Jump to content

വധശിക്ഷ യമനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Yemen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിലവിലുള്ള രാജ്യമാണ് യമൻ.[1]തൂക്കിക്കൊല്ലലാണ് നിയമപരമായി യമനിലെ വധശിക്ഷാരീതി. സുരക്ഷാ സൈനികർ നിയമാനുസൃതമല്ലാത്ത വധശിക്ഷകൾ നടപ്പിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ജനീവയിൽ മനുഷ്യാവകാശ കൗൺസിലിൽ യമൻ രാജ്യത്തിലെ മനുഷ്യാവകാശങ്ങളുടെ നിലയെപ്പറ്റിയുള്ള് റിപ്പോർട്ട് 2009-ൽ ആദ്യമായി കാലികമായ പൊതു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കൗൺസിൽ അംഗങ്ങളുടെ നൂറിലധികം നിർദ്ദേശങ്ങൾ ആ രാജ്യം അംഗീകരിച്ചു. എങ്കിലും വധശിക്ഷ നിറുത്തലാക്കണം എന്ന നിർദ്ദേശം തള്ളിക്കളയപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-24.
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_യമനിൽ&oldid=3790323" എന്ന താളിൽനിന്ന് ശേഖരിച്ചത്