Jump to content

ചിനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chinar tree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിനാർ
കാഷ്മീരിലെ ഒരു ചിനാർ മരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. orientalis
Binomial name
Platanus orientalis

ജീവിതദൈർഘ്യം കൂടുതലുള്ളതും വളരെ വലുതാവുന്നതുമായ ഒരിനം ഇലപൊഴിക്കും വൃക്ഷമാണ് ചിനാർ (ശാസ്ത്രീയനാമം: Platanus orientalis). ഇന്ത്യയിൽ കാശ്മീരിൽ ധാരാളം പ്രായമുള്ള ചിനാർ വൃക്ഷങ്ങൾ കാണപ്പെടുന്നു. കാശ്മീരി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചിനാർ. പണ്ടുമുതലേ പേർഷ്യൻ ഉദ്യാനങ്ങളിൽ ചിനാർ മരം ഉണ്ടായിരുന്നു. കാഷ്മീർ ചരിത്രത്തിൽ പഴയ ഹിന്ദു കാലത്ത് പുണ്യസ്ഥലങ്ങളുടെ ചുറ്റും ഈ മരം നട്ടുപിടിപ്പിച്ചിരുന്നു. പിന്നീട് മുസ്ലീം കാലഘട്ടത്തിലും ഒരു ഉദ്യാനവൃക്ഷമായി ചിനാറിനെ വളർത്തിയിരുന്നു. 1374-ൽ നട്ട ഒരു ചിനാർ മരം ഇപ്പോഴും കാശ്മീരിലുണ്ട്[1]. അമിതമായി ചിനാർ മരങ്ങൾ മുറിച്ചപ്പോൾ സർക്കാർ ഇടപെട്ടു ചിനാർ മുറിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ചിനാർ മുറിക്കണമെങ്കിൽ പകരം അഞ്ച് ചിനാർ നട്ടുപിടിപ്പിക്കേണ്ടതാണ്[2].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-29. Retrieved 2012-11-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2012-11-02.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിനാർ&oldid=3845023" എന്ന താളിൽനിന്ന് ശേഖരിച്ചത്