കോശമർമ്മം
ദൃശ്യരൂപം
(Cell nucleus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോശജീവശാസ്ത്രമനുസരിച്ച്, യൂകാരിയോട്ടുകളിൽ കാണപ്പെടുന്ന കട്ടികുറഞ്ഞ ഒരു ആവരണത്താൽ പൊതിഞ്ഞ ഒരു കോശ ഘടകമാണ് കോശമർമ്മം (ഇംഗ്ലീഷ്: cell nucleus). യൂകാരിയോട്ടുകളിൽ സാധാരണ ഒറ്റ കോശമർമ്മമേ കാണുകയുള്ളു. കുറച്ചെണ്ണത്തിൽ കോശമർമ്മം കാണപ്പെടുന്നില്ല. ചിലവയിൽ ഒന്നിലധികം കോശമർമ്മങ്ങൾ അടങ്ങിയിരിക്കുന്നു.