ടായ ഒരു തെറ്റായ വിവർത്തനത്തിലൂടെയാണ് വിശ്വകദ്രുവിന് നായകളുടെ രൂപം കിട്ടിയത്. വിശ്വകദ്രുവിനടുത്തു കണ്ട നക്ഷത്രങ്ങളെ ഒരിനം ആയുധം (ഗ്രീക്ക് ഭാഷയിൽ - κολλοροβος, kollorobos) ആയാണ് അന്ന് ചിത്രീകരിച്ചിരുന്നത്. ഹുനായ്ൻ ഇബ്നു ഇസ്ഹാഖ് എന്ന അറബി പണ്ഡിതൻ ടോളമിയുടെ അൽമെജെസ്റ്റ് എന്ന കൃതി അറബിയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കുളത്തോടു കൂടിയ കുന്തം എന്നർത്ഥം വരുന്ന അൽ-ആസാ ദത്ത് അൽ-കുലാബ് (العصا ذات الكلاب) എന്നാണ് എഴുതിയത്. പിന്നീട് ഇത് അറബിയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ജെറാൾഡ് ഓഫ് ക്രിമോണ കുളത്ത് എന്നർത്ഥം വരുന്ന കുലാബ് എന്ന വാക്കിനെ നായകൾ എന്നർത്ഥം വരുന്ന കിലാബ് എന്ന് തെറ്റിദ്ധരിക്കുകയാണുണ്ടായത്.[1][2][3][4] 1533ൽ ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനായ പെട്രസ് അപിയാനസ് അവ്വപുരുഷന്റെ കൂടെയുള്ള രണ്ട് നായകളായി ഇതിനെ ചിത്രീകരിച്ചു.[5][6]
1867ൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഇതിനെ വ്യത്യസ്തമായ രണ്ടു ഗണങ്ങളായി തിരിച്ചത്.[7][8] ഹെവേലിയസ് ഇതിനെ വേട്ടനായ്ക്കൾ എന്നർത്ഥം വരുന്ന കാനിസ് വെനാറ്റിസി എന്ന പേരു നൽകി. ഇതിലെ വടക്കുഭാഗത്തുള്ള നക്ഷത്രത്തിന് ഗ്രീക്കു ഭാഷയിൽ കുഞ്ഞുനക്ഷത്രം എന്നർത്ഥം വരുന്ന ആസ്റ്റെറിയോൺ എന്ന പേരും തെക്കുഭാഗത്തുള്ളതിന് സന്തോഷം എന്നർത്ഥം വരുന്ന ചാരാ എന്ന പേരുമാണ് അദ്ദേഹത്തിന്റെ നക്ഷത്രചാർട്ടിൽ നൽകിയത്.[9][10][8][11]
സവിശേഷതകൾ
[തിരുത്തുക]വിശ്വകദ്രുവിന്റെ വടക്കു പടിഞ്ഞാറു ഭാഗങ്ങളിൽ സപ്തർഷിമണ്ഡലം സ്ഥിതി ചെയ്യുന്നു. തെക്കുഭാഗത്ത് സീതാവേണിയും കിഴക്കുഭാഗത്ത് അവ്വപുരുഷനും സ്ഥിതി ചെയ്യുന്നു. 1922ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 'CVn' എന്ന ചുരുക്കെഴുത്ത് അംഗീകരിച്ചു.[12] 1930ൽ യൂജീൻ ഡെൽപോർട്ട് ആണ് 14 വശങ്ങളുള്ള ഇതിന്റെ അതിരുകൾ നിർണ്ണയിച്ചത്. ഖഗോളരേഖാംശം 12മ. 06.2മി.നും14മ. 07.3മി.നും ഇടയിലും അവനമനം +27.84°ക്കും +52.36°ക്കും ഇടയിലുമായി ആകാശത്തിന്റെ 465 ച.ഡിഗ്രി പ്രദേശത്താണ് വിശ്വകദ്രുവിന്റെ സ്ഥാനം.
നക്ഷത്രങ്ങൾ
[തിരുത്തുക]വിശ്വകദ്രുവിൽ തിളക്കമുള്ള നക്ഷത്രങ്ങളൊന്നും ഇല്ല. ആൽഫാ നക്ഷത്രത്തിന്റെ കാന്തിമാനം മൂന്നും ബീറ്റാ നക്ഷത്രത്തിന്റെ കാന്തിമാനം നാലും ആണ്. ഫ്ലേംസ്റ്റീഡ് കാറ്റലോഗിൽ 25 നക്ഷത്രങ്ങളെയാണ് ഈ രാശിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1 മുതൽ 25 വരെയുള്ള സംഖ്യകളോടൊപ്പം കാനം വെനാറ്റിക്കോറം എന്നു ചേർത്താണ് ഇവക്ക് പേരു നൽകിയിട്ടുള്ളത്. എന്നാൽ ഇവയിലെ 1 സപ്തർഷികളിലും 13 സീതാവേണിയിലുമാണ്. 22 നിലവിലില്ലാത്ത നക്ഷത്രവുമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
കോർ കരോലി("ചാൾസിന്റെ ഹൃദയം") എന്നറിയപ്പെടുന്ന ആൽഫാ കാനം വെനാറ്റിക്കോറം ആണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ചാൾസ് ഒന്നാമന്റെ ഓർമ്മക്കു വേണ്ടി ചാൾസ് സ്കാർബോറോ ആണ് കോർ കരോലി എന്ന പേര് നൽകിയത്.[8][13] കോർ കരോലി ഒരു ഇരട്ടനക്ഷത്രം ആണ്. പ്രധാനനക്ഷത്രത്തിന്റെ കാന്തിമാനം 2.9ഉം രണ്ടാമത്തേതിന്റേത് 5.6ഉം ആണ്. പ്രധാനനക്ഷത്രം ഭൂമിയിൽ നിന്ന് 110 പ്രകാശവർഷം അകലെയാണ് കിടക്കുന്നത്. ഇതിന് അസാധാരണമാം വിധം ശക്തമായ ഒരു കാന്തികമണ്ഡലവും ഉണ്ട്.[8]
കാറെ എന്നു വിളിക്കുന്ന ബീറ്റ കാനം വെനാറ്റിക്കോറം ഒരു മുഖ്യധാരാനക്ഷത്രം ആണ്. കാറെ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം സന്തോഷം എന്നാണ്.[8] ഭൂമിയിൽ നിന്നും 27 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.2 ആണ്.
ഗാമ കാനം വെനാറ്റിക്കോറം ഒരു ചരനക്ഷത്രം ആണ്. ലാ സൂപ്പർബാ എന്ന പേരിലാണ് ഇത് പൊതുവായി അറിയപ്പെടുന്നത്. ഇതിന്റെ കാന്തിമാനം 158 ദിവസം കൊണ്ട് 5.0നും 6.5നും ഇടയിൽ മാറിക്കൊണ്ടിരിക്കും. കടുംചുവപ്പ് നിറത്തിൽ കാണുന്ന ഒരു കാർബൺ നക്ഷത്രം ആണിത്.[8]
എ എം കാനം വെനാറ്റിക്കോറം കാന്തിമാനം 14 ഉള്ള ഒരു നക്ഷത്രമാണ്.
ആർ കാനം വെനാറ്റിക്കോറം കാന്തിമാനം 6.5നും 12.9നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു മിറാ ചരനക്ഷത്രമാണ്. 329 ദിവസങ്ങൾ കൊണ്ടാണ് ഈ തിളക്കവ്യതിയാനം ഒരു വട്ടമെത്തുക.
ബൃഹത്‍ശൂന്യത
[തിരുത്തുക]ഖഗോളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ജ്യോതിഃശാസ്ത്രപദാർത്ഥങ്ങൾ വളരെ കുറച്ചു മാത്രം കാണപ്പെടുന്ന ഒരു ഭാഗം വിശ്വകദ്രുവിലുണ്ട്. ബൃഹത്‍ശൂന്യത എന്നാണ് ജ്യോതിഃശാസ്ത്രത്തിൽ ഇതിനെ പറയുന്നത്. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയ മഹാശൂന്യതകളിൽ ഏറ്റവും വലിയത് ഇതാകുമെന്നാണ് കരുതപ്പെടുന്നത്. സാധാരണ ശൂന്യതകളെക്കാൾ 1200 മടങ്ങ് വലിപ്പമുള്ള ഈ ബൃഹത്‍ശൂന്യത ഇറിഡാനസ് മഹാശൂന്യതയെക്കാൾ വലിയതാണ്. 1988ലാണ് ഇതു കണ്ടെത്തിയത്.
ജ്യോതിശാസ്ത്രവസ്തുക്കൾ
[തിരുത്തുക]നാല് താരാപഥങ്ങൾ അടക്കം അഞ്ച് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. സർപ്പിളാകൃതി തിരിച്ചറിയപ്പെട്ട ആദ്യത്തെ ഗാലക്സിയായ M51 അഥവാ വേൾപൂൾ (Whirlpool Galaxy) ഇവയിലൊന്നാണ്. ഇതിന്റെ സർപ്പിള ഘടന ആദ്യമായി തിരിച്ചറിഞ്ഞത് 1845ൽ റോസെ പ്രഭുവാണ്[8]. ഭൂമിയിൽ നിന്നും 2കോടി 30വർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണുന്ന മനോഹരമായ താരാപഥങ്ങളിൽ ഒന്നാണിത്. നക്ഷത്രരൂപീകരണ പ്രദേശങ്ങളും നെബുലകളും ധാരാളമായി ഇതിന്റെ ഭുജങ്ങളിൽ ഉണ്ട്. ഇതിനടുത്തു തന്നെ കാണുന്നു കുള്ളൻ താരാപഥമായ എൻജിസി 5195. ഇതും ഒരു സർപ്പിളഗാലക്സിയാണ്.[14]
M63, M94, M106 എന്ന ഗാലക്സികളും M3 എന്ന ഗോളീയ താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്. സൺഫ്ലവർ ഗാലക്സിക്ക് ഈ പേരു കിട്ടിയത് വലിയ ദൂരദർശിനിയിലൂടെ ഇതിനെ നോക്കുമ്പോൾ കാണുന്ന മനോഹാരിതയെ അടിസ്ഥാനമാക്കിയാണ്. കാന്തിമാനം 9 ഉള്ള ഒരു സർപ്പിളഗാലക്സിയാണ് ഇത്. ഒരു കോടി 50ലക്ഷം പ്രകാശവർഷം അകലെ കിടക്കുന്ന എം94ന്റെ കാന്തിമാനം 8 ആണ്.[8] എൻ ജി സി 4631 ഒരു സർപ്പിളഗാലക്സിയാണ്. ആകാശഗംഗയുടെ അതേ തലത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതു കൊണ്ട് ഇതിന്റെ പോർശ്വഭാഗമാണ് ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണാൻ കഴിയുക.[15]
എം 3 (എൻ ജി സി 5272) ഭൂമിയിൽ നിന്ന് 32,000 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ഗോളീയ താരവ്യൂഹം ആണ്. ഇതിന്റെ കാന്തിമാനം 6.3 ആണ്. ബൈനൊക്കുലേഴ്സ് ഉപയോഗിച്ച് ഇതിനെ കാണാവുന്നതാണ്.[8] എം 94 (എൻ ജി സി 4736) ഭൂമിയിൽ നിന്നും 1.5 കോടി പ്രകാശവർഷം അകലെ കിടക്കുന്ന ഒരു സർപ്പിള താരാപഥമാണ്. ഇതിന് ഇടതിങ്ങിയ ഭുജങ്ങളും നല്ല തിളക്കമുള്ള കേന്ദ്രഭാഗവുമാണുള്ളത്. ഈ താരാപഥത്തിന്റെ പുറംഭാഗത്തായി കേന്ദ്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന അനവധി പുതിയ നക്ഷത്രങ്ങൾ വളരെ ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് കിരണങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്നു. ഇത്രയേറെ പുതിയ നക്ഷത്രങ്ങൾ എങ്ങനെയായിരിക്കും ഈ താരാപഥത്തിനു ചുറ്റും ഒരു വലയമായി രൂപം കൊണ്ടത് എന്ന് ഇപ്പോഴും ശാസ്ത്രജ്ഞർക്ക് അത്ഭുതമായി നിലനിൽക്കുന്നു. ആഘാതതരംഗങ്ങളായിരിക്കും എന്ന ഒരു സിദ്ധാന്തം ചില ശാസ്ത്രജ്ഞർ മുന്നോട്ടു വെക്കുന്നുണ്ട്.[14]
അവലംബം
[തിരുത്തുക]- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Ridpath, Ian. "Canes Venatici". Star Tales. Retrieved 9 June 2012.
- ↑ 8.0 8.1 8.2 8.3 8.4 8.5 8.6 8.7 8.8 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469–71. Bibcode:1922PA.....30..469R.
- ↑ According to R. H. Allen (Star Names: Their Lore and Meaning), the star was named by Halley for Charles II "at the suggestion of the court physician Sir Charles Scarborough, who said it had shone with special brilliance on the eve of the king's return to London, May 29, 1660". According to Deborah J. Warner (The Sky Explored: Celestial Cartography 1500-1800), it was originally named "Cor Caroli Regis Martyris" ("The Heart of King Charles the Martyr") for Charles I. According to Robert Burnham, Jr. (Burnham's Celestial Handbook, Volume 1), "the attribution of the name to Halley appears in a report published by Johann Bode at Berlin in 1801, but seems to have no other verification".
- ↑ 14.0 14.1 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ O'Meara, Stephen James: The Caldwell Objects, Sky Publishing Corporation ISBN 0-933346-97-2 page 126
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |