Jump to content

ചാൾസ് സ്റ്റാർക് ഡ്രാപെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Charles Stark Draper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാൾസ് സ്റ്റാർക് ഡ്രാപെർ
ജനനം(1901-10-02)ഒക്ടോബർ 2, 1901
മരണംജൂലൈ 25, 1987(1987-07-25) (പ്രായം 85)
ദേശീയതAmerican
കലാലയംMassachusetts Institute of Technology
Stanford University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംControl theory
സ്ഥാപനങ്ങൾMassachusetts Institute of Technology

അമേരിക്കൻ എയ്റോനോട്ടിക്കൽ എൻജിനീയറായിരുന്നു ചാൾസ് സ്റ്റാർക് ഡ്രാപെർ. മൊൻടാനയിലെ വിൻഡ്സറിൽ 1901 ഒക്ടോബർ 2-ന് ജനിച്ചു. കപ്പൽ, വിമാനം, റോക്കറ്റ് എന്നിവയിലെ നാവിഗേഷൻ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ഡ്രാപെർ. 1935-ൽ മാസാച്യുസച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ജോലിയിൽ പ്രവേശിച്ചു. 1951-ൽ അവിടത്തെ എയ്റോനോട്ടിക്കൽ വിഭാഗത്തിന്റെ ചെയർമാൻ പദവിയിലെത്തി.

കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]

അമേരിക്കൻ നാവികസേനയിലെ വിമാനവേധക തോക്കുകൾക്കുള്ള ഗൺസൈറ്റ് ആണ് ഡ്രാപെറുടെ ആദ്യത്തെ കണ്ടുപിടിത്തം. രണ്ടാം ലോകയുദ്ധകാലത്ത് ഇവ യു.എസ് നാവിക സേനയിലെ വാഹനങ്ങളിൽ വിജയകരമായി പ്രയോഗിക്കുവാൻ സാധിച്ചു. ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീർഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങൾക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉൾപ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ ഇദ്ദേഹത്തിന്റെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ്. അപ്പോളോ പദ്ധതിയിലെ ബഹിരാകാശ വാഹനങ്ങളിൽ പ്രയോജനപ്പെടുത്തിയിരുന്ന നിയന്ത്രണ ഉപകരണങ്ങൾ രൂപകല്പന ചെയ്ത് തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള ഗവേഷകരാണ്. മാസച്യൂസെറ്റ്സിലെ കേംബ്രിജിൽ 1987 ജൂലൈ 25-ന് ഡ്രാപെർ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്രാപെർ, ചാൾസ് സ്റ്റാർക് (1901 - 87) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.