ക്രോമിയം (വെബ് ബ്രൗസർ)
റെപോസിറ്ററി | |
---|---|
ഭാഷ | സി++, അസംബ്ലി |
Engine |
|
ഓപ്പറേറ്റിങ് സിസ്റ്റം | ബിഎസ്ഡി, ലിനക്സ്, വിൻഡോസ്, മാക് |
വലുപ്പം | Approximately: 20.0 MB (FreeBSD i386) 28.0 MB (Linux x86-32) 30.8 MB (Linux x86-64) 27.7 MB (Mac OS X) 18.1 MB (Windows) |
തരം | Web browser |
അനുമതിപത്രം | BSD license, MIT License, LGPL, MS-PL and MPL/GPL/LGPL tri-licensed code, plus unlicensed files.[1] |
വെബ്‌സൈറ്റ് | chromium.org dev.chromium.org |
ഗൂഗിൾ ക്രോമിന്റെ സോഴ്സ് കോഡ് എടുത്തിരിക്കുന്ന ഓപ്പൺ സോഴ്സ് വെബ് ബ്രൗസറാണ് ക്രോമിയം. [2] ക്രോമിയത്തിനോട് ഗൂഗിൾ അവരുടേതായ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ക്രോം എന്ന പേരിൽ വിപണിയിലിറക്കുന്നത്. ഇതിൽ ഗൂഗിളിന്റെ വാണിജ്യമുദ്ര, സ്വയം പുതുക്കുന്നതിനുള്ള വ്യവസ്ഥ, അഡോബിയുടെ ഫ്ലാഷ് പ്ലെയർ, പി.ഡി.എഫ്. ദർശിനി എന്നിവ വരും. ക്രോമിയം വെബ്കിറ്റ് ആഖ്യാനരീതിയാണ് ഉപയോഗിക്കുന്നത്. ക്രോം പൂശാനുപയോഗിക്കുന്ന ക്രോമിയം മൂലകത്തിൽ നിന്നാണ് വെബ് ബ്രൗസറിന് ഈ പേര് ലഭിച്ചത്.[3]ക്രോമിയത്തിനേക്കാൾ കൂടുതൽ സവിശേഷതകളുള്ള ക്രോം ബ്രൗസർ നിർമ്മിക്കാൻ ഗൂഗിൾ കോഡ് ഉപയോഗിക്കുന്നു. മറ്റ് പല ബ്രൗ സറുകളും ക്രോമിയം കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പ്രത്യേകിച്ച് മൈക്രോസോഫ്റ്റ് എഡ്ജ്, ഓപ്പറ മുതലായവ. കൂടാതെ, ചില കക്ഷികൾ (ഗൂഗിൾ അല്ലെങ്കിലും) കോഡ് അതേപടി നിർമ്മിക്കുകയും ക്രോമിയം നാമം ഉപയോഗിച്ച് ബ്രൗസറുകൾ റിലീസ് ചെയ്യുകയും ചെയ്യുന്നു.
ക്രോമിയത്തിന്റെ ഉപയോക്തൃ ഇന്റർഫേസ് മിനിമാലിസ്റ്റാണ്(സാധ്യമായ ഏറ്റവും കുറഞ്ഞ ഹാർഡ്‌വെയറും സോഫ്റ്റ്വെയർ ഉറവിടങ്ങളും ഉപയോഗിക്കുന്ന ഡിസൈനിംഗ് സിസ്റ്റങ്ങളെയാണ് മിനിമാലിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്). ബ്രൗസറിനെ "ഭാരം കുറഞ്ഞതും (വൈജ്ഞാനികമായും ഫിസിക്കലായും) വേഗതയുള്ളതാക്കാൻ ഗൂഗിൾ ശ്രമിച്ചു.[4]
പുതിയ ക്രോമിയം പതിപ്പുകൾ ദിവസവും പുറത്തിറങ്ങുന്നു, എന്നിരുന്നാലും മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് വ്യത്യസ്തമായി "സ്ഥിരതയുള്ള" ക്രോമിയം പതിപ്പ് ഇല്ല.[5]
ഗൂഗിൾ ക്രോമിൽ നിന്നുള്ള വ്യത്യാസങ്ങൾ
[തിരുത്തുക]ക്രോമിയം പദ്ധതി വിതരണം ചെയ്യപ്പെട്ടതും സംരക്ഷിക്കുന്നതുമായ പരസ്യപ്രഭവരേഖാ പദ്ധതിയുടേയും ബ്രൗസറിന്റെ നിർമ്മാണരേഖയേയും ക്രോമിയം എന്ന് സൂചിപ്പിക്കുന്നു.[6] നിർമ്മാണരേഖ ആർക്കും ഇറക്കുമതി ചെയ്യാനും അവ സങ്കലനം ചെയ്ത് ഏത് പശ്ചാത്തലത്തിനുമുള്ള വ്യവസ്ഥ നിർമ്മിക്കാനും സാധ്യമാണ്. ഗൂഗിൾ ക്രോമിയവുമായി കൂട്ടിച്ചേർത്തത് ഇവയാണ്:
- ഫ്ലാഷ് പ്ലയർ[7]
- പി.ഡി.എഫ് ദർശിനി[8]
- ഗൂഗിളിന്റെ വാണിജ്യനാമവും മുദ്രയും
- ഗൂഗിൾ അപ്ഡേറ്റർ
- ഉപയോക്താക്കളുടെ പ്രവർത്തനരേഖയും ബ്രൗസറിന്റെ നിർദ്ധനത്വവും ഗൂഗിളിനെ അറിയിക്കാനുള്ള സംവിധാനം
- RLZ ട്രാക്കിങ്ങ്
' | ഗൂഗിൽ ക്രോം | ക്രോമിയം | കുറിപ്പുകൾ |
ചിഹ്നം | നീല, മഞ്ഞ, ചുവപ്പ് | നീല | |
ക്രാഷ് റിപ്പോർട്ടിങ്ങ് | ഉണ്ട് | ഇല്ല | |
യൂസർ മെട്രിസസ് | ഉണ്ട് | ഇല്ല | |
വീഡിയോ വോയിസ് ടാഗുകൾ | AAC, MP3, വോർബിസ്, തിയറ | വോർബിസും തിയറയും | വിതരണമനുസരിച്ച് മാറാം |
ഫ്ലാഷ് | ഉണ്ട് | പിന്തുണയ്ക്കും | |
പിഡിഎഫ് | ഉണ്ട് | സിസ്റ്റം പ്രോഗ്രാം | |
കോഡ് | ക്രോം ഡെവലപ്പർമാർ സ്ഥിതീകരിച്ചത് | വിതരണക്കാർ വ്യത്യാസപ്പെടുത്തിയിരിക്കാം | |
സാൻഡ് ബോക്സ് | എല്ലായ്പ്പോഴും | വിതരണമനുസരിച്ച് | |
പാക്കേജ് | ഒന്ന് deb/rpm/ഇ.എക്സ്.ഈ | വിതരണമനുസരിച്ച് | |
പ്രൊഫൈൽ | സൂക്ഷിക്കുന്നത് ~/.config/google-chrome | സൂക്ഷിക്കുന്നത് ~/.config/chromium | |
കാഷെ | സൂക്ഷിക്കുന്നത് ~/.cache/google-chrome | സൂക്ഷിക്കുന്നത് ~/.cache/chromium | |
മൂല്യം | ഡെബിയൻ ഡെവലപ്പർമാർ ടെസ്റ്റ് ചെയ്തത് | വിതരണമനുസരിച്ച് |
അനുമതി
[തിരുത്തുക]ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഭാഗം അവർ ബി.എസ്.ഡി അനുമതിയിലാണ് പുറത്തിറക്കുന്നത്.[9] ബാക്കിയുള്ള ഭാഗങ്ങൾ വിവിധ പരസ്യപ്രഭവരേഖാ അനുമതികളായ എം.ഐ.ടി അനുമതി, എൽ.ജി.പി.എൽ മുതലായവയിൽ പുറത്തിറങ്ങുന്നു. [10]
അവലംബം
[തിരുത്തുക]- ↑ "Pass the Ubuntu license check script". November 19, 2009.
- ↑ "[[ഗൂഗിൾ ക്രോം]] ക്രോമിയത്തിന്റെ നിർമ്മാണരേഖയാലാണ് രൂപപ്പെടുത്തിയിരിക്കുന്നത്". Archived from the original on 2008-09-13. Retrieved 2011-09-14.
- ↑ ഗൂഗിൾ (സെപ്റ്റംബർ 2008). "ക്രോമിയത്തിലേക്ക് സ്വാഗതം."
- ↑ "User Experience (Chromium Developer Documentation)". Chromium Developer Documentation. dev.chromium.org. 2009. Retrieved 5 July 2009.
- ↑ "Download Chromium". The Chromium Project.
- ↑ blog.chromium.org/. The Chromium Blog. 2008. Retrieved 2010-02-17. "Google Chrome, Chromium, and Google".
- ↑ http://blog.chromium.org/2010/03/bringing-improved-support-for-adobe.html
- ↑ http://code.google.com/p/chromium/issues/detail?id=50852#c16
- ↑ http://dev.chromium.org/Home
- ↑ http://code.google.com/chromium/terms.html