കാർപൽ ടണൽ സിൻഡ്രോം
ദൃശ്യരൂപം
(Carpal tunnel syndrome എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർപൽ ടണൽ സിൻഡ്രോം | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി, ഓർത്തോപീഡിക് സർജറി ![]() |
കൈകളുടെ ചലനത്തെ സഹായിക്കുന്ന മീഡിയൻ നെർവുകൾക്ക് ഏൽക്കേണ്ടി വരുന്ന സമ്മർദ്ദം മൂലം കൈകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് കാർപൽ ടണൽ സിൻഡ്രോം.
കാരണങ്ങൾ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/3/38/Carpal_Tunnel_Syndrome.png/220px-Carpal_Tunnel_Syndrome.png)
കൈത്തണ്ടയിലെ ഞരമ്പുകളെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ഏറെ നേരം കൈകൾ ചലിപ്പിക്കുകയോ, നിശ്ചലാവസ്ഥയിൽ വയ്ക്കുകയോ ചെയ്യുന്നത് മൂലം ഈ രോഗം ഉണ്ടാകാം. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
[തിരുത്തുക]- കൈകളിലും വിരലുകളിലും തരിപ്പ്
- മുഷ്ടി ചുരുട്ടിപ്പിടിക്കാനുള്ള പ്രയാസം
- സാധനങ്ങൾ കൈയ്യിൽനിന്ന് വഴുതുന്നതായി അനുഭവപ്പെടുക[1]
ചികിത്സ
[തിരുത്തുക]മരുന്നുകളുടെ ഉപയോഗം, ഫിസിയോതെറാപ്പി, ശസ്ത്രക്രിയയിലൂടെ ഞരമ്പുകൾ അയയ്ക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന് സാധാരണ കണ്ടുവരാറുള്ള ചികിത്സാ മാർഗ്ഗങ്ങൾ.