Jump to content

ക്രോംബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chromebook എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രോംബുക്ക്
ഉടമGoogle
പരിചയപ്പെടുത്തിജൂൺ 15, 2011 (2011-06-15)
വെബ്സൈറ്റ്www.google.com/chromebook/

ലിനക്സ് അധിഷ്ഠിത ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപാണ് ക്രോം ബുക്ക്. ചില ക്രോംബുക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഗൂഗിളിന്റെ തന്നെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് പ്രോഗ്രാമുകളും പ്രവർത്തിക്കാനാവുന്നുണ്ട്. എയ്‌സർ കമ്പനിയും സാം‌സങ്ങും ക്രോം‌ബുക്ക് വിൽക്കുവാനുള്ള പദ്ധതി 2011 ജൂൺ 15 നുതന്നെ ആരംഭിച്ചിരുന്നു[1]. ലാപ്‌ടോപ്പ് മോഡലുകളോടൊപ്പം തന്നെ ഇതിന്റെ ഒരു ഡസ്ക്‌ടോപ്പ് പതിപ്പും 2012 മേയ്മാസത്തിൽ പുറത്തിറക്കിയിരുന്നു. “ഓൾ-ഇൻ-വൺ“ എന്നൊരു ഉപകരണം ക്രോം‌ബെയ്‌സ് എന്നപേരിൽ 2014 ജനുവരിയിലും ഇറങ്ങിയിരുന്നു. ഇതിറക്കിയത് എൽ. ജി. ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ്.[2][3][4]

ഗൂഗിൾ നേരിട്ടും, ഗൂഗിളിനെ സഹായിക്കാമെന്നേറ്റിരിക്കുന്ന അനുബന്ധ കമ്പനികളിലൂടെയും ക്രോം‌ബുക്സ് ലാപ്‌ടോപ്പുകൾ വിപണനം ചെയ്തു വരുന്നു. ക്രോം‌ബുക്സിന്റെ ഏറ്റവും വലിയ ഉപയോക്താകളായി 2012 ഓടെ തന്നെ സ്കൂളുകൾ മാറിയിരുന്നു. ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരേയും വീട്ടിലിരിക്കുന്നവരേയും ഉൾക്കൊള്ളിച്ച് ആ വർഷം ഒക്ടോബറോടെ ഗൂഗിൾ കമ്പ്യൂട്ടർ വിതരണത്തിനായി ആസൂത്രത നീക്കങ്ങൾ (മാർക്കറ്റിങ് തന്ത്രങ്ങൾ) വിപുലീകരിച്ചിരുന്നു.

2013 നവംബർ മുതൽ തന്നെ, അമേരിക്കയിൽ 1.76 മില്യൺ ക്രോം‌ബുക്സ്‌ ലാപ്‌ടോപ്പുകൾ വിൽക്കപ്പെട്ടിരുന്നു. 2016 ഇൽ വിദ്യാഭ്യാസ മാർക്കറ്റിനെ നിയന്ത്രിക്കാൻ വരെ ക്രോം‌ബുക്സ് മുൻകൈ എടുത്തിരുന്നു എന്നൊരു വിലയിരുത്തൽ വന്നിരുന്നു.

ക്രോംബുക്കിന്റെ പ്രത്യേകതകൾ

[തിരുത്തുക]

ക്ലൗഡ് സംവിധാനത്തിലാണിത് പ്രവർത്തിക്കുന്നത്. പുറമേ നിന്നും ഹാർഡ്ഡിസ്ക്കോ സോഫ്റ്റ്വെയറുകളോ ഇതിൽ ഉപയോഗിക്കാൻ സാധ്യമല്ല. ലാപ്ടോപ്പിനേക്കാൾ ബ്രൗസർ കമ്പ്യൂട്ടർ എന്നു വിളിക്കുന്നതാണ് ഉചിതം.[5] നല്ലൊരു ലാപ്ടോപ്പ് ക്യാമറയും ഇതിലുണ്ട്. ഓരോ ഉപയോക്താവിനും 100ജിബി സംഭരണസൗകര്യം ഗൂഗിൾ തന്നെ നൽകുന്നുണ്ട്. ഫോൾഡറൂകളും അതിലുള്ള ഫയലുകളും മറ്റും ക്ലൗഡ് സെർവ്വറിലാണ് സൂക്ഷിച്ചു വെയ്ക്കുന്നത്. ഹാർഡ് ഡിസ്ക് പോലുള്ള സാമഗ്രികൾ ഇല്ലാത്തതിനാൽ ഭാരക്കുറവ് നന്നായിട്ടുണ്ട്. മൊബൈൽ പോലെ തുടർച്ചയായി ഏറെ സമയം ചാർജ് നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ക്രോംബുക്കിന് മറ്റ് കമ്പ്യൂട്ടറൂകൾ പോലെ ഡസ്ക്ടോപ്പ് എന്ന തലം ഇല്ല. പെൻഡ്രൈവിൽ നിന്നും നിലവിൽ കാനുന്ന ഡസ്ക്ടോപ്പ് തലത്തിലേക്ക് ഫയൽസ് സേവ് ചെയ്തു സൂക്ഷിക്കാൻ നിർവ്വാഹമില്ല.

എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ ഒക്കെ ഘടിപ്പിച്ചാൽ അതിലുള്ള ഫയലുകൾ ഒരു വെബ് ബ്രൗസറിൽ തെളിഞ്ഞു വരുന്നു. മെമ്മറി കാർഡ് സ്‌ലോട്ട്, ഹെഡ്‌ഫോൺ ജാക്കറ്റ്, യു.എസ്.ബി. ജാക്കുകൾ, വെബ്കാം തുടങ്ങി ബാക്കിയെല്ലാ സാമഗ്രികളും ക്രോംബുക്കിലുണ്ടെങ്കിലും ബ്ലൂടൂത്ത്, ഡി.വി.ഡി. ഡ്രൈവ് എന്നിവ കമ്പ്യൂട്ടറിൽ ഇല്ല. ക്രോം മാർക്കറ്റ് എന്ന തലത്തിൽ ആയിരത്തിലേറെ പ്രോഗ്രാമുകൾ നിലവിലുണ്ട്. ഇഷ്ടാനുസരണം അവയെ ക്രോംബുക്കിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു. ഗൂഗിളിന്റെ പ്രോഗ്രാമുകൾ മാത്രമേ ക്രോംബുക്കിൽ പ്രവർത്തിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.[5]

ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾക്കുള്ള സഹായം

[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടേഷനും ഗൂഗിളും കൂടി ഇന്ത്യൻ ഭാഷാ വിക്കിപീഡിയ പ്രോജക്റ്റുകളേയും വിക്കിമീഡിയക്കാരേയും പിന്തുണയ്ക്കാൻ ഒരു പ്രോജക്ടിന് രൂപം നൽകിയിട്ടുണ്ട്. പ്രോജക്റ്റ് ടൈഗർ എന്നാണിതിന്റെ പേര്. ഗൂഗിളും വിക്കിമീഡിയ ഫൗണ്ടേഷനും ലാപ്ടോപ്പുകൾ, ഇന്റർനെറ്റ് കണക്ഷൻ ഫീസ്, ഇന്റർനെറ്റ് ഡോങ്കിൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതാണിത്. കൂടുതൽ സജീവമായി സംഭാവന നൽകുന്നതിനുവേണ്ടി നിലവിലുള്ള എഡിറ്റർമാർക്കായുള്ള ലാപ്ടോപ്പുകളും ഇന്റർനെറ്റ് സ്റ്റൈപ്പുകളും നൽകാനാണു പദ്ധതിയുടെ തീരുമാനം.

50 അടിസ്ഥാന മോഡൽ ഏസർ ക്രോംബുക്ക്സിനോടൊപ്പം വിതരണത്തിനായി 100 കോൺട്രിബ്യൂട്ടർമാർക്കുള്ള ഇന്റർനെറ്റ് സ്റ്റൈപ്പുകൾ എന്നിവ കൂടി ലഭ്യമാക്കുകയാണ്. വിഭവസമാഹരണത്തോടൊപ്പം വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി അത് ഉപയോഗപ്പെടുത്തണം എന്നൊരു ചിന്തകൂടി ഈ ലക്ഷ്യത്തിനു പുറകിൽ ഉണ്ട്. മലയാളം വിക്കിപീഡിയ കമ്മ്യൂണിറ്റിയിൽ നിന്നും 17 വിക്കിപീഡിയർ ഇതിനായി അപേക്ഷ കൊടുത്തിരുന്നു. ഇതിൽ 11 വിക്കിപ്പീഡിയർക്ക് ലാപ്ടോപ്പ് ലഭ്യമായി. വിക്കിമീഡിയ പ്രസ്ഥാനങ്ങളിൽ ഇതുവരെ നൽകിയ സേവനങ്ങൾ, സഹവിക്കിപീഡിയരുടെ സമ്മതപ്രകാരമുള്ള വോട്ടുകൾ തുടങ്ങി പലതരം നിബന്ധനകൽക്ക് ശേഷമാണ് ഓരോ ഭാഷാ വിക്കിപീഡിയകളിലുമായി ക്രോംബുക്കിനായി ഉപയോക്താക്കളെ തെരഞ്ഞെടുത്തത്.

വിമർശനം

[തിരുത്തുക]

2017 ഏപ്രിലിൽ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ (Electronic Frontier Foundation) ക്രോം‌ബുക്കിനെ വിലയിരുത്തി ഗൂഗിളിനെതിരെ പറഞ്ഞു രംഗത്തു വന്നിരുന്നു. കുഞ്ഞുങ്ങളുടെ ഇന്റെർനെറ്റ് സേർച്ചിങ്ങുകളും അവരുടെ സ്വകാര്യവിവരങ്ങളും പിതാക്കൾ അറിയാതെ ഗൂഗിൾ കരസ്ഥമാക്കുന്നു എന്നായിരുന്നു വാദമുഖം. ഈ പേരിൽ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ ഫെഡറൽ കേസും കൊടുത്തിരുന്നു.[6]

അവലംബം

[തിരുത്തുക]
  1. "A New Kind Of Computer: Chromebook". ഗൂഗിളിന്റെ ഒഫിഷ്യൽ ബ്ലോഗിൽ നിന്നും ലഭിച്ചത്. Retrieved ഫെബ്രുവരി 27, 2018.
  2. Vaughan-Nichols, Steven (June 18, 2012). "It's 2016, and Chrome OS is ascendant". Computerworld. Retrieved ഫെബ്രുവരി 27, 2018.
  3. Enderle, Rob (May 12, 2011). "Why Google's Chromebooks are born to lose". Digital Trends. Retrieved ഫെബ്രുവരി 27, 2018.
  4. "Offline Apps". Chrome Web Store. Google.
  5. 5.0 5.1 മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  6. "EFF Says Google Chromebooks Are Still Spying on Students". Archived from the original on 2018-07-13. Retrieved 2018-02-27.
"https://ml.wikipedia.org/w/index.php?title=ക്രോംബുക്ക്&oldid=3976847" എന്ന താളിൽനിന്ന് ശേഖരിച്ചത്