സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. |
| |
സ്ഥാപിതമായത് | 1988 |
---|---|
ഗവേഷണമേഖല | അതിവേഗ കമ്പ്യൂട്ടിങ്ങ് |
നടത്തിപ്പുകാരൻ | രജത് മൂണ |
വിലാസം | പുണെ യൂണിവേർസിറ്റി കാമ്പസ്, ഗണേഷ് ഖിന്ദ്, പുണെ- 411 007, മഹാരാഷ്ട്ര |
സ്ഥലം | പുണെ ഇൻഡ്യ |
ടെലിഫോൺ | +91-20-2570-4100 |
മറ്റ് പേരുകൾ | സി-ഡാക് |
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം | വിവരസാങ്കേതിക മന്ത്രാലയം, ഭാരത സർക്കാർ |
വെബ്‌സൈറ്റ് | http://www.cdac.in/ |
ഭാരത സർക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ-വികസന സംഘടനയാണ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്(സി-ഡാക്). അതിവേഗ കമ്പ്യൂട്ടിങ്ങ് വിഷയത്തിൽ ഗവേഷണം നടത്താനും ഭാരതത്തിനു സ്വന്തമായി സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കാനും ലക്ഷ്യം വെച്ചാണ് സി-ഡാക് സ്ഥാപിതമായത്. ഭാരതത്തിന്റെ തനതായ സൂപ്പർ കമ്പ്യൂട്ടർ ശ്രേണി 'പരം' 1991ൽ വികസിപ്പിച്ചത് സി-ഡാക് ആണ്. മഹേഷ് എതിരജൻ ആണ് സി-ഡാകിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
ചരിത്രം
[തിരുത്തുക]1988 ഇലാണ് സി-ഡാക് സ്ഥാപിതമായത്. ഭാരതം പൊഖ്രാൻ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്നുണ്ടായ ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക ഭാരതത്തിലേക്കുള്ള സൂപ്പർ കമ്പ്യൂട്ടറിന്റെ കയറ്റുമതി നിരോധിച്ചു. ഇതാണ് സൂപ്പർ കമ്പ്യൂട്ടിങ്ങ് മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും തനതായി സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാനുമുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് വിത്തുപാകിയത്. ഈ ലക്ഷ്യം കൈവരിക്കാൻ ഭാരത സർക്കാരിന്റെ വിവരസാങ്കേതിക വകുപ്പിനു കീഴിൽ സ്വയംഭരണാവകാശമുള്ള സംഘടനയായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് പുണെയിൽ സ്ഥാപിതമായി. വിജയ് ഭട്കർ ആയിരുന്നു ആദ്യ ഡയറക്ടർ Archived 2020-09-21 at the Wayback Machine..
ഗവേഷണ വിഭാഗങ്ങൾ
[തിരുത്തുക]- അതിവേഗ കമ്പ്യൂട്ടിങ്ങ്
- ഗ്രിഡ് കമ്പ്യൂട്ടിങ്ങ്
- ക്ലൗഡ് കമ്പ്യൂട്ടിങ്ങ്
- വിവിധഭാഷാ കമ്പ്യൂട്ടിങ്ങ്
- ഇലക്ട്രോണിക്സ്
- സോഫ്റ്റ് വേർ വികസനം
- സൈബർ സെക്യൂരിറ്റി
- ഹെൽത്ത് ഇൻഫർമാറ്റിക്സ്
- യുബിക്യുറ്റസ് കമ്പ്യുട്ടിങ്ങ്
- ക്വാണ്ടം കമ്പ്യൂട്ടിങ്
ശാഖകൾ
[തിരുത്തുക]ഭാരതത്തിലൊട്ടാകെ പതിമൂന്ന് ശാഖകളാണ് സി-ഡാക്കിനുള്ളത്
- സി-ഡാക് പുണെ
- സി-ഡാക് തിരുവനന്തപുരം
- സി-ഡാക് മൊഹാലി
- സി-ഡാക് മുംബൈ Archived 2014-02-08 at the Wayback Machine.
- സി-ഡാക് ഡൽഹി Archived 2019-01-09 at the Wayback Machine.
- സി-ഡാക് ചെന്നൈ Archived 2016-10-21 at the Wayback Machine.
- സി-ഡാക് ഹൈദരാബാദ് Archived 2010-03-06 at the Wayback Machine.
- സി-ഡാക് കൊൽക്കൊത്ത Archived 2006-03-30 at Archive.is
- സി-ഡാക് നോയ്ഡ Archived 2017-10-02 at the Wayback Machine.
- സി-ഡാക് ബെംഗളൂരു Archived 2014-02-02 at the Wayback Machine.
- സി-ഡാക് ട്രെയിനിങ്ങ് സ്കൂൾ
- സി-ഡാക് ഇന്റർനാഷ്ണലൈസ്ഡ് ഡൊമൈൻ നേംസ് Archived 2013-08-26 at the Wayback Machine.
- സി-ഡാക് ഇന്ത്യൻ ലാഗ്വേജ് കമ്പ്യൂട്ടിങ്ങ്
ഉല്പന്നങ്ങൾ
[തിരുത്തുക]- പരം ശ്രേണി സൂപ്പർ കമ്പ്യൂട്ടറുകൾ
- ഭാരത് ഓപ്പറേറ്റിങ്ങ് സിസ്റ്റം സൊല്യൂഷൻസ് (ബോസ്) - ലിനക്സ് അടിസ്ഥാനമാക്കിയുള്ള തനത് ഓപ്പറേറ്റിങ്ങ് സിസ്റ്റം
- നെസ - തനത് നെറ്റ് വർക്ക് അനാലിസിസ് ഫോറെൻസിക് സോഫ്റ്റ് വെയർ.
ഇന്ത്യാ ഡവലപ്മെന്റ് ഗേറ്റ് വേ
[തിരുത്തുക]ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്തുന്നതിന്, ദേശീയതല മുൻകയ്യെടുക്കലിൻറെ ഭാഗമായി ഗവണ്മെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു വെബ്‌പോർട്ടൽ ആണ് 'ഇന്ത്യാ ഡവലപ്മെൻറ് ഗേറ്റ് വേ' (ഐഎൻഡിജി: InDG). 'ഐഎൻഡിജി ഇനിഷ്യേറ്റിവ്' എന്ന ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, വാർത്താ വിനിമയ- വിവരസാങ്കേതിക വിദ്യ മന്ത്രാലയം, ഭാരത സർക്കാർ എന്നിവയുടെ പിന്തുണയോടെ ഹൈദരാബാദിലെ സെൻറർ ഫോർ അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) കേന്ദ്രമാണ് .
അവലംബം
[തിരുത്തുക]- [1] Archived 2011-05-17 at the Wayback Machine.