Jump to content

കാർപെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carpet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസർബൈജാനി കാർപെറ്റ്
Swatches of carpet of tufted construction
മൊറോക്കോയിലെ ഒരു ചെറുകിട കാർപെറ്റ് നിർമ്മാണ ശാല.
ജയ്പൂരിലെ ഒരു കാർപെറ്റ് വ്യപാരി

മൃദുവായ രോമത്തോടു കൂടിയ അടിഭാഗത്ത് പ്രത്യേക അടുക്കുള്ള നിലത്ത് വിരിക്കുന്ന പരവതാനിയാണ് കാർപെറ്റ്. ഇതിനാവശ്യമായ നാരുകൾ നെയ്തുണ്ടാക്കിയും, മൃഗരോമത്തിൽ നിന്നും ലഭ്യമാക്കുന്നു.കാർപെറ്റ് എന്ന പദം ഇറ്റാലിയൻ ഭാഷയിലെ "carpire" എന്ന പദത്തിൽ നിന്നുമാണ്. പ്രധാനമായും രാജകൊട്ടാരങ്ങളിലും പ്രഭു മന്ദിരങ്ങളിലും മുസ്ലിം പള്ളികളിലുമായിരുന്നു ആദ്യകാലങ്ങളിൽ കാർപ്പെറ്റ് ഉപയോഗിച്ചിരുന്നത്. പേർഷ്യക്കാരാണ് കാർപ്പെറ്റ് നെയ്ത്തിൽ ലോകത്ത് മുൻ നിരയിലുള്ളത്.

ചരിത്രം

[തിരുത്തുക]

ഏറ്റവും പഴക്കമേറിയ കാർപെറ്റ് 1949 ൽ അൽതായ് പർവതത്തിൽ കണ്ടെത്തി. ഒരു രാജാവിന്റേതെന്ന് കരുതുന്ന ഇത് ബി.സി.400കളിലേതാണെന്ന് കരുതപ്പെടുന്നു.ഉസ്മാനിയാ ഖിലാഫത്തിന് കീഴിൽ 14ാം നൂറ്റാണ്ടിൽ കാർപെറ്റ് നിർമ്മാണം ഏറെ അഭിവൃദ്ധി പ്രാപിച്ചു.ഇറാൻ, അസ്ർബൈജാൻ, അർമീനിയ, എന്നീ രാജ്യങ്ങൾ നൂറ്റാണ്ടുകളായി കാറ്പെറ്റ് നെയ്ത്തിന് പ്രസിദ്ധമാണ്.16ാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ ഉന്നത നിലവാരമുള്ള കാർപ്പെറ്റുകൾ നിർമ്മിക്കപ്പെട്ടുവരുന്നു.മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതോടെയുണ്ടായ പേർഷ്യൻ സ്വാധീന ഫലമായാണ് ഇന്ത്യയിൽ കാർപെറ്റ് നിർമ്മാണം വ്യാപകമായത്.ഇബ്നു ഖൽദൂന്റെ മുഖദ്ദിമയിൽ കാർപെറ്റിനെക്കുറിച്ച് പരാമർശമുണ്ട്. ആഗ്ര, ജയ്പ്പൂർ, ലാഹോർ(ഇപ്പോൾ പാകിസ്താനിൽ) തുടങ്ങിയ നഗരങ്ങൾ കാർപെറ്റ് നെയ്ത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്.ബ്രിട്ടീഷുകാറ് തടവുപുള്ളികളെ ഉപയോഗിച്ച് വ്യാപകമായി കാർപെറ്റ് നിർമ്മാണം നടത്തിയിരുന്ന്.

നിർമ്മാണ രീതി

[തിരുത്തുക]

പരമ്പരാഗതമായി ഒട്ടകം, ചെമ്മരിയാട്, കോലാട് തുടങ്ങിയ മൃഗങ്ങളുടെ രോമങ്ങൾ, പരുത്തി നൂൽ എന്നിവയാണ് കാർപെറ്റിന്റെ ഊടും,പാവും. ഇവയ്ക്കു പുറമേ, സിന്തറ്റിക് ഉൽപ്പന്നങ്ങളായ നൈലോൺ, പോളിയെസ്റ്റെർ, അക്രിലിക് നാരുകളും ഒറ്റയ്ക്കോ രോമനൂലുകലുമായി ഇട ചേർന്നോ ആധുനികകാർപ്പെറ്റുകൾ നിർമ്മിക്കാറുണ്ടു്. പൗരസ്ത്യ നാടുകളിലെ കാർപെറ്റുകളിൽ സവിശേഷമായ കെട്ടുകൾ ഉണ്ടായിരിക്കും.മുൻ കാലത്ത് കൈത്തറികൾ ഉപയോഗിച്ചായിരുന്നു ഇവയുടെ ഊടും, പാവും നെയ്തിരുന്നത്.ഇപ്പോൾ യന്ത്രത്തറികൾ ഉപയോഗിച്ചാണ് കാർപെറ്റ് നെയ്തെടുക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർപെറ്റ്&oldid=3826081" എന്ന താളിൽനിന്ന് ശേഖരിച്ചത്