Jump to content

ക്രിസ്റ്റീന ഹെൻഡ്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christina Hendricks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്റ്റീന ഹെൻഡ്രിക്സ്
Hendricks at the 2014 PaleyFest for Mad Men
ജനനം
Christina Rene Hendricks

(1975-05-03) മേയ് 3, 1975  (49 വയസ്സ്)
തൊഴിൽ
  • Actress
  • model
സജീവ കാലം1999–present
ഉയരം5 അടി (1.52400000 മീ)*[1]
ജീവിതപങ്കാളി(കൾ)
(m. 2009; sep. 2019)

ക്രിസ്റ്റീന റെനെ ഹെൻഡ്രിക്സ് (ജനനം: മെയ് 3, 1975) ഒരു അമേരിക്കൻ അഭിനേത്രിയും മുൻ മോഡലുമാണ്. അവരുടെ മികച്ച അംഗീകാരങ്ങളിൽ ആറ് പ്രൈംടൈം എമ്മി അവാർഡുകൾ, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ, ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള രണ്ട് ക്രിട്ടിക്സ് ചോയ്സ് അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. 2010 ലെ എസ്‌ക്വയർ മാഗസിൻ നടത്തിയ വനിതാ വായനക്കാരുടെ വോട്ടെടുപ്പിൽ "ലോകത്തിലെ ഏറ്റവും സെക്സിയായ വനിത" എന്ന ഖ്യാതി നേടുകയും അതേ വർഷം തന്നെ അമേരിക്കയിലെ ഏറ്റവും സുന്ദരിയായ വനിതയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[2][3]

ടെന്നസിയിൽ ജനിച്ച ക്രിസ്റ്റീന ഹെൻഡ്രിക്സ് പോർട്ട് ലാൻഡ്, ഒറിഗൺ, ഐഡഹോയിലെ ട്വിൻ ഫാൾസ് എന്നിവിടങ്ങളിൽ വളരുകയും അവിടെ പ്രാദേശിക നാടകവേദികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. വിർജീനിയയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹെൻഡ്രിക്സ് ന്യൂയോർക്ക് നഗരത്തിലേയ്ക്കു താമസം മാറ്റുകയും സെവന്റീൻ എന്ന അമേരിക്കൻ മാസികയുടെ കവർ മത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഒരു മോഡലായി ഒരു കരിയർ തുടർന്നു. അഭിനയത്തിലേക്ക് ചുവടുമാറ്റുന്നതിനുമുമ്പായി ഒരു ദശകത്തിലേറെക്കാലം മോഡലായി അന്താരാഷ്ട്ര തലത്തിൽ തുടർന്നിരുന്നു.

2007 ൽ ആരംഭിച്ച് 2015 ൽ പരമ്പര അവസാനിക്കുന്നതുവരെ അവർ ഒരു പ്രധാന അഭിനേതാവായി തുടർന്ന മാഡ് മെൻ എന്ന എഎംസി നാടകീയ പരമ്പരയിൽ ജോവാൻ ഹോളോവേയായി അഭിനയിക്കുന്നതിന് മുമ്പ് ഹെൻഡ്രിക്സിന് ബെഗേഴ്‌സ് ആൻഡ് ചോസേഴ്‌സ് (2001–2002), കെവിൻ ഹിൽ (2004–2005) എന്നിവ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ ആവർത്തിച്ചുള്ള വേഷങ്ങൾ ഉണ്ടായിരുന്നു. മാഡ്‍ മെൻ പരമ്പരിയലെ വേഷത്തിന് ആറ് എമ്മി അവാർഡ് നാമനിർദ്ദേശങ്ങളും ഒന്നിലധികം സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകളും ഉൾപ്പെടെ അവരുടെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. മാഡ് മെനിൽ അഭിനയിക്കുമ്പോൾത്തന്നെ, ഹെൻഡ്രിക്സ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും നിക്കോളാസ് വിൻഡിംഗ് റെഫന്റെ ത്രില്ലർ സിനിമ ഡ്രൈവ് (2011), സാലി പോട്ടറിന്റെ നാടകീയചിത്രം ജിഞ്ചർ & റോസ (2012), റയാൻ ഗോസ്ലിംഗിന്റെ നിയോ-നോയർ ഫാന്റസി സിനിമ ലോസ്റ്റ് റിവർ (2014) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

മാഡ് മെൻ സമാപിച്ചതിനുശേഷം, 2015 മുതൽ 2016 വരെയുള്ള കാലത്ത് അനദർ പീരിയഡ് എന്ന ഹാസ്യ പരമ്പരയിലും സൺഡാൻസ് ടിവി നാടക പരമ്പരയായ ഹാപ്പ് ആൻഡ് ലിയോനാർഡിലും (2016) ഹെൻഡ്രിക്സ് അഭിനയിച്ചു. ത്രില്ലർ ചിത്രമായ ദി നിയോൺ ഡെമോൺ (2016) എന്ന ചിത്രത്തിലെ ഒരു അഭിനയത്തിനായി അവൾ വീണ്ടും റെഫനുമായി ഒന്നിക്കുകയും തുടർന്ന് ഹാസ്യചിത്രം ഫിസ്റ്റ് ഫൈറ്റ് (2017), ഹൊറർ ചിത്രം ദി സ്ട്രേഞ്ചേഴ്സ്: പ്രൈ അറ്റ് നൈറ്റ് (2018), ആനിമേറ്റഡ് കോമഡി ടോയ് സ്റ്റോറി 4 (2019) എന്നിവയിലെ വേഷങ്ങൾ അവതരിപ്പിച്ചു. ക്രൈം നാടക പരമ്പരയായ ടിൻ സ്റ്റാർ (2017 - ഇതുവരെ), എൻ‌ബി‌സി കോമഡി-ക്രൈം പരമ്പര ഗുഡ് ഗേൾസ് (2018 - ഇതുവരെ) എന്നിവയിലെ താരവേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അവർ ടെലിവിഷൻ രംഗത്തേയ്ക്ക് മടങ്ങിയത്.

ആദ്യകാലം

[തിരുത്തുക]

ഒരു മനശാസ്ത്രജ്ഞയായ ജാക്കി സ്യൂ ഹെൻഡ്രിക്സ് (മുമ്പ്, റെയ്മണ്ട്), ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽനിന്നു കുടിയേറിയ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ റോബർട്ട് ഹെൻഡ്രിക്സ് എന്നിവരുടെ രണ്ടാമത്തെ കുട്ടിയായി ടെന്നസിയിലെ നോക്സ്വില്ലിൽ[4] 1975 മെയ് 3 ന് ഹെൻഡ്രിക്സ് ജനിച്ചു.[5][6] പിതാവുവഴി അവർക്ക് ഇരട്ട ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വമുണ്ട്.[7] ഹെൻഡ്രിക്സിന് ഒരു ജ്യേഷ്ഠനുംകൂടിയുണ്ട്.[8] ടെന്നസിയിൽ ജനിച്ചെങ്കിലും, പിതാവിന്റെ ഫോറസ്റ്റ് സർവീസിലെ ജോലിയുടെ സ്വഭാവം കാരണം ഹെൻഡ്രിക്സിന്റെ കുടുംബം ഇടയ്ക്കിടെ താമസം മാറ്റിയിരുന്നു. ആദ്യം രണ്ടുമാസം പ്രായമുള്ളപ്പോൾ[9] ജോർജിയയിലേക്കും തുടർന്ന് ഹെൻഡ്രിക്സ് പ്രാഥമിക വിദ്യാലയത്തിൽ ചേർന്ന ഒറിഗോണിലെ പോർട്ട്‌ലാൻഡിലേക്കുമായാണ് മാറിത്താമസിച്ചിരുന്നത്.[10][11][12]

അവലംബം

[തിരുത്തുക]
  1. Hunter, Aina (September 21, 2010). "Christina Hendricks' Measurements - Too Big for Hollywood?". CBS News. Archived from the original on December 17, 2013.
  2. "The Esquire Survey of the American Woman". Esquire. April 20, 2010. Retrieved May 28, 2011.
  3. Welles, Denmark (April 23, 2010). "Mad Men's Christina Hendricks voted best-looking woman in US | People". The First Post. Archived from the original on 2011-08-08. Retrieved February 20, 2011.
  4. UPI Staff (May 3, 2019). "Famous birthdays for May 3: Christina Hendricks, Pom Klementieff". United Press International. Archived from the original on May 5, 2019.
  5. "'I'm learning to celebrate what I was born with': Why life is shaping up nicely for Christina Hendricks". Daily Mail. May 24, 2011.
  6. Elsworth, Catherine (January 19, 2009). "Christina Hendricks: a fine figure of a woman". The Telegraph. Retrieved September 14, 2012.
  7. Freeman, Hadley (September 16, 2011). "Mad Men and me: Christina Hendricks interview". The Guardian. London. ISSN 0261-3077. OCLC 60623878. Retrieved September 20, 2011.
  8. Bureau, T. T. (September 8, 2017). "Curveball Christina". The Telegraph. Archived from the original on March 31, 2019. Retrieved March 31, 2019.
  9. Maron & Hendricks 2019, 23:19.
  10. Bureau, T. T. (September 8, 2017). "Curveball Christina". The Telegraph. Archived from the original on March 31, 2019. Retrieved March 31, 2019.
  11. Maron & Hendricks 2019, 23:00.
  12. Orange, Alan (March 2016). "Christina Hendricks Talks All-Star Superman". MovieWeb. Retrieved November 5, 2016.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_ഹെൻഡ്രിക്&oldid=4099376" എന്ന താളിൽനിന്ന് ശേഖരിച്ചത്